Author: webadmin

ശിവകാർത്തികേയനും നയൻതാരയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് മിസ്റ്റർ ലോക്കൽ. വേലക്കാരൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ഇവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത് .എം രാജേഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ .സ്റ്റുഡിയോ ഗ്രീൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഹിപ്ഹോപ് തമിഴയാണ്. ദിനേശ് കൃഷ്ണൻ ബി ആണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. വിവേക് ഹർഷനാണ് എഡിറ്റിംഗ്. നയൻതാരയും ശിവകാർത്തികേയനും കൂടാതെ രാധിക ശരത്കുമാർ, സതീഷ്, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

Read More

തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് മമ്മൂട്ടി നായകനായി എത്തിയ മധുരരാജ. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ രചിച്ചത് ഉദയകൃഷ്ണയാണ്. നെൽസൻ ഐപ്പ് നിർമ്മിച്ച ചിത്രം തിയേറ്ററുകളിൽ എത്തിച്ചത് യുകെ സ്റ്റുഡിയോസാണ്. ചിത്രം ഇപ്പോഴും 150ഓളം തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. മധുരരാജയുടെ വമ്പൻ വിജയത്തിന് ശേഷം യുകെ സ്റ്റുഡിയോസ് തിയറ്ററുകളിലെത്തിക്കുന്ന ചിത്രമാണ് ഷിബു. ദിലീപ് ആരാധകന്റെ കഥ പറയുന്ന ചിത്രം ഈ വരുന്ന ജൂണിലാണ് തിയേറ്ററുകളിൽ എത്തുന്നത്. നവാഗതനായ കാർത്തിക ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. മലയാളത്തിൻറെ പ്രിയ നടി അഞ്ജു കുര്യൻ ചിത്രത്തിലെ നായിക ആകുന്നു. പുതുമുഖങ്ങളായ അർജുനും ഗോകുലും സംയുക്തമായി ചേർന്നാണ് ചിത്രം സംവിധാനം ചെയ്തത് . കാർഗോ സിനിമാസ് ആണ് ചിത്രം നിർമ്മിക്കുന്നത്. സച്ചിൻ വാര്യരും വിഘ്നേഷ് ഭാസ്കരനും ചേർന്ന് ചിത്രത്തിനു സംഗീതമൊരുക്കുന്നു.എന്തായാലും ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഷിബുവിന്റെ റിലീസിനായി.

Read More

ചുരുക്കം ചില സിനിമകളിലൂടെ മലയാള സിനിമയിൽ സ്ഥാനമുറപ്പിച്ച നായിക നടിയാണ് പ്രയാഗ മാർട്ടിൻ. കട്ടപ്പനയിലെ ഋതിക് റോഷൻ,രാമലീല തുടങ്ങി നിരവധി ബ്ലോക്ക്ബസ്റ്റർ സിനിമകളുടെ ഭാഗമായിട്ടുണ്ട് പ്രയാഗ മാർട്ടിൻ. കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്തു പൃഥ്വിരാജ് സുകുമാരൻ നായകനായി അഭിനയിക്കുന്ന ബ്രദേഴ്സ് ഡേയിൽ നായികയായി അഭിനയിക്കുകയാണ് പ്രയാഗ മാർട്ടിൻ ഇപ്പോൾ. ചിത്രം ഓണം റിലീസായി തീയേറ്ററുകളിലെത്തും. ഇതിനിടെ കന്നഡ സിനിമയിൽ നായികയാകാൻ അരങ്ങേറാൻ ഒരുങ്ങുകയാണ് ഈ പ്രിയ നായിക . ‘ഗീത’ എന്ന ചിത്രത്തിലൂടെയാവും പ്രയാഗ മാർട്ടിൻ കന്നട സിനിമയിൽ അരങ്ങേറ്റം നടത്തുക. കന്നഡ സിനിമയിലെ ഗോൾഡൻ സ്റ്റാർ ഗണേഷിനൊപ്പം ആയിരിക്കും പ്രയാഗ മാർട്ടിൻ നായികയായെത്തുന്നത്. തെന്നിന്ത്യയിൽ ഏറെ ഹിറ്റായ 96ന്റെ കന്നട പതിപ്പായ 99ലേയും നായകനാണ് ഗണേഷ്.ഗീതയിലൂടെ കന്നഡ സിനിമാലോകത്ത് സ്ഥാനമുറപ്പിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് പ്രയാഗ മാർട്ടിൻ.

Read More

ചില നടിമാർ അങ്ങനെയാണ്. പ്രേക്ഷകഹൃദയത്തിൽ ഇടംപിടിക്കാൻ അധികം സിനിമകൾ ഒന്നും വേണ്ടിവരില്ല. ചിലപ്പോൾ ഒറ്റ സിനിമ മാത്രം വേണ്ടിവരികയുള്ളൂ .പറഞ്ഞുവരുന്നത് കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിച്ച പ്രിയം എന്ന സിനിമയിലെ നായിക ദീപികയെ കുറിച്ചാണ് .ഒരൊറ്റ സിനിമയെ ചെയ്തിട്ടുള്ളു എങ്കിലും എക്കാലവും മലയാള മനസ്സിൽ സ്ഥാനം പിടിച്ച സുന്ദരിയിരുന്നു ദീപ.എന്നാൽ പിന്നീട് ദീപാ നായർ ഒരു സിനിമയും ചെയ്യാത്തത് എന്തുകൊണ്ടാണെന്നോ ദീപാ നായർ എവിടെപ്പോയെന്നോ മലയാളികൾക്ക് അറിയില്ല .എന്നാൽ നാളുകളുടെ ഇടവേളക്കുശേഷം ദീപാ നായരെ തേടി പിടിച്ചിരിക്കുകയാണ് മലയാളസിനിമ .സിനിമയിലല്ല, ഫേസ്ബുക്കിൽ ആണ് ദീപ നായരെ കണ്ടു കിട്ടിയത്. കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിൽ സെറ്റിൽടാണ് ദീപാ ഇപ്പോൾ. കുട്ടികളോടൊപ്പം ഉള്ള കുറച്ചു ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നവമാധ്യമങ്ങളിൽ ദീപാ നായർ പോസ്റ്റ് ചെയ്തിരുന്നു. അങ്ങനെയാണ് ദീപ നായരുടെ പുതിയ ചിത്രങ്ങൾ ഫേസ്ബുക്ക് ലോകത്ത് വൈറലായത് . പഠിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ദീപാ നായർ സിനിമയിലെത്തുന്നത്. പഠനം പൂർത്തിയായി ജോലി ലഭിച്ചതോടുകൂടി ദീപ സിനിമയിൽ നിന്നും…

Read More

പൃഥ്വിരാജ് സുകുമാരനും പാർവതിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു മൈ സ്റ്റോറി. നവാഗതനായ സംവിധായക റോഷ്നി ദിനകർ ആണ് ചിത്രം സംവിധാനം ചെയ്തത് .ബോക്സ്ഓഫീസിൽ പരാജയമായ ഈ ചിത്രത്തിന് ശേഷം റോഷ്നി തന്റെ രണ്ടാം ചിത്രവുമായി എത്തുകയാണ് .പൂർണ്ണമായും പുതുമുഖങ്ങളെ അണിനിരത്തി ആണ് റോഷ്നി ദിനകർ തന്റെ രണ്ടാം ചിത്രം അണിയിച്ചൊരുക്കുന്നത് . എന്നാൽ ചിത്രത്തിന് നിരവധി പ്രത്യേകതയുമുണ്ട്. സംവിധായകൻ ഒമർ ലുലു ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.ഒമർ ലുലു എന്റർടൈന്മെന്റ്‌സ് എന്ന പേരിൽ പുതിയ നിർമ്മാണ കമ്പനി ആരംഭിച്ചിരിക്കുകയാണ് ഈ ചിത്രത്തിലൂടെ ഒമർ ലുലു.ഒമർ ലുലു തന്നെയാണ് ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. സംഗീത സംവിധായകൻ ഗോപി സുന്ദർ ഇന്നലെ ഫേസ്ബുക്ക് ലൈവിൽ വന്നായിരുന്നു ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.ഒമറും റോഷ്നിയും ലൈവിൽ ഭാഗമായിരുന്നു. സംഗീതത്തിനും പാട്ടുകൾക്കും പ്രാധാന്യമുള്ള ഒരു നാടൻ പ്രണയ കഥ ആയിരിക്കും ഈ ചിത്രം എന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. ചിത്രത്തിന് യോജിക്കുന്ന ഒരു പേര് നൽകുവാൻ…

Read More

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ മധുരരാജ ബോക്സോഫീസിൽ വൻ കുതിപ്പ് തുടരുകയാണ് .വിഷു റിലീസ് ആയി തിയേറ്ററിൽ എത്തിയ ചിത്രം കുടുംബ പ്രേക്ഷകരെയും കുട്ടികളെയും ഒരേ പോലെ രസിപ്പിച്ചാണ് മുന്നേറുന്നത്. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ രചിച്ചത് ഉദയകൃഷ്ണയാണ്. ചിത്രം ഇപ്പോൾ 100 കോടിയിലേക്ക് നീങ്ങുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ .ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററിൽ നിന്ന് ഇതിനോടകം നൂറ് കോടി നേടി കഴിഞ്ഞു എന്നാണ് ലഭിക്കുന്ന സൂചനകൾ. സിനിമയിലെ അണിയറ പ്രവർത്തകരിൽ നിന്നും അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നതും ഇത് തന്നെയും. വിദേശത്ത് നിന്നും ലഭിക്കുന്ന കളക്ഷന്റെ കൃത്യമായ കണക്ക് കിട്ടിയിട്ട് നിർമാതാവ് പേജിൽ കൂടി 100 കോടി പൂർത്തിയാക്കിയ വിവരം പുറത്തു വിടുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഈ വാർത്ത ഒഫീഷ്യലായി പുറത്തുവിടുമെന്നാണ് ലഭിക്കുന്ന സൂചനകൾ. കഴിഞ്ഞ ദിവസങ്ങളിൽ നിർമാതാവ് പങ്കെടുത്ത ആഘോഷപരിപാടിയിൽ നൂറുകോടിയുടെ അനൗദ്യോഗികമായ പ്രഖ്യാപനം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഒഫീഷ്യൽ പോസ്റ്റും ഉടനെ ഉണ്ടാകും എന്ന്…

Read More

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിൻ വെള്ളം എന്ന ആദ്യ ചിത്രം കൊണ്ട് തന്നെ വലിയൊരു ആരാധക വൃന്ദത്തെ ഉണ്ടാക്കി എടുക്കാൻ സാധിച്ച സംവിധായകനാണ് ഖാലിദ് റഹ്‌മാൻ.അദ്ദേഹമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു.ഇപ്പോൾ ഇതാ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റേഴ്‌സ് പുറത്ത് വിട്ട് തുടങ്ങിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.ഇന്ന് മുതൽ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റേഴ്‌സ് അണിയറ പ്രവർത്തകർ പുറത്ത് വിടും.ആദ്യ ദിനമായ ഇന്ന് ഷൈൻ ടോം ചാക്കോയുടെ പോസ്റ്റർ ആണ് പുറത്ത് വന്നത്.ജോജോ സാംസണ് എന്ന കഥാപാത്രത്തെയാണ് ഷൈൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പോസ്റ്ററുകൾ പുറത്ത് വരും. മമ്മൂട്ടിയോടൊപ്പം ആസിഫ് അലിയും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പോലീസ് ഓഫീസറായി വേഷമിടുന്ന മമ്മൂക്കയുടെ ചിത്രത്തിലെ സ്റ്റില്ലുകൾ കുറച്ചുനാൾമുമ്പ് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു.

Read More

മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മധുരരാജ. ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ രചിച്ചത് ഉദയകൃഷ്ണയാണ്. നെൽസൺ ഐപ്പാണ് ചിത്രത്തിന്റെ നിർമ്മാതാവ്. ചിത്രത്തിലെ സണ്ണി ലിയോൺ അവതരിപ്പിച്ച ഐറ്റം സോംഗ് ഇന്നലെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു.മോഹമുന്തിരി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത് സിത്താരയാണ് .ഗോപി സുന്ദറാണ് സംഗീതം.ഗാനം ഇപ്പോഴും യൂട്യൂബിൽ ഒന്നാം സ്ഥാനത്ത് ട്രെന്റിങിലാണ്. ഗാനം ഇതിനോടകം ഏഴര ലക്ഷം വ്യൂസ് പിന്നിട്ട് കഴിഞ്ഞു. ആര്‍ കെ സുരേഷ്, നെടുമുടി വേണു, വിജയ രാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ബിജുക്കുട്ടന്‍, സിദ്ധിഖ്, എം ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂര്‍, കരാട്ടെ രാജ്, മഹിമ നമ്ബ്യാര്‍ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മോഹമുന്തിരിയുമായി ആടിപ്പാടി സണ്ണി ലിയോൺ; തിയറ്ററുകളെ ഹരം കൊള്ളിച്ച മധുരരാജയിലെ…

Read More

കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ബിഗ് ബോസ് മത്സരാർത്ഥികളായ പേർളിയും ശ്രീനിഷ് അരവിനന്ദും നാളെ വിവാഹിതരാകുന്നു. എറണാകുളം സിയാൽ കൺവെൻഷൻ സെന്ററിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുക. ക്രിസ്ത്യൻ ആചാരപ്രകാരം ആയിരിക്കും നാളെ വിവാഹം നടക്കുക .ഇതിനുശേഷം മെയ് എട്ടിന് പാലക്കാട് ഹിന്ദു ആചാരപ്രകാരവും വിവാഹം നടക്കും. വിവാഹത്തിനു മുന്നോടിയായുള്ള ബ്രൈഡൽ ഷവർ ചിത്രങ്ങൾ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ് പേർളി മാണി. തൻറെ ഫേസ്ബുക്ക് ,ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് പേർളി മാണി ചിത്രങ്ങൾ പങ്കു വെച്ചിരിക്കുന്നത്. മലയാളത്തിലെ ബിഗ് ബോസിൻറെ ആദ്യ പതിപ്പിലെ മത്സരാർത്ഥികളാണ് ശ്രീനിഷും പേർളിയും .ഇരുവരും തമ്മിൽ മത്സരത്തിനിടയിൽ പ്രണയം സംഭവിക്കുകയായിരുന്നു .എന്നാൽ ഇത് മത്സരത്തിന്റെ ഭാഗമായുള്ള തന്ത്രമാണോ എന്നുപോലും ചിലർ അന്ന് സംശയിച്ചിരുന്നു.ഇവർക്കുള്ള മറുപടി ആണ് നാളെയുള്ള ഇവരുടെ വിവാഹം. ഇരുവരുടെയും വിവാഹ നിശ്ചയം നേരത്തെ നടന്നിരുന്നു. ഇതിൻറെ ചിത്രങ്ങളും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു.

Read More

കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് തെന്നിന്ത്യൻ സുന്ദരി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവയും വിവാഹിതരാകാൻ പോകുന്നു എന്ന് റിപ്പോർട്ടുകൾ നീണ്ട നാളുകളായുള്ള ഇവരുടെയും പ്രണയത്തിന് ഇതോടുകൂടി ശുഭപര്യവസാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല് വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു .അടുത്ത വർഷം ആദ്യം വിവാഹം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ.വിവാഹത്തിന് മുന്നോടിയായി ഇരുവരുടെയും വിവാഹ നിശ്ചയം ഈ അടുത്ത് തന്നെ ഉണ്ടായിരിക്കും. നേരത്തെ പ്രഭുദേവയുമായി നയൻതാര പ്രണയത്തിലായിരുന്നു. ഇത് ഏകദേശം വിവാഹത്തിലേക്ക് വരെ എത്തിയിരുന്നു. പിന്നീട് പ്രണയത്തകർച്ച ഉണ്ടാവുകയും സിനിമാലോകത്തുനിന്ന് നയൻതാര കുറച്ചു നാളുകൾ വിട്ടുനിൽക്കുകയും ചെയ്തിരുന്നു .2015 ല്‍ പുറത്തിറങ്ങിയ നയന്‍താര ചിത്രം നാനും റൗഡി താനിന്റെ സംവിധായകനാണ് വിഗ്‌നേഷ്.ഇവിടെ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇരുവരും ഒരുമിച്ച്‌ പിറന്നാള്‍ ആഘോഷിക്കുന്നതിന്റെയും പുതുവര്‍ഷം ആഘോഷിക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങള്‍ വൈറലായിരുന്നു.

Read More