നല്ലവൻ എന്ന സിനിമയിൽ മൈഥിലിയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ട് സിനിമാ അഭിനയരംഗത്തേക്ക് കടന്നു വന്ന് ദൃശ്യം എന്ന സിനിമയിലൂടെ സിനിമാപ്രേമികളുടെ മനസ്സിൽ വളരെ വേഗത്തിൽസ്ഥാനം നേടിയ നടിയാണ് എസ്തർ അനിൽ. ഇപ്പോളിതാ വസ്ത്ര ധാരണത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പരിഹാസ കമന്റുമായെത്തിയ ആള്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടി നൽകിയിരിക്കുകയാണ് എസ്തർ. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോയുടെ കീഴിലായിരുന്നു വിമര്‍ശനം. സെലിബ്രിറ്റികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കു വയ്ക്കുന്ന ചിത്രങ്ങളില്‍ പ്രകോപനപരമായി കമന്റ് ചെയ്യുന്നത് സമീപകാലത്തായി കണ്ടു വരുന്ന പ്രവണതയാണ്. ഗ്ളാമര്‍ വസ്ത്രങ്ങളാണ് ധരിക്കുന്നതെങ്കില്‍ പലപ്പോഴും കമന്റുകള്‍ സദാചാരത്തിലേക്കും വഴിമാറും. ഏതൊരു വ്യക്തിയ്ക്കും തനിക്കിഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നു കാഴ്ചക്കാര്‍ മനസിലാക്കണം.ദൃശ്യം ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ എസ്തര് അനില്‍ അടുത്തിടെ സോഷ്യല്‍മീഡിയയില്‍ അല്പം ഗ്ളാമറസായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ വിമര്‍ശനവുമായി കമന്റ് ബോക്സില്‍ ഒരു യുവാവെത്തി. ‘ഹിന്ദി സിനിമയില്‍ അഭിനയിക്കുവാനുള്ള യോഗ്യതയായി… ഇനി ഇംഗ്ലിഷ് ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള കഴിവ് കാണിക്കണം’-ഇങ്ങനെയായിരുന്നു കമന്റ്.…
Author: Editor
ആരാധകർ മലയാളത്തിന്റെ സ്വന്തം മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പമുള്ള പൃഥ്വിരാജിന്റെ ചിത്രം കണ്ട ആവേശത്തിലാണ് . വർഷങ്ങൾക്ക് മുമ്പ് പിതാവ് സുകുമാരനൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രവും ഇപ്പോൾ തനിക്കൊപ്പമുള്ള ചിത്രവുമാണ് പൃഥ്വി സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. രണ്ട് തലമുറയിലെ പ്രധാന താരങ്ങൾക്കൊപ്പമുള്ള മലയാളികളുടെ പ്രിയനടന്റെ ചിത്രം ആരാധകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഒത്തിരി സ്നേഹം എന്നായിരുന്നു ദുൽഖറിന്റെ മറുപടി. മകൾ അല്ലിക്കൊപ്പമുള്ള മമ്മൂട്ടി ചിത്രം കൂടി വേണമെന്നാണ് സുപ്രിയയുടെ കമന്റ്. സിനിമാ കുടുംബത്തിലെ പുതിയ തലമുറയിലെ ഇളമുറക്കാരിക്കൊപ്പം മെഗാസ്റ്റാറിന്റെ ചിത്രം ഉടൻ കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ആരാധകരും പറയുന്നു. പൃഥ്വി പങ്കുവച്ച ചിത്രങ്ങൾ തമ്മിൽ വർഷങ്ങളുടെ അന്തരമുണ്ടെങ്കിലും അതിൽ മായാതെ നിൽക്കുന്നത് മമ്മൂട്ടിയുടെ സൗന്ദര്യവും യൗവനവും മാത്രമാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. നിരവധി ചിത്രങ്ങളിൽ സുകുമാരനും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. വൈശാഖ് സംവിധാനം ചെയ്ത 2010 ൽ പുറത്തിറങ്ങിയ പോക്കിരി രാജയിൽ മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ച് അഭിനയിച്ചിരുന്നു. പൃഥ്വിരാജ് ഇതിൽ മമ്മൂട്ടിയുടെ സഹോദരന്റെ വേഷത്തിലാണ് അഭിനയിച്ചത്.
മലയാളത്തിലെ ദൃശ്യം സിനിമ പോലെ തന്നെ ചൈനയിലും സിനിമ സൂപ്പർഹിറ്റായി മാറി. 2019ല്‍ ചൈനയിൽ ഏറ്റവും കൂടുതൽ പണം വാരിയ ഒൻപതാമത്തെ ചിത്രം കൂടിയായിരുന്നു ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ്. ദൃശ്യം 2 റിലീസ് ആയതോടെ ഈ ചിത്രത്തെക്കുറിച്ചാണ് മലയാളി ആരാധകരുടെ ഇടയിൽ ചര്‍ച്ച. ഇങ്ങനെയൊരു സിനിമ ഇറങ്ങിയെന്നു തന്നെ പലരും ഇപ്പോഴാണ് അറിയുന്നത്.ചൈനയിലെ ഒരു തിയറ്ററിൽ ഈ സിനിമ കണ്ട മലയാളി പ്രേക്ഷകയുടെ അനുഭവകുറിപ്പ് മുൻപ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. ഫർസാന അലി എന്ന പ്രേക്ഷകയാണ് രണ്ട് ചിത്രങ്ങളെയും താരതമ്യം ചെയ്ത അതിമനോഹരമായ കുറിപ്പ് എഴുതിയത്. പതിനൊന്ന് കൊല്ലമാകുന്നു ചൈനയിൽ താമസമായിട്ട്. ആദ്യമായിട്ടാണ് നമ്മുടെ സ്വന്തം സിനിമയാണെന്ന് ചൈനക്കാരോട് നിശബ്ദം പറഞ്ഞ് സ്വയം തോളിൽ തട്ടി അഭിനന്ദിച്ച് കണ്ടോ കണ്ടോ ചൈനക്കാരേ എന്ന് അഭിമാനിക്കുന്നത്. ലാസ്റ്റ് ചൈനീസ് ഭാഷയിൽ ദ് എൻഡ് എന്ന് എഴുതുകാണിക്കുമ്പൊ എണീക്കാൻ പോലും മറന്ന് പോയി ചൈനക്കാർ ഇരിക്കുമ്പം രോമാഞ്ചകഞ്ചുകം അണിയുന്നത്. യെസ്. ദൃശ്യം തന്നെ. നമ്മടെ…
പ്രമുഖ നടി മന്യ തന്റെ ജീവിതത്തിൽ നേരിേടണ്ടി വന്ന അപ്രതീക്ഷിത ദുരന്തത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ്.നടുവിന് പരുക്കേറ്റ താരത്തിന് മൂന്നാഴ്ചയോളം നടക്കാനോ ഇരിക്കാനോ സാധിക്കാത്ത അവസ്ഥയായിരുന്നുവെന്നും ഇതുമൂലം ഏറെ ബുദ്ധിമുട്ടിയെന്നും താരം പറഞ്ഞു. ജീവിതത്തിലെ അപ്രതീക്ഷിത ട്വിസ്റ്റ് എന്ന അടിക്കുറിപ്പോെടയായിരുന്നു മന്യയുടെ നീണ്ട കുറിപ്പ്. ഇന്ന് നട്ടെല്ലില്‍ സ്റ്റെറോയിഡ് ഇഞ്ചക്ഷനെടുത്തു. ഈ സെൽഫി ചിത്രമെടുത്തത് ഞാന്‍ വല്ലാതെ പേടിച്ചിരുന്നതു കൊണ്ടാണ്. കൊവിഡ് മൂലം മറ്റാരേയും റൂമില്‍ അനുവദിച്ചിരുന്നില്ല, ഞാന്‍ ഒറ്റയ്ക്കായിരുന്നു. പ്രാര്‍ത്ഥനകളോടെ വേദനയെ നേരിട്ടു. ഉടനെ എല്ലാം ഭേദമാകുമെന്ന പ്രതീക്ഷയിലാണ്.മൂന്ന് ആഴ്ചത്തേക്ക് എനിക്ക് ഇരിക്കാനാകില്ലായിരുന്നു. നടക്കാനാകില്ലായിരുന്നു. നില്‍ക്കാനോ ഉറങ്ങാനോ പോലും വേദന കാരണം സാധിച്ചിരുന്നില്ല. സുഖപ്പെടാനും തിരികെ വരാനും ഞാന്‍ പരമാവധി പരിശ്രമിക്കുന്നുണ്ട്. അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് നമുക്ക് ഒരിക്കലും അറിയില്ല. ഓരോ നിമിഷങ്ങളും ആസ്വദിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം സമയം ചിലവഴിക്കുക.ജീവിതം ക്ഷണികവും അപ്രതീക്ഷിതവുമാണ്.വീണ്ടും ഡാന്‍സ് ചെയ്യാനാകുമെന്ന് കരുതിയിരുന്നില്ല. …
നല്ലവൻ എന്ന സിനിമയിൽ മൈഥിലിയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ട് സിനിമാ അഭിനയ രംഗത്തേക്ക് എസ്തർ അനിൽ കടന്നു വന്നത്.എസ്തറിന്റെ അമ്മ നടത്തിയിരുന്ന കുക്കറി ഷോയ്ക്കിടയിൽ എടുത്ത ചില ചിത്രങ്ങൾ സംവിധായകൻ അജി ജോണ്‍ കാണാനിടയായതാണ് എസ്തറിനെ സിനിമയിൽ എത്തിച്ചത്.ദൃശ്യത്തിലെ പ്രകടനം വളരെ ശ്രദ്ദേയമായി. ദൃശ്യത്തിന്റെ തമിഴ് തെലുങ്ക് പതിപ്പുകളിലും അഭിനയിച്ചു. ഇപ്പോളിതാ എസ്തർ അനിൽ പങ്കുവച്ച ഗ്ലാമർ ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ വൈറൽ . കൂട്ടുകാർക്കൊപ്പമുള്ള പാർട്ടിക്കായി ബംഗളൂരുവിൽ എത്തിയപ്പോൾ പകര്‍ത്തിയ ചിത്രങ്ങളാണിത്. പാർട്ടികൾ വെറുക്കുന്നു, വീട്ടിൽ പോകട്ടെ എന്ന് കുറിച്ചുകൊണ്ടായിരുന്നു ചിത്രങ്ങൾ പങ്കുവച്ചത്.രസകരമായ കമന്റുകളും ചിത്രങ്ങൾക്ക് താഴെ ആരാധകർ കുറിക്കുന്നു. ആ റാണി ചേച്ചി ഇതൊന്നും കാണുന്നില്ലേ ആവോ? എന്നാണ് ദൃശ്യം 2വിനെ അനുസ്മരിപ്പിക്കും വിധത്തിൽ ഒരാളുടെ കമന്റ്. ദൃശ്യം സിനിമയിൽ അനുമോൾ എന്ന കഥാപാത്രത്തെയാണ് എസ്തർ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തിലേതുപോലെ രണ്ടാം ഭാഗത്തും മികച്ച പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്. ഇപ്പോൾ മുംബൈയിൽ ബിരുദ പഠനം നടത്തുകയുമാണ് എസ്തർ. അടുത്തിടെ…
വളരെ പെട്ടന്ന് തന്നെ മലയാള പ്രേക്ഷക മനസ്സുകളിൽ ഇടം പിടിച്ച ഒരു താരം ആണ് നീരജ് മാധവ്. തന്റേതായ അഭിനയ ശൈലി കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുന്നതിൽ ഒരു പ്രത്യേക കഴിവ് തന്നെയാണ് താരത്തിന് ഉള്ളത്. മലയാളത്തിൽ മാത്രമല്ല ഇപ്പോൾ ഹിന്ദിയിലും താരത്തിന് ആരാധകർ ഏറെയാണ്. ബോളിവുഡിൽ താരം അഭിനയിച്ച ദി ഫാമിലി മാൻ എന്ന വെബ് സീരീസ് പ്രേക്ഷക ശ്രദ്ധ നേടിയതോട് കൂടി താരം ഹിന്ദി സിനിമ മേഖലയിലും ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. ചെറിയ വേഷങ്ങളിൽ കൂടിയാണ് താരം സിനിമയിലേക്ക് എത്തിയതെങ്കിലും പെട്ടെന്നായിരുന്നു താരത്തിന്റെ ഉയർച്ച. ഈ കാലയളവിനുള്ളിൽ നായകവേഷത്തിലും താരം അഭിനയിച്ചു. നീരജ് നായകനായി എത്തിയ ഗൗതമന്റെ രഥം എന്ന ചിത്രം മികച്ച അഭിപ്രായമായാണ് നേടിയത്. അഭിനേതാവ് മാത്രമല്ല താൻ നല്ലൊരു നർത്തകൻ കൂടിയാണെന്ന് നീരജ് പലതവണ തെളിയിച്ചിട്ടുണ്ട്. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു നീര്ജും ദീപ്തിയും തമ്മിൽ വിവാഹിതർ ആയത്. കഴിഞ്ഞ ദിവസം ആണ് താരത്തിന് ഒരു പെൺകുഞ്ഞു…
മുംബൈയിലെ റെഡ് സ്ട്രീറ്റ് അടക്കിവാണിരുന്ന ഗംഗുഭായ് കൊഠേവാലിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ‘ഗംഗുഭായ് കത്ത്യവാടി’. ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ഗംഗുഭായ് കത്ത്യവാടിയുടെ ടീസര്‍ പുറത്തിറങ്ങി. ജൂലൈ 30 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സഞ്ജയ് ലീല ബന്‍സാലിതന്നെയാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നതും. ബന്‍സാലി പ്രൊഡക്ഷനാണ് ചിത്രം നിര്‍മിക്കുന്നത്. ശന്തനു മഹേശ്വരി, അജയ് ദേവ്ഗണ്, വിജയ് റാസ്, ഹുമ ഖുറേഷി, ഇമ്രാന് ഹഷ്മി, രോഹിത് സുഖ്വാനി എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. ഇരുപതാംനൂറ്റാണ്ടിന്റെ മധ്യത്തില്‍ ഗുജറാത്തില്‍ നിന്ന് കാമുകനൊപ്പം മുംബൈയിലെ കത്തിയവാഡയില്‍ എത്തിയതാണ് ഗംഗുഭായി എന്ന സ്ത്രീ. ജീവിതത്തിന്റെ ലഹരി നുകരാന്‍ കൊതിച്ചു വന്ന അവളെ ശരീരംവിറ്റ് കാശാക്കുന്ന കഴുകന്മാര്ക്ക് ഭര്‍ത്താവ് വിറ്റിട്ട് പോയി. പിന്നീട് കത്തിയവാഡയിലെ ആ വേശ്യാതെരുവില്‍ നിന്ന് അവള് ക്രിമിനലുകളുമായും അധോലോക നായകന്മാരുമായും സൗഹൃദം സ്ഥാപിച്ചു. സൗത്ത് മുംബൈയുടെ ഒരു ഭാഗം മുഴുവന്‍ അവള് അടക്കിഭരിച്ചു. ഒപ്പം സ്വന്തമായി വേശ്യാലയം തുടങ്ങി.…
മമ്മൂട്ടി–മഞ്ജു വാരിയർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ‘ദ് പ്രീസ്റ്റി’ലെ പുതിയ ഗാനം പുറത്തിറങ്ങി. ‘നീലാംബലേ നീ വന്നിതാ’ എന്നു തുടങ്ങുന്ന ഗാനം മലയാളികളുടെ പ്രിയഗായിക സുജാത മോഹനാണ് ആലപിച്ചത്. ഇടവേളയ്ക്കു ശേഷം സുജാത ആലപിക്കുന്ന പാട്ടു കൂടിയാണിത്. ഗായികയുടെ സ്വരഭംഗി ഇതിനോടകം ആസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു. ഏറെ കൊതിയോടെ പാട്ട് ആവർത്തിച്ചു കേൾക്കുകയാണെന്നാണ് ആരാധകപക്ഷം. https://youtu.be/Ke1krOQE-ks ഇതിന് മുമ്പ് ഇറങ്ങിയിരുന്ന നസ്രേത്തിൻ നാട്ടിലേ എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും വി എൻ ബാബുവും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. മാർച്ച് നാലിനാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. മഞ്ജു വാരിയർ ആദ്യമായി അഭിനയിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘ദ് പ്രീസ്റ്റ്’. ചിത്രത്തിൽ മമ്മൂട്ടിക്കും മഞ്ജുവിനുമൊപ്പം കൈദി ഫെയിം ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ജോഫിന്റെ കഥക്ക് ദീപു പ്രദീപും ശ്യാം…
ദൃശ്യം 2ലെ അനുമോളായയുള്ള എസ്തേറിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യൽമീഡിയിയൽ സജീവമായ എസ്തേർ ഇടയ്ക്കിടയ്ക്ക് പുത്തൻ ഫോട്ടോഷൂട്ടുകൾ ഇൻസ്റ്റയിൽ എസ്തേർ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സുഹൃത്തിനൊപ്പം പങ്കുവെച്ചിരിക്കുന്ന ഗ്ലാമർ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. മലയാളത്തിലെ എക്കാലത്തേയും മികച്ച ത്രില്ലറുകളിലൊന്നായ മോഹൻലാൽ നായകനായ ‘ദൃശ്യം’. സിനിമയുടെ രണ്ടാം ഭാഗം ആമസോണിലൂടെയെത്തി ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. സോഷ്യൽമീഡിയയിലുള്‍പ്പെടെ സിനിമയും രംഗങ്ങളും ചര്‍ച്ചാവിഷയമാണ്. ചിത്രത്തിൽ മോഹൻലാലിന്റെയും മീനയുടേയും മക്കളായെത്തിയ അൻസിബയുടേയും എസ്തേറിന്റേയും മുരളി ഗോപിയുടേയുമൊക്കെ പ്രകടനത്തെ ഏവരും വാഴ്ത്തുന്നുണ്ട്. ജോര്‍ജ്ജുകുട്ടിയുടെ ഇളയമകളായ അനുമോളായി അഭിനയിച്ച എസ്തേര്‍ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഏതോ ഒരു പാർട്ടിക്കായി എത്തിയതിന് മുമ്പുള്ളതാണ് ചിത്രങ്ങൾ. പാർട്ടികൾ വെറുക്കുന്നു, വീട്ടിൽ പോകട്ടെ എന്ന് കുറിച്ചുകൊണ്ട് പാർട്ടിക്ക് മുമ്പുള്ള വമ്പുപറച്ചിലുകൾ, ബാംഗ്ലൂർ ഡെയ്സ് എന്ന് കുറിച്ചാണ് എസ്തേർ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ബ്ലാക്ക് നിറത്തിലുള്ള ഷോർട്ട് ഡ്രെസാണ് എസ്തേർ ധരിച്ചിരിക്കുന്നത്. രസകരമായ കമന്റുകളും ചിത്രങ്ങൾക്ക് താഴെ ആരാധകർ കുറിച്ചിട്ടുണ്ട്. ആ റാണി…
ശാരീരികക്ഷമത നടി ഭാവനയുടെ ജീവിതത്തിലെ ഒരു പ്രധാന വശമാണ്, മാത്രമല്ല മറ്റെന്തിനുവേണ്ടിയും തൻെറ വർക്ഔട്ടുകൾ മാറ്റിവെക്കില്ലെന്നും മലയാളത്തിന്റെ പ്രിയ താരം ഉറപ്പാക്കുന്നു. തന്റെ ഫിട്നെസ്സിലൂടെ ഭാവന മുൻപും ആരാധകർക്ക് പ്രേചോദനം ആയിട്ടുണ്ട് .ഇപ്പോ, ജിമ്മിൽ നിന്നുള്ള ചിത്രം ഇസ്റാഗ്രാമിലൂടെ പങ്കുവെച്ചു ആരാധകരുടെ ശ്രെദ്ധ നേടിയിരിക്കുകയാണ് തരാം. ലോക്കഡൗണിനു ശേഷം ജിമ്മിൽ തിരികെ ജോയിൻചെയ്ത സന്ദോഷത്തിലാണ് ഭാവന. ടൈപ്പോഗ്രാഫി എന്ന് അച്ചടിച്ച ബ്ലാക്ക് പാന്റും മനോഹരമായ പിങ്ക് ട്രെയിനിംഗ് ടോപ്പുമാണ് തരാം തിരഞ്ഞെടുത്തത് ഭാവനയുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾക്കായ് കാത്തിരിക്കുന്ന ഒട്ടേറെ ആരാധകരുണ്ട്. ഫാഷൻ ട്രെൻഡിന് അുസരിച്ചുളള വസ്ത്രങ്ങളിലെ ഭാവനയുടെ തിരഞ്ഞെടുപ്പാണ് ആരാധകരെ ആകർഷിക്കുന്നത്. ലുക്കിലും വസ്ത്രത്തിലും എപ്പോഴും വ്യത്യസ്ത കൊണ്ടുവരാൻ ശ്രമിക്കാറുളള നടിയാണ് ഭാവന. View this post on Instagram A post shared by Mrs June6 🧚🏻♀️ (@bhavzmenon) തന്റെ ജീവിതത്തിലെ സന്തോഷങ്ങളുടെ നിമിഷങ്ങളും നടി ആരാധകർക്കായി സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. അഭിനയത്തിൽ സജീവമല്ലെങ്കിലും…