Author: webadmin

വിഷ്‌ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ് കൂട്ടുക്കെട്ടിൽ പിറന്ന മൂന്നാമത്തെ തിരക്കഥയായ ഒരു യമണ്ടൻ പ്രേമകഥ പൊട്ടിച്ചിരികൾ നിറച്ച് വിജയകരമായി പ്രദർശനം തുടരുകയാണ്. യമണ്ടൻ പ്രേമ കഥയിലൂടെ വീണ്ടും ബ്ലോക്ക്‌ ബസ്റ്റർ വിജയം അടിച്ചു നിൽക്കുമ്പോൾ അത് വൈകല്യങ്ങളെ മറികടന്നുള്ള ജീവിതം വിജയം കൂടി ആകുന്നുണ്ട് തിരക്കഥാകൃത്തും നടനും ആയ ബിബിൻ ജോർജിന്. ചിത്രത്തിലെ നായകൻ ദുൽഖർ സൽമാനെയും ഞെട്ടിച്ചത് ബിബിന്റെ ഈ വിജയം തന്നെ ആണ്. കാഴ്ചയിൽ തന്റെ കാലിനു വൈകല്യം തോന്നാത്ത ബിബിൻ തിരക്കഥ വായിക്കുവാനായി ദുൽഖറിന്റെ വീട്ടിൽ എത്തിയപ്പോഴും ബിബിന്റെ വൈകല്യത്തെ കുറിച്ച് ദുൽഖർ അറിഞ്ഞില്ല. തിരക്കഥ വായന പൂർത്തിയാക്കി എഴുന്നേറ്റ് നടപ്പോഴാണ് ദുൽഖറിന് ബിബിന്റെ കാലിന്റെ പ്രശ്നം ശ്രദ്ധയിൽ പെടുന്നത്. എന്താ കാൽ ഇരുന്നു മരവിച്ചോ എന്ന ചോദ്യത്തിന് ഇത് പണ്ടേ മരവിച്ചതാണ് എന്നായിരുന്നു ബിബിന്റെ മറുപടി. അഭിനയിക്കുന്ന സമയത്തു പോലും തന്റെ കാലിന്റെ പ്രശ്നങ്ങൾ മറികടന്നായിരുന്നു ബിബിന്റെ പെർഫോമൻസ്. ഫൈറ്റ് രംഗങ്ങളിൽ എല്ലാം മികച്ച…

Read More

പരസ്പര ധാരണയോടെ പന്ത്രണ്ട് വർഷം നീണ്ട് നിന്ന ദാമ്പത്യത്തിന് അവസാനം കുറിക്കാൻ റിമി ടോമി തീരുമാനിച്ചതോടെ സൈബർ സഹോദരൻമാർക്ക് നിദ്രാവിഹീനരാത്രികളുടെ സമയമാണ്. തരാം താഴ്ന്നതും അശ്ളീല ചുവയുള്ളതുമായ ഡയലോഗുകൾ കൊണ്ട് അവർ നിറഞ്ഞാടുകയാണ്. ചില മഞ്ഞപത്രങ്ങളും ഇത് ആഘോഷമാക്കുന്നുണ്ട്. അതിനിടയിലാണ് റിമി ടോമിയെ പിന്തുണച്ച് സന്ദീപ് ദാസ് എന്ന യുവാവ് എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നത്. ഗായികയും അവതാരികയുമായ റിമി ടോമി വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്ന് വാർത്ത വന്നിരുന്നു.അങ്ങേയറ്റം തരംതാഴ്ന്ന രീതിയിലാണ് മലയാളികൾ അതിനോട് പ്രതികരിച്ചുകൊണ്ടിരിക്കുന്നത്…! ”ഇത്രയും വർഷം ഇവളെ സഹിച്ച ഭർത്താവിന് ഒരു വലിയ സല്യൂട്ട്….” ”ഇവളെ കല്ലട ബസ്സിൽ കയറ്റി ബാംഗ്ലൂർക്ക് വിടണം…” ”ജീവപര്യന്തം തടവ് കഴിഞ്ഞ് ഭർത്താവ് രക്ഷപ്പെട്ടു….! ” ഇങ്ങനെപോകുന്നു കമൻ്റുകൾ.ഇതിനുപുറമെ ലൈംഗികച്ചുവയുള്ള വാചകങ്ങളും തെറിവാക്കുകളും വേറെയുമുണ്ട് ! എന്തിനാണ് റിമിയോട് ഇത്ര ദേഷ്യം?പലപ്പോഴും സ്വയം ട്രോൾചെയ്യുന്ന വ്യക്തിയാണ് അവർ.മലയാളിയുടെ ഈഗോയെ മുറിപ്പെടുത്താൻ പോന്ന, ‘അഹങ്കാരം’ നിറഞ്ഞ പ്രസ്താവനകളൊന്നും റിമിയിൽ നിന്ന് ഉണ്ടാവാറില്ല.പിന്നെ എന്താവും കാരണം? ഒരു പെണ്ണ്…

Read More

അറുപത്തിയാറാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്കായി കാത്തിരിക്കുകയാണ് ഈ രാജ്യമൊട്ടാകെ .ഈ മാസം ആദ്യം പ്രഖ്യാപിക്കാൻ ഇരുന്ന അവാർഡുകൾ ഇലക്ഷൻ കാരണം മെയ് 23 ലേക്ക് മാറ്റിയിരുന്നു. അതിനാൽ തന്നെ പ്രേക്ഷകരുടെ കാത്തിരിപ്പ് കുറച്ചു നാളുകൾ കൂടി വേണ്ടിവരും. ഇതിനിടെ മലയാള സിനിമയെ സംബന്ധിച്ച് വളരെ ആവേശപൂർവമായ വാർത്തയാണ് ദേശീയ അവാർഡിനെക്കുറിച്ച് ലഭിക്കുന്നത്. ദേശീയ അവാർഡിനായി മലയാളികളുടെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയേയും പരിഗണിക്കുന്നുണ്ട് എന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ .എന്നാൽ മലയാള സിനിമയിലെ പ്രകടനത്തിന് അല്ല മമ്മൂട്ടിക്ക് ദേശീയ അവാർഡിനായി പരിഗണിക്കുന്നത് .മറിച്ച് തമിഴിലെയും തെലുങ്കിലെയും പ്രകടനങ്ങളാണ് മമ്മൂട്ടിക്ക് വേണ്ടി ദേശീയ അവാർഡ് കൊണ്ടുവരുക എന്നാണ് ലഭിക്കുന്ന സൂചനകൾ. തമിഴിലെ പേരൻപും തെലുങ്കിലെ യാത്രയുമാണ് മമ്മൂട്ടിയുടെ ദേശീയ അവാർഡിന് പരിഗണിക്കുന്ന ചിത്രങ്ങൾ. റാം സംവിധാനം ചെയ്ത പേരൻപിൽ അവിസ്മരണീയ പ്രകടനമാണ് മമ്മൂട്ടി കാഴ്ച വെച്ചത്.അമുധവൻ എന്ന കഥാപാത്രമായി മമ്മൂട്ടിയെ അല്ലാതെ മറ്റൊരു താരത്തെയും നമുക്ക് ചിന്തിക്കാൻ കൂടി ആകില്ല. അതുപോലെതന്നെയാണ് തെലുങ്കിലെ…

Read More

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം പലർക്കും മറ്റുള്ളവരെ വേദനിപ്പിക്കുവാൻ ഉള്ളതാണെന്ന ഒരു വിചാരമാണ്. സെലിബ്രിറ്റീസിനെ തിരഞ്ഞ് പിടിച്ച് ‘ചൊറിയുന്ന’ ചോദ്യം ചോദിച്ച് കിട്ടാനുള്ളത് കിട്ടി പോകുന്നതാണ് പലരുടെയും സ്ഥിരം പരിപാടി. നടി ഐമ അത്തരമൊരുത്തന് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത്. ചേച്ചിയുടെ ഭർത്താവിനെ കാണാൻ ബോറാണല്ലോ, എന്തിനാണ് കല്യാണം കഴിച്ചത് എന്നാണ് അർജുൻ എന്ന ഫോളോവർ ഇൻസ്റ്റാഗ്രാമിൽ ഐമയോട് ചോദിച്ചത്. ഭർത്താവ് കെവിൻ തന്നെയാണ് അതിനുള്ള മറുപടി കൊടുത്തത്. “വേറെ കിട്ടിയില്ല, മോൻ ഇപ്പൊ സഹിക്ക്’ എന്നാണ് കെവിൻ മറുപടി കൊടുത്തത്. സ്വന്തം ഫോട്ടോ ഇടാൻ ധൈര്യമില്ലാത്ത ചേട്ടൻ എന്റെ ഭര്‍ത്താവിന്റെ സൗന്ദര്യത്തെ കുറിച്ചുള്ള ധാരണയും കണ്ടെത്തലും ജാഗ്രതയും കുഴി മൂടു’ എന്ന് ഐമി മറുപടി നല്‍കി. ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ ചിത്രങ്ങളുടെ നിർമാതാവായ സോഫിയ പോളിന്റെ മകനാണ് കെവിൻ.  View this post on Instagram Peace and love…

Read More

മോഹൻലാലും സിദ്ദിക്കും ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ബിഗ് ബ്രദറിന്റെ ഷൂട്ടിംഗ് ജൂണിൽ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഈ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു വരികയാണ്. ചിത്രത്തിൽ ബോളിവുഡിൽ നിന്നും സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാൻ എത്തുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. വേദാന്തം ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അർബാസ് അവതരിപ്പിക്കുന്നത് . സൽമാൻ ഖാൻ ചിത്രം ദബാങ്കിലൂടെ അഭിനയ ജീവിതം തുടങ്ങിയ അർബാസ് ഖാന്റെ ആദ്യ തെന്നിന്ത്യൻ ചിത്രം കൂടിയാണ് ബിഗ് ബ്രദർ. ബോളിവുഡിൽ നിന്നും മൂന്നു നായികമാർ കൂടി ചിത്രത്തിൽ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ .ഇത് ആരൊക്കെയാണെന്ന് ഇതുവരെ തീരുമാനമായിട്ടില്ല .ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ അനൂപ് മേനോൻ ,വിഷ്ണു ഉണ്ണികൃഷ്ണൻ,സിദ്ദിഖ്, ടിനി ടോം തുടങ്ങി ഒരു വലിയ താരനിര തന്നെ അഭിനയിക്കുന്നുണ്ട് .25 കോടിയുടെ വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് എസ് ടാക്കീസും ഷാമാൻ ഇൻറർനാഷണലും വൈശാഖ പ്രൊഡക്ഷൻസും ചേർന്നാണ്.…

Read More

തന്നെ വിസ്മയിപ്പിച്ച നടന്മാർ ആരൊക്കെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായ പാർവ്വതി ജയറാം. തൻറെ ഒപ്പം അഭിനയിച്ചവരിൽ ഏറ്റവും വിസ്മയിപ്പിച്ച നടൻ ഏതാണെന്ന് ചോദിച്ചാൽ ഒരു ആലോചനയും കൂടാതെ മോഹൻലാൽ എന്ന് പാർവതി ഉത്തരം പറയും. അത്രമേൽ ആരാധനയാണ് മോഹൻലാൽ എന്ന നടനോട് പാർവതിക്ക് ഉള്ളത്. എത്ര അനായാസേന ആണ് മോഹൻലാൽ അഭിനയിക്കുന്നത് എത്ര ഈസിനസ് ആണ് അദ്ദേഹത്തിൻറെ അഭിനയത്തിന്, പാർവതി പറയുന്നു. ഇപ്പോൾ ഇറങ്ങുന്ന മിക്ക സിനിമകളും കാണാറുണ്ടെന്നും പുതിയ നടന്മാർ മോശമല്ലെന്നു എന്നാൽ പണ്ടത്തെ പോലെ വേഷപ്പകർച്ച നടത്തുവാൻ സാധിക്കുന്ന താരങ്ങൾ ഇപ്പോൾ ഇല്ല എന്നു പാർവതി പറയുന്നു. ഒരു വാനപ്രസ്ഥവും ഒരു വടക്കൻ വീരഗാഥയും ഈ കാലഘട്ടത്തിൽ ഏതു നടന് തരുവാൻ സാധിക്കും. എങ്കിലും എല്ലാ താരങ്ങളെയും അടച്ചാക്ഷേപിക്കുന്നില്ല പാർവതി. പുതിയ ജനറേഷനിലെ താരങ്ങളിൽ ഫഹദ് ഫാസിലിനോടാണ് പാർവതിക്ക് താല്പര്യം കൂടുതൽ. എത്ര നാച്ചുറൽ അഭിനയമാണ് ഫഹദ് കാഴ്ചവെക്കുന്നത്.ഫഹദിന്റെ രണ്ടു കണ്ണുകൾ മാത്രം…

Read More

ഒരു ഇടവേളയ്ക്കുശേഷം 99 എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേയ്ക്ക് എത്തിയിരിക്കുകയാണ് സിനിമയുടെ പ്രിയ നായിക ഭാവന .തമിഴിൽ സൂപ്പർ ഹിറ്റായ 96ന്റെ കന്നട റീമേക്ക് ആണ് 99. കന്നട ചിത്രം ചെയ്തുവെങ്കിലും ഇനി എന്നാണ് മലയാളസിനിമയിലേക്ക് ഭാവന തിരിച്ചെത്തുന്നത് എന്ന ചോദ്യം ബാക്കി. ഭാവന ഏറ്റവും അവസാനം അഭിനയിച്ച മലയാള ചിത്രം ആദം ജോണ്‍ ആണ്. പൃഥ്വിരാജ് നായകനായ ചിത്രത്തിന് ശേഷം ഭാവന മലയാള ചിത്രം കമ്മിറ്റ് ചെയ്‍തിട്ടില്ല. താൻ ഇനി മലയാള സിനിമയിൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ മറുപടി പറയുകയാണ് നടി ഭാവന. ‘എനിക്ക് മലയാളത്തില്‍ നിന്ന് ഒരുപാട് നല്ല ഓഫറുകള്‍ വരുന്നുണ്ട്.പക്ഷേ ആദം ജോണിനു ശേഷം ഞാന്‍ ഒരു പടവും കമ്മിറ്റ് ചെയ്തിട്ടില്ല. കന്നഡയില്‍ കമ്മിറ്റ് ചെയ്ത കുറച്ച്‌ സിനിമകളുണ്ട്. അതു തീര്‍ത്തതിനു ശേഷം മാത്രമെ മലയാളത്തിനെക്കുറിച്ച്‌ ആലോചിക്കുന്നുള്ളൂ’- ഭാവന പറഞ്ഞു. ആരാധകരുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഒരായിരം നന്ദി എന്നും ഇതുവരെ നേരിട്ട് കാണാത്തവർ…

Read More

വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മോഹൻലാലും സംവിധായകൻ സിദ്ദിഖും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ.ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൻറെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു. ചിത്രത്തിൻറെ മറ്റ് അണിയറ വിശേഷങ്ങൾ ഒന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല . ചിത്രത്തെക്കുറിച്ചുള്ള പുതിയ റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.ചിത്രത്തിൽ ആസിഫ് അലിയും ഉണ്ടാകുമെന്ന് ഇന്നലെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. റിപ്പോർട്ടുകൾ സത്യമാണെങ്കിൽ റെഡ് വൈനിന് ശേഷം വീണ്ടും മോഹൻലാലും ആസിഫ് അലിയും ഈ ചിത്രത്തിലൂടെ ഒന്നിക്കുന്നു. ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി തെന്നിന്ത്യൻ സുന്ദരി റെജീന ക​സാ​ന്‍​ഡ്ര എത്തും.ഇരുവരും ഇത് ആദ്യമായാണ് ഒന്നിക്കുന്നത്.ക​ണ്ട​നാ​ള്‍​ ​മു​ത​ല്‍​ ​എ​ന്ന​ ​ത​മി​ഴ് ​ചി​ത്ര​ത്തി​ലൂ​ടെ​ ​പ​തി​ന​ഞ്ചാം​ ​വ​യ​സി​ലാ​ണ് ​റെ​ജീ​ന​ ​ക​സാ​ന്‍​ഡ്ര​ ​നാ​യി​ക​യാ​യി​ ​തു​ട​ക്കം​ ​കു​റി​ച്ച​ത്.​ ​ശി​വ​ ​മ​ന​സു​ള്ള​ ​ശ​ക്തി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​തെ​ലു​ങ്കി​ലും​ ​അ​ര​ങ്ങേ​റി​യ​ ​റെ​ജീ​ന​ ​അ​ഴ​കി​യ​ ​അ​സു​രാ,​ ​കാ​ത​ലി​ല്‍​ ​ശൊ​ത​പ്പു​വ​ത് ​എ​പ്പ​ടി,​ ​കേ​ഡി​ ​ബി​ല്ല​ ​കി​ല്ലാ​ഡി​ ​രം​ഗ,​ ​നി​ര്‍​ണയം​ ​തു​ട​ങ്ങി​ ​ഒ​രു​പി​ടി​ ​ത​മി​ഴ് ​ചി​ത്ര​ങ്ങ​ളി​ല്‍​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.ഇട്ടിമാണി മേഡ് ഇൻ ചൈന എന്ന ചിത്രത്തിലാണ് മോഹൻലാൽ…

Read More

മനു അശോകന്‍ സംവിധാനം ചെയ്ത് പാര്‍വ്വതി നായികയായി എത്തിയ ചിത്രമാണ് ഉയരെ . ആസിഫ് അലി,ടൊവിനോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സിദ്ധിഖ്, പ്രതാപ് പോത്തന്‍, അനാര്‍ക്കലി മരക്കാര്‍, പ്രേം പ്രകാശ്, ഇര്‍ഷാദ്, നാസ്സര്‍, സംയുക്ത മേനോന്‍, ഭഗത്, അനില്‍ മുരളി,അനില്‍ മുരളി, ശ്രീറാം എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.ചിത്രത്തിന് ഗംഭീര റിപ്പോർട്ടുകൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം കണ്ട ആരോഗ്യ വകുപ്പ് മന്ത്രി മന്ത്രി കെ കെ ശൈലജ ടീച്ചർ ചിത്രത്തിന് അഭിനന്ദനവുമായി ഫേസ്ബുക്ക് പോസ്റ്റ് കുറച്ചിരുന്നു. ഇപ്പോൾ ചിത്രം കാണുവാൻ തീയേറ്ററുകളിലെത്തിയ കുട്ടികളുടെ ആവേശത്തെക്കുറിച്ച് പോസ്റ്റ് പങ്കുവയ്ക്കുകയാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ . ഫേസ്ബുക്ക് പോസ്റ്റ് ചുവടെ. ഉയരെ’ എന്ന സിനിമ കാണാന്‍ കൈരളി തീയറ്ററിലെത്തിയപ്പോള്‍ കുട്ടികളുടെ ആവേശം കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി. വനിതാശിശു വികസന വകുപ്പാണ് സര്‍ക്കാര്‍ ഹോമിലെ കുട്ടികള്‍ക്കായി പ്രത്യേക പ്രദര്‍ശനം ഒരുക്കിയത്. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു…

Read More

ബാലു വർഗീസും ഇന്ദ്രൻസും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ . ഷാനു സമദ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീറാണ് ചിത്രം നിര്‍മ്മിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് തിരുവനന്തപുരം ചാലയിലെ കോളനിയില്‍നിന്ന് നാട് വിട്ട് മുംബൈയിലെ ബീവണ്ടിയില്‍ ഹോട്ടല്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കുഞ്ഞബ്ദുള്ള 65-ാം വയസ്സില്‍ തന്‍റെ പ്രണയിനിയെത്തേടി അലയുന്നതാണ് ഈ സിനിമയുടെ ഉള്ളടക്കം. കുട്ടിക്കാലത്ത് തന്‍റെ കൂടെ പഠിച്ചിരുന്ന അലീമ എന്ന പെണ്‍കുട്ടിയെ അന്വേഷിച്ച് അയാള്‍ കേരളം മുഴുവനും യാത്ര നടത്തുന്നു. കേരളത്തിന്‍റെ തെക്കേഅറ്റം മുതല്‍ വടക്കേ അറ്റം വരെ തന്‍റെ പ്രണയിനിയെത്തേടി കുഞ്ഞബ്ദുള്ള നടത്തുന്ന യാത്രയാണ് ഈ ചിത്രം പറയുന്നത്. ആ യാത്രയില്‍ അയാള്‍ കണ്ടുമുട്ടുന്ന വ്യക്തികള്‍ ,സംഭവങ്ങള്‍ ഇതിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.ചിത്രത്തിലെ പകലന്തി ഞാൻ കിനാവ് കണ്ടു എന്ന ഗാനം ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്.ഷഹബാസ് അമൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.അബൂബക്കർ കോഴിക്കോട് ആണ് സംഗീതം.ഗാനം കാണാം

Read More