Author: webadmin

തെന്നിന്ത്യയുടെ പ്രിയ നായിക തൃഷ കൃഷ്ണൻ തന്റെ മുപ്പത്തിയാറാം പിറന്നാൾ ആഘോഷിക്കുകയായിരുന്നു. അഭിനയമികവിലൂടെ ആരാധക ഹൃദയം പിടിച്ചടക്കിയ നായികയാണ് തൃഷ. നിവിൻ പോളി നായകനായെത്തിയ ഹേയ് ജൂഡിലൂടെ മലയാള സിനിമാ രംഗത്തെത്തിയ താരം, നിരവധി ഭാഷകളിൽ സൂപ്പർ സ്റ്റാറുകളുടെ നായികയായി തിളങ്ങി, 96 അടക്കം ഒരുപിടി വിജയചിത്രങ്ങളുമായി വീണ്ടും ആരാധകരുടെ പ്രിയം പിടിച്ചെടുക്കുകയാണ്. താരത്തിന് ജന്മദിന ആശംസകൾ അറിയിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ അടക്കം എത്തിയത്. അതിനിടെ നടി ചാർമി കൗർ താരത്തോട് വിവാഹാഭ്യർത്ഥന നടത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് ചാർമി തന്റെ വിവാഹാഭ്യർത്ഥന അറിയിച്ചിരിക്കുന്നത്. തൃഷയെ സ്നേഹിക്കുന്നുവെന്നും വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും അതിപ്പോൾ അനുവദനീയമാണെന്നും ചാർമി കുറിച്ചിരിക്കുന്നു. തൃഷക്കൊപ്പമുള്ള ഒരു ചിത്രവും ചാർമി പോസ്റ്റ് ചെയ്തിട്ടുണ്ട്.ഏതായാലും താരത്തിന്‍റെ ട്വീറ്റിന് നന്ദിയറിച്ച് തൃഷയും രംഗത്തെത്തിയിട്ടുണ്ട്. 96 എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് ശക്തമായ തിരിച്ചുവരവ് നടത്തിയ നടിയാണ് തൃഷ. നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ 96 ലെ ജാനുവിനെയും രാമചന്ദ്രനെയും പ്രേക്ഷകര്‍ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചിരുന്നു.രജനികാന്ത്…

Read More

ഒരു സ്വകാര്യ എഫ് എം റേഡിയോയി‌ലെ അഭിമുഖത്തിനിടെ യുവതാരം ദുൽഖർ സൽമാൻ വാപ്പച്ചിയെ കുറിച്ച് മനസ്സ് തുറന്നു. “ഫാമിലി ഗ്രൂപ്പിൽ താങ്കൾ ചളി പറയുമോ” എന്നതായിരുന്നു അവതാരികയുടെ ആദ്യത്തെ ചോദ്യം. ഞാൻ പറയാറുണ്ട് ഉണ്ട് എന്ന് സമ്മതിച്ച ദുൽഖറിനോട് പിന്നീട് അവതാരിക ചോദിച്ചത് വാപ്പച്ചിയെ കുറിച്ചായിരുന്നു. ആദ്യം ഒന്ന് ചിരിച്ചെങ്കിലും പിന്നീട് പറയാറുണ്ട് എന്ന് അഭിപ്രായപ്പെട്ടു. അടുത്ത കുടുംബാംഗങ്ങൾ മാത്രമുള്ള ഗ്രൂപ്പിൽ വാപ്പച്ചി സജീവമാണെന്നും അതിൽ ചളികൾ പറയാറുണ്ടെന്നും ഒരു ചെറുപുഞ്ചിരിയോടെ കൂടി ദുൽഖർ പറഞ്ഞു.ഒപ്പം ഈ ചളി എന്ന് പറയുന്നത് ഓരോരുത്തരും അതിന് കൊടുക്കുന്ന ഡെഫനിഷന്‍ വ്യത്യസ്തമായിരിക്കുമല്ലോ എന്നും ദുല്‍ഖര്‍ ചോദിക്കുന്നു. മമ്മൂട്ടിയുടെ വാട്‌സാപ് പ്രൊഫൈല്‍ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. 67- ന്റെ ചെറുപ്പവുമായി കൂളിങ് ഗ്ലാസ് വെച്ച്‌ സ്റ്റൈലിഷായി നില്‍ക്കുന്ന ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്.ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ ഏറെ മുന്നിൽ നിൽക്കുന്ന ദുൽഖർ സൽമാൻ വാട്‌സാപിലും ഇന്‍സ്റ്റഗ്രാമിലും താന്‍ സജീവമാണെന്ന് പങ്കുവെക്കുന്നു. മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ…

Read More

കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ബിഗ് ബോസ് മത്സരാർത്ഥികളായ പേർളിയും ശ്രീനിഷ് അരവിനന്ദും വിവാഹിതരായി. എറണാകുളം സിയാൽ കൺവെൻഷൻ സെന്ററിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. ക്രിസ്ത്യൻ ആചാരപ്രകാരം ആണ് വിവാഹച്ചടങ്ങുകൾ നടന്നത്. .ഇതിനുശേഷം മെയ് എട്ടിന് പാലക്കാട് ഹിന്ദു ആചാരപ്രകാരവും വിവാഹം നടക്കും. മലയാളത്തിലെ ബിഗ് ബോസിൻറെ ആദ്യ പതിപ്പിലെ മത്സരാർത്ഥികളാണ് ശ്രീനിഷും പേർളിയും .ഇരുവരും തമ്മിൽ മത്സരത്തിനിടയിൽ പ്രണയം സംഭവിക്കുകയായിരുന്നു .എന്നാൽ ഇത് മത്സരത്തിന്റെ ഭാഗമായുള്ള തന്ത്രമാണോ എന്നുപോലും ചിലർ അന്ന് സംശയിച്ചിരുന്നു.ഇവർക്കുള്ള മറുപടി ആണ് നാളെയുള്ള ഇവരുടെ വിവാഹം.വെഡ്ഡിംഗ് റീസെപ്‌ഷനിൽ പങ്കെടുക്കാൻ മലായാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

Read More

മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ ഒരു മാസം പിന്നിടുമ്പോഴും റിലീസിംഗ് കേന്ദ്രങ്ങളിൽ നിറഞ്ഞ സദസ്സിൽ തന്നെ പ്രദർശനം തുടരുകയാണ്. പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധായകന്റെ വേഷമണിഞ്ഞ ലൂസിഫർ മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ്ലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. മുരളി ഗോപിയുടെ ഗംഭീര തിരക്കഥയും ദീപക് ദേവിന്റെ ചടുലമായ പശ്ചാത്തല സംഗീതവും ചിത്രത്തിന് പുതിയ മാനങ്ങൾ സമ്മാനിച്ചു. അടുത്തകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും മികച്ച മാസ് മസാല ചിത്രമായി തീരുവാൻ ലൂസിഫറിന് ഇതിലൂടെ സാധിച്ചു . ഇതിനിടെ ലൂസിഫറിനെത്തേടി ആദ്യപുരസ്കാരം എത്തിയിരിക്കുകയാണ് ഇപ്പോൾ . 2019 ലെ ഏറ്റവും മികച്ച ആക്ഷൻ ഡയറക്ടർക്കുള്ള മഴവിൽ മനോരമ എന്റർടൈന്മെന്റ് അവാർഡ് ആണ് ഇപ്പോൾ ലൂസിഫറിന്റെ ആക്ഷൻ ഡയറക്ടറായ സ്റ്റണ്ട് സിൽവയ്ക്ക് കിട്ടിയിരിക്കുന്നത്. ലൂസിഫറിന് കിട്ടുന്ന ആദ്യ അവാർഡ് എന്ന നിലയിൽ തന്റെ ആരാധകർക്ക് നന്ദി അറിയിച്ചിരിക്കുകയാണ് സിൽവ. തൻറെ ഫേസ്ബുക്ക് പേജിലൂടെയാണ് സിൽവ നന്ദി അറിയിച്ചത്. അടുത്തകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും മികച്ച…

Read More

മനു അശോകന്‍ സംവിധാനം ചെയ്ത് പാര്‍വ്വതി നായികയായി എത്തിയ ചിത്രമാണ് ഉയരെ . ആസിഫ് അലി,ടൊവിനോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സിദ്ധിഖ്, പ്രതാപ് പോത്തന്‍, അനാര്‍ക്കലി മരക്കാര്‍, പ്രേം പ്രകാശ്, ഇര്‍ഷാദ്, നാസ്സര്‍, സംയുക്ത മേനോന്‍, ഭഗത്, അനില്‍ മുരളി,അനില്‍ മുരളി, ശ്രീറാം എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.ചിത്രത്തിന് ഗംഭീര റിപ്പോർട്ടുകൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ചിത്രത്തിന് അഭിനന്ദനവുമായി നടൻ അപ്പാനി ശരത് ഇപ്പോൾ എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിൽ കൂടിയായിരുന്നു പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റ് ചുവടെ : പഠിച്ചു ചെയ്യേണ്ട ഒന്നുതന്നെയാണ് അഭിനയം എന്ന ഓർമപപെടുത്തലാണ് പാർവതിയുടെ ഓരോ കഥാപാത്രങ്ങളും.. മൊയ്തീൻ മുതൽ ഞാൻ അടങ്ങുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കയാണ് ഇൗ അഭിനയിത്രി … ഞാൻ അടങ്ങുന്ന അഭിനയ മോഹികളെ അസൂയാലുക്കൾ ആക്കുകയാണ് ഇൗ അഭിനായിത്രി.. തന്റെ എല്ലാ കഥാപാത്രങ്ങളെയും കാണുന്നവരിൽ inject ചെയ്തു ഒരിക്കലും മറക്കാനാവാത്ത രീതിയിൽ തന്റെ സ്പേസ് വരചിടുകകയാണ് ഇൗ അഭിയനയെത്രി… Take off .. മൊയ്തീൻ..…

Read More

മലയാള സിനിമ നിലനിൽക്കുന്ന സൂപ്പർസ്റ്റാറുകളെ ആശ്രയിച്ചാണ് എന്ന് സിദ്ദീഖ് .ഒരു മധുരരാജയോ ലൂസിഫറോ ചെയ്യാൻ മമ്മൂട്ടിക്കോ മോഹൻലാലിനോ മാത്രമേ സാധിക്കുകയുള്ളൂ .അവരെ ആശ്രയിച്ചു മാത്രമാണ് മലയാള സിനിമ നിലനിൽക്കുന്നത്. ഇത്തരം കൊമേഴ്സ്യൽ സിനിമകൾ ഉണ്ടായാൽ മാത്രമേ ഒരു ഇൻഡസ്ട്രി എന്ന നിലയിൽ മലയാള സിനിമയ്ക്ക് നിലനിൽപ് ഒള്ളു എന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു. നടന്‍ വിജയ് സൂപ്പര്‍ സ്‌റ്റാറാണെങ്കിലും സൂപ്പര്‍ നടനാണെന്ന് പറയാന്‍ കഴിയില്ലെന്ന് അഭിപ്രായപ്പെടുകയാണ് നടൻ സിദ്ദിഖ്. സൂപ്പർ താരങ്ങളെ ആശ്രയിച്ച് തന്നെയാണ് സിനിമ നിലനിൽക്കുന്നത്. മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ സൂപ്പര്‍ നടന്മാരാണെന്നതാണ് മലയാളസിനിമയുടെ സൗഭാഗ്യമെന്നും, എന്നാല്‍ അന്യഭാഷയില്‍ അത്തരം മഹിമകളില്ലെന്നും സിദ്ദിഖ് അഭിപ്രായപ്പെടുന്നു.എന്നാല്‍, കമല്‍ഹാസന്‍ സൂപ്പര്‍നടനും സൂപ്പര്‍സ്റ്റാറുമാണെന്നും സിദ്ദിഖ് ചേർത്ത് വക്കുന്നു. മലയാളത്തിലെ സഹനടന്മാരുടെ നിരയിൽ ഒരുപാട് കഴിവുറ്റ നടന്മാരുണ്ട്. അവർക്കിടയിൽ മത്സരിച്ച് ജയിക്കുക എന്ന പ്രയത്നം ഞങ്ങൾക്കിടയിൽ ഉണ്ടെന്നും സിനിമയിൽ വലിയ അംഗീകാരങ്ങൾ ലഭിച്ച നടൻ അല്ല താൻ എന്നും സിദ്ദിഖ് പറയുന്നു.

Read More

പാർവ്വതി പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും പുതിയ ചിത്രമാണ് ഉയരെ. ചിത്രത്തിൽ പാർവതിയുടെ അച്ഛനായി വേഷമിട്ടത് സിദ്ദിഖ് ആയിരുന്നു.പല്ലവി എന്ന കഥാപാത്രത്തിനുവേണ്ടി പാര്‍വതി നടത്തിയ അര്‍പ്പണമനോഭാവം തന്നെ ഞെട്ടിച്ചെന്ന് സിദ്ദിഖ് ഇപ്പോൾ തുറന്നു പറയുകയാണ്.പാര്‍വതിയുടെ പ്രായംവെച്ച്‌ നോക്കുമ്പോൾ അഭിനയത്തോടുള്ള അവരുടെ ആ ഡെഡിക്കേഷന്‍ വളരെ വലുതാണെന്നും സിദ്ധിഖ് പറഞ്ഞു.ചിത്രത്തിലെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ തന്റെ മകളുടെ മുഖമായിരുന്നു മനസ്സിൽ എന്നും സിദ്ദീഖ് പറഞ്ഞു. ലോകത്ത് ഒരു മകൾക്കും ഈ അവസ്ഥ വരുത്തരുത് എന്നതായിരുന്നു സിദ്ദിഖിന്റെ പ്രാർത്ഥന.പാർവതിയുടെ ഈ പ്രായത്തിൽ താൻ സിനിമയിൽ അഭിനയിക്കാൻ ഇറങ്ങിയിട്ടില്ല എന്നും ഈ പ്രായത്തിൽ ഇത്രയും ഡെഡിക്കേഷൻ ഉള്ള നടി പാർവതി മാത്രമേ കാണുകയുള്ളൂ എന്നും സിദ്ദിഖ് അഭിപ്രായപ്പെട്ടു. ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി-സഞ്ജയ് ടീമാണ്.

Read More

ചുരുങ്ങിയ നാളുകൾ കൊണ്ട് കരിക്ക് വെബ് സീരിയസ് മലയാളികൾക്കിടയിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല. ക്വാളിറ്റിയുള്ള കോമഡി രംഗങ്ങളും മികവുറ്റ അഭിനയ പ്രകടനവും കരിക്കിനെ മറ്റു വെബ്സീരിയസുകളിൽ നിന്നും വ്യത്യസ്തമാക്കുന്നു. ചുരുങ്ങിയ വീഡിയോകളിലൂടെ തന്നെ ഒരു വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കുവാൻ ഇതിലെ താരങ്ങൾക്കും അണിയറപ്രവർത്തകർക്കും സാധിച്ചിട്ടുണ്ട്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള രണ്ടു കഥാപാത്രങ്ങളാണ് ജോർജും ലോലനും. സ്വതസിദ്ധമായ ശൈലിയിൽ കോമഡി അതിന് ഏറ്റവും വലിയ തന്മയ ഭാവത്തോടുകൂടി അവതരിപ്പിക്കാൻ സാധിക്കുന്നു എന്നത് തന്നെയാണ് ഇരുവരെയും വ്യത്യസ്തരാക്കുന്നത്. കായംകുളം സ്വദേശിയായ അനു കെ അനിയൻ എന്ന വ്യക്തിയാണ് ജോർജ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതിനോടകം വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ കരിക്ക് സീരിയലിലൂടെ അനു അവതരിപ്പിച്ചുകഴിഞ്ഞു .ഇന്നലെ പുറത്തിറങ്ങിയ കരിക്കിന്റെ ഏറ്റവും പുതിയ വീഡിയോയിൽ ഒരു ബംഗാളിയുടെ വേഷത്തിലാണ് അനു എത്തുന്നത് .ഇതിനോടകം വൃദ്ധനായും യുവാവായും സ്കൂൾ പയ്യൻ ആയും ഒക്കെ അഭിനയിക്കുവാൻ ഇനി അനുഗ്രഹീത കലാകാരന് സാധിച്ചിട്ടുണ്ട്. ഏതു റോളും…

Read More

മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ ഒരു മാസം പിന്നിടുമ്പോഴും റിലീസിംഗ് കേന്ദ്രങ്ങളിൽ നിറഞ്ഞ സദസ്സിൽ തന്നെ പ്രദർശനം തുടരുകയാണ്. പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധായകന്റെ വേഷമണിഞ്ഞ ലൂസിഫർ മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ്ലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. മുരളി ഗോപിയുടെ ഗംഭീര തിരക്കഥയും ദീപക് ദേവിന്റെ ചടുലമായ പശ്ചാത്തല സംഗീതവും ചിത്രത്തിന് പുതിയ മാനങ്ങൾ സമ്മാനിച്ചു. അടുത്തകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും മികച്ച മാസ് മസാല ചിത്രമായി തീരുവാൻ ലൂസിഫറിന് ഇതിലൂടെ സാധിച്ചു .ചിത്രം തമിഴ്നാട്ടിലും ഗംഭീര വരവേൽപ്പാണ് നേടിയത്. പ്രേമത്തിന്റെ സർവകാല റെക്കോർഡ് തകർത്ത് തമിഴ്നാട്ടിലെ ഏറ്റവും വലിയ മലയാളം ഗ്രോസറായി മാറുവാൻ ലൂസിഫറിന് സാധിച്ചു . ഇതിനിടയിൽ ലൂസിഫെറിന്റെ തമിഴ് ഡബ്ബ് പതിപ്പ് തമിഴ്നാട്ടിൽ റിലീസ് ചെയ്യുകയുണ്ടായി. ഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിന് തമിഴ്നാട്ടിൽ നിന്നും ലഭിക്കുന്നത്.മോഹൻലാൽ സാറിന്റെ ആക്ഷൻ സീനുകൾ ഗംഭീരം ആണെന്നും പൃഥ്വിരാജിന്റെ ഡയറക്ഷൻ വേറെ ലെവൽ ആണെന്നും തമിഴ് പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നു. കേരളത്തിൽ…

Read More

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ചിത്രം 150 കോടിക്ക് മുകളിൽ കളക്ഷൻ നേടി ചരിത്രം കുറിച്ചാണ് തീയേറ്ററിൽ പ്രദർശനം തുടരുന്നത്. കേരളത്തിൽനിന്ന് ആയാലും ഇന്ത്യയിൽനിന്ന് ആയാലും ഇന്ത്യക്ക് വെളിയിൽ നിന്നായാലും ആരേയും അമ്പരപ്പിക്കുന്ന കളക്ഷനാണ് ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്. ഇപ്പോൾ മറ്റൊരു റെക്കോർഡ് കൂടി ചിത്രത്തെ തേടി എത്തിയിരിക്കുകയാണ്. ചെന്നൈയിലെ പ്രശസ്തമായ തിയേറ്റർ ആണ് സത്യം സിനിമാസ് .സത്യം സിനിമാസിൽ സമയം ഒരു ചിത്രത്തിൻറെ 2 പതിപ്പ് ഒരേസമയം പ്രദർശിപ്പിക്കുന്ന ആദ്യ മലയാള ചിത്രം ആയി മാറിയിരിക്കുകയാണ് ലൂസിഫർ. ഇതിനുമുമ്പ് ബാഹുബലി 2 മാത്രമാണ് സത്യം സിനിമാസിൽ ഒരേ സമയം രണ്ടു ഭാഷകളിലായി പ്രദർശിപ്പിച്ച ചിത്രം. ബാഹുബലി 2 തമിഴ് ,തെലുങ്ക് പതിപ്പുകൾ ഒരേസമയം സത്യം സിനിമാസിൽ പ്രദർശിപ്പിച്ചിരുന്നു.ലൂസിഫർ ഇപ്പോൾ മലയാളവും തമിഴ് പതിപ്പും സത്യം സിനിമാസിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഹോളിവുഡ് വമ്പമാരായ അവഞ്ചേഴ്സ്…

Read More