Author: webadmin

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ പ്രണവിന്റെ നായികയായി അഭിനയരംഗത്തേക്ക് കടന്ന് വന്ന നടിയാണ് സയ ഡേവിഡ്. ബാംഗ്ലൂരിൽ ജനിച്ചു വളർന്നതിനാൽ മലയാളം സയക്ക് അത്ര വശമില്ല. ഇപ്പോൾ മലയാള അക്ഷരങ്ങൾ എഴുതി പഠിച്ച സന്തോഷത്തിലാണ് സയ. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സയ സന്തോഷം പങ്ക് വെച്ചത്. അ എന്ന് എഴുതി തുടങ്ങിയപ്പോൾ ജിലേബി വരച്ചിരിക്കാതെ അക്ഷരം എഴുതാൻ പറഞ്ഞ ടീച്ചറിന്റെ കാര്യമെല്ലാം തന്റെ സ്റ്റോറിയിൽ സയ പങ്ക് വെക്കുന്നുണ്ട്. View this post on Instagram Mallu girl in a mallu world🌴 A post shared by Zaya David (@zayadavidofficial) on Mar 2, 2019 at 1:11am PST

Read More

വിനീത് ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രത്തിന് ‘മനോഹരം’ എന്ന് പേരിട്ടു. ഓർമ്മയുണ്ടോ ഈ മുഖത്തിന് പിന്നിൽ പ്രവർത്തിച്ച അൻവർ സാദിഖാണ് ചിത്രത്തിന്റെ സംവിധായകൻ. ഫീൽ ഗുഡ് ചിത്രമായ മനോഹരത്തിന്റെ ഷൂട്ടിംഗ് ഈ മാസം ആരംഭിക്കും. പൂർണമായും പാലക്കാട് തന്നെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടത്തുന്നത്. ബേസിൽ ജോസഫ്, ജൂഡ് ആന്റണി, വി കെ പ്രകാശ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അരവിന്ദന്റെ അതിഥികളാണ് അവസാനമായി തീയറ്ററുകളിൽ എത്തിയ വിനീത് ശ്രീനിവാസൻ ചിത്രം. മനോഹരത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

Read More

ഫെമിനിസത്തിന്റെ അർഥം തന്നെ ഇന്ന് മാറിപോയിയെന്ന് അവതാരികയും നടിയുമായ രഞ്ജിനി ഹരിദാസ്. ആ വാക്കിനെ വളച്ചൊടിച്ച് പുരുഷവിരുദ്ധമാക്കിക്കളഞ്ഞുവെന്നും രഞ്ജിനി അഭിപ്രായപ്പെട്ടു. ഈ ലോകത്ത് അവസരങ്ങൾ മുതലെടുക്കുന്നവരും ഉണ്ട്, വിട്ടുവീഴ്ചക്ക് തയ്യറായിട്ടുള്ളവരും ഉണ്ട്. അങ്ങനെ വരുമ്പോൾ വിട്ടുവീഴ്ചക്ക് തയ്യാറല്ലാത്തവരും ഇത്തരം സാഹചര്യങ്ങളെ നേരിടേണ്ടി വരും. അതിനോട് നോ പറയാൻ പറ്റാതെ വരുമ്പോഴാണ് മീ ടു ഒക്കെ ഉണ്ടാകുന്നതെന്നും രഞ്‌ജിനി വെളിപ്പെടുത്തി. ഫെമിനിസത്തിന്റെ അർഥം ആർക്കുമറിയില്ല. ആ വാക്കിനെ വളച്ചൊടിച്ച് പുരുഷവിരുദ്ധമാക്കിക്കളഞ്ഞു. അതല്ല ഫെമിനിസം. സ്ത്രീകൾക്ക് വോട്ടവകാശം പോലുമില്ലാത്ത കാലത്ത് രൂപംകൊണ്ട ശക്തമായ മൂവ്മെന്റ് ആണ് ഫെമിനിസം. പുരുഷനേക്കാൾ നല്ലതാണ് സ്ത്രീ എന്നല്ല. ആണിന് ആണിന്റേതും പെണ്ണിന് പെണ്ണിന്റേതുമായ സവിശേഷതകളുണ്ട്. ആണിനേപ്പോലെ ശാരീരിക കരുത്ത് ഒരു സ്ത്രീക്കുണ്ടാകണമെന്നില്ല. നൂറിലൊരു സ്ത്രീക്ക് ഉണ്ടാകാം. അത്രേ ഉള്ളൂ. മറിച്ച് അമ്മയാകാനുള്ള കഴിവുൾപ്പെടെ സ്ത്രീകൾക്കുള്ള സവിശേഷതകൾ പുരുഷനില്ല. നമ്മളെ അങ്ങനെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരു പുരുഷനെയും സ്ത്രീയെയും താരതമ്യം ചെയ്യുന്നത് തന്നെ വിഡ്ഡിത്തമാണ്. ഞാൻ ഫെമിനിസ്റ്റാണ്. പക്ഷേ ഈ പുതിയ…

Read More

വനിത ഫിലിം അവാർഡിന്റെ വേദിയിൽ വെച്ചാണ് സംഭവം. ‘നിങ്ങ പാടടാ…’ എന്ന് പറഞ്ഞയാളോട് ‘ഞാൻ പാടൂടാ…’എന്ന് തിരിച്ചുപറഞ്ഞ് അസലായി പാടിയിരിക്കുകയാണ് ജോജു ജോർജ്. അതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ്. സദസ്സിൽ നിന്നും ജോജുവിനോടു പാട്ടുപാടണമെന്ന ആവശ്യം ഉയർന്നു. മ്യൂസിക് ഇല്ലാതെ പാടാമെന്നു ജോജുവും മറുപടി നൽകി. എന്നാൽ പെട്ടന്ന് കൂട്ടത്തിൽ ആരോ വിളിച്ചു പറഞ്ഞു. ‘നിങ്ങ പാടടാ…’ ഉടന്‍ തന്നെ ജോജുവിന്റെ കുറിക്കു കൊള്ളുന്ന മറുപടി എത്തി. ‘ഞാൻ പാടൂടാ…’ ജോജുവിന്റെ ഗംഭീര മറുപടിയ്ക്ക് നിറഞ്ഞ കയ്യടിയായിരുന്നു സദസ്സിൽ. തുടർന്ന് ജോസഫില്‍ താൻ പാടിയ ഗാനം ജോജു വേദിയിൽ ആലപിക്കുകയും ചെയ്തു. View this post on Instagram Joju George 🔛For more updates please support us. Follow👉@massentry_ A post shared by mass entry (@massentry_) on Mar 3, 2019 at 10:59pm PST

Read More

അഭിനയ ലോകത്തേക്ക് നാല് വര്‍ഷത്തിന് ശേഷം തിരിച്ചെത്തി പ്രിയനടൻ സുരേഷ് ഗോപി. തമിഴില്‍ ബാബു യോഗേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സുരേഷ് ഗോപി അഭിനയിക്കുന്നത്. തമിഴരശന്‍ എന്ന ചിത്രത്തില്‍ വിജയ് ആന്റണിയാണ് നായകന്‍. ചിത്രത്തിന്റെ തിരക്കുകളിലാണ് താരമിപ്പോള്‍. ലൊക്കേഷന്‍ ചിത്രം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം.രമ്യാ നമ്പീശൻ ചിത്രത്തില്‍ നായികയായി എത്തുന്നത്.രാഷ്ട്രീയത്തില്‍ സജീവമായതോടെ നടന്‍ സുരേഷ് ഗോപി അഭിനയരംഗത്ത് നിന്നും വിട്ട് നില്‍ക്കുകയായിരുന്നു

Read More

അഭിനയിച്ച ചിത്രങ്ങളിലെല്ലാം മികച്ച കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച ഐശ്വര്യ ലക്ഷ്‌മി ഇതിനകം തന്നെ മലയാളത്തിലെ മുൻനിര യുവനായകന്മാർക്കൊപ്പം വേഷമിട്ടു. നിവിൻ പോളിക്കൊപ്പം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ടോവിനോക്കൊപ്പം മായാനദി, ഫഹദിനൊപ്പം വരത്തൻ, ആസിഫ് അലിക്കൊപ്പം വിജയ് സൂപ്പറും പൗർണ്ണമിയും എന്നിങ്ങനെ ചെയ്‌ത ചിത്രങ്ങൾ എല്ലാം തന്നെ ഒന്നിനൊന്ന് മികച്ച് നിൽക്കുന്നവയാണ്. പക്ഷേ ഇതിനെല്ലാം മുന്നേ മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഒപ്പവും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്..! 2013ൽ പുറത്തിറങ്ങിയ ഹെഡ്‌ജിന്റെ പരസ്യത്തിലാണ് ഐശ്വര്യ ലാലേട്ടന്റെ കൂടെ അഭിനയിച്ചിട്ടുള്ളത്. സിനിമയിൽ എത്തുന്നതിനു മുൻപേ പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളതാണ് ഐശ്വര്യ ലക്ഷ്‌മി. കാളിദാസിന്റെ നായികയായി അഭിനയിക്കുന്ന അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവാണ് അടുത്തതായി തീയറ്ററുകളിൽ എത്തുവാൻ ഒരുങ്ങുന്ന ഐശ്വര്യ ലക്ഷ്‌മിയുടെ ചിത്രം.

Read More

ചേട്ടൻ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ എന്ന ഒറ്റ ചോദ്യം കൊണ്ട് ഇന്നും സോഷ്യൽ മീഡിയയിലും ആരാധകരുടെയും നെഞ്ചിൽ നിറഞ്ഞു നിൽക്കുന്ന ആളൂർ എൽസി എന്ന ആ കാലകൃ നടത്തിയിരിക്കുന്നത് ഇന്നോളം വരെ കണ്ടിട്ടില്ലാത്ത ഒരു തിരിച്ചു വരവാണ്. നീരജ് മാധവ് നായകനാകുന്ന ‘ക’ എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ ചാൻസ് ചോദിച്ചു ചെന്നപ്പോഴാണ് ആ നടിയെ വീണ്ടും പ്രേക്ഷകർക്ക് തിരിച്ചറിയുവാൻ കഴിഞ്ഞത്. പട്ടണപ്രവേശത്തിലെ ആ രംഗത്തെ കുറിച്ച് ഓർത്തെടുക്കുകയാണ് ആളൂർ എൽസി. ഒരു സിനിമ പോലും കാണാത്ത എനിക്ക് അന്ന് സിനിമാ താരങ്ങളെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ജയനെയും മോഹന്‍ലാലിനെയും മമ്മൂട്ടിയെയുമെല്ലാം പോസ്റ്ററില്‍ കണ്ട പരിചയം ഉണ്ടെന്നു മാത്രം. പട്ടണപ്രവേശനത്തില്‍ അഭിനയിക്കുമ്പോള്‍ രസകരമായ ഒരു സംഭവമുണ്ടായി. ഞാനും ശ്രീനിവാസനും കൂടിയുള്ള ആ സീനായിരുന്നു. ശ്രീനിവാസന്‍ അഭിനയിക്കാനായി നില്‍ക്കുന്നു. അടുത്തു തന്നെ ഞാനുമുണ്ട്. പക്ഷേ, അത് ശ്രീനിവാസനാണെന്നൊന്നും എനിക്കറിയില്ല. അടുത്തു നിന്ന പ്രൊഡക്ഷന്‍ മാനേജരോട് ഞാന്‍ ചോദിച്ചു എന്റെ കൂടെ അഭിനയിക്കുന്നത് ആരാണെന്ന്. ശ്രീനിവാസന്‍ തൊട്ടടുത്തുണ്ട്.…

Read More

ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ.കുടുംബപ്രേക്ഷകരുടെ മികച്ച പിന്തുണയോടെ ചിത്രം സൂപ്പർ ഹിറ്റിലേക്ക് കുതിക്കുകയാണ്.ഇതിനിടെ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സൂര്യ ടിവി സ്വന്തമാക്കിയിരിക്കുകയാണ്.വലിയ തുകയ്ക്ക് തന്നെയാണ് സൂര്യ ടിവി ടെലിവിഷൻ സംപ്രേഷണം സ്വന്തമാക്കിയത് എന്നാണ് കിട്ടുന്ന റിപ്പോർട്ടുകൾ. പ്രിയാ ആനന്ദ്, മംമ്ത മോഹന്‍ദാസ്, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.കൂടാതെ സിദ്ദിഖ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ബിന്ദു പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഗോപി സുന്ദര്‍, രാഹുല്‍ രാജ് എന്നിവരാണ് ചിത്രത്തിന് സംഗീതം നിര്‍വ്വഹിച്ചത്.അഖില്‍ ജോര്‍ജ്ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു

Read More

ദുൽഖർ സൽമാൻ ആരാധകർ ഏറെ നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ.ഹിറ്റ് ഫിലിം മേക്കർ വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിൻ ജോർജും തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബി സി നൗഫൽ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.മികച്ച പ്രതികരണമാണ് പോസ്റ്ററിന് സിനിമാ പ്രേമികൾക്ക് ഇടയിൽ നിന്നും ലഭിച്ചത്. വിഷു റിലീസായി തീരുമാനിച്ചിരുന്ന ചിത്രം പക്ഷെ വീണ്ടും കഴിഞ്ഞ ആഴ്ചയാണ് റിലീസ് മാറ്റിയത്. ചിത്രത്തിന് ഒരു സോങ് കൂടി ഷൂട്ട് ചെയുവാനുണ്ട് എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം.ഇതിന് വേണ്ടി വിദേശ ലൊക്കേഷനുകളിലേക്ക് ടീം യാത്രയാകും.ജോമോൻ ടി ജോണ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് നിഖില വിമലും സംയുക്ത മേനോനുമാണ് നായികമാർ.

Read More

മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. സംവിധായകനായ സജീവ് പിള്ളയെ മാറ്റി എം.പദ്മകുമാർ ആണ് ചിത്രം ഇപ്പോൾ സംവിധാനം ചെയ്യുന്നത്.മമ്മൂട്ടിയെ കൂടാതെ നീരജ് മാധവ്, ഉണ്ണി മുകുന്ദൻ, കനിഹ,അനു സിത്താര തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. ചിത്രത്തിന്റെ മൂന്നാം ഘട്ട ചിത്രീകരണം ഇന്ന് പൂർത്തിയായി.നാല് ഷെഡ്യൂളുകൾ ആയിട്ടാണ് ചിത്രം പൂർത്തിയാകുന്നത്. മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും വലിയ ബിഗ്ബജറ്റ് ചിത്രമായാണ് മാമാങ്കത്തെ വിലയിരുത്തുന്നത്. 50 കോടിയോളം രൂപ മുതല്‍മുടക്കി നാല് ഷെഡ്യൂളുകളായാണ് ചിത്രീകരണം

Read More