ദുരഭിമാനത്തിന്റെ പേരിൽ മരണപ്പെട്ട കെവിനെ അറിയാത്ത മലയാളികൾ ചുരുക്കമാണ്. കെവിന്റെ കുടുംബത്തിനൊപ്പം കേരളകരയും കരഞ്ഞിരുന്നു കെവിന്റെ ദുർവിധി ഓർത്ത്. ഇപ്പോഴിതാ കെവിന്റെ കൊലപാതകം വെള്ളിത്തിരയിലേക്ക് എത്തുന്നു. ഒരു ദുരഭിമാന കോല എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ടൈറ്റില്‍ കോട്ടയം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ നടന്‍ അശോകന്‍ പ്രകാശനം ചെയ്തു. ഇന്‍സ്പയര്‍ സിനിമ കമ്ബനിയുടെ ബാനറില്‍ രാജന്‍ പറമ്ബിലും മജോ മാത്യുവും ചേര്‍ന്നു നിർമ്മിക്കുന്ന ചിത്രത്തിൽ ഇന്ദ്രന്‍സ്, അശോകന്‍, അങ്കമാലി ഡയറി ഫെയിം കിച്ചു, നന്ദു, വിവേക്, നിവേദിത, അംബികമോഹന്‍, സബിത എന്നിവരാണ് പ്രധാന താരങ്ങൾ.
Author: webadmin1
‘ഒരു ഹിന്ദു ആയ എന്റെ മതത്തെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുമ്പോൾ എനിക്കുണ്ടാകുന്ന വേദന കാണാതെ ആ ചെയ്തവര്‍ക്ക് അവാര്‍ഡ് കൊടുക്കുന്ന എല്‍.ഡി.എഫ് മന്ത്രി മറ്റൊരു മതത്തെ അപമാനിക്കുമ്പോള്‍ അതു തെറ്റാണ്, മതനിന്ദയാണ് എന്ന് പറയുന്ന ഇരട്ടത്താപ്പുണ്ടല്ലോ’ എന്ന വരികളോട് കൂടി കൃഷ്ണകുമാർ പറയും പോലെ അദ്ദേഹത്തിന്റെ ഫോട്ടോ സഹിതം ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു കുറുപ്പാണ് സാമൂഹ്യ മാധ്യമത്തിൽ പ്രചരിക്കുന്നത്. എന്നാൽ ഇത് തീർത്തും താൻ പറഞ്ഞ കാര്യം അല്ല എന്നും ആരോ തന്റെ പേരിൽ വ്യാജ പ്രചാരണം നടത്തുകയാണെന്നും അവകാശപെട്ടുകൊണ്ട് നടൻ കൃഷ്ണകുമാർ രംഗത്തെത്തിയിരിക്കുകയാണ്. ഞാന്‍ ഏതെങ്കിലും പാര്‍ട്ടി അംഗത്വമുള്ള ആളല്ല, ഏതെങ്കിലും പാര്‍ട്ടിയെയോ മതത്തെയോ വിമര്‍ശിക്കുന്ന ആളല്ല. തമാശക്കു പോലും മറ്റൊരാളുടെ മതത്തെ കുറ്റം പറയാതിരിക്കുക, സ്വന്തം മതത്തെ പുകഴ്ത്താതിരിക്കുക എന്ന കാര്യങ്ങളൊക്കെ മക്കളോടും പറഞ്ഞുകൊടുക്കാറുള്ളതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. കൂടാതെ തന്റെ പേരിൽ ഇത്തരം ഒരു വ്യാജപ്രചരണം പുറപ്പെടുവിച്ചതിനെതിരെ നിയമനടപടികൾക്കൊരുങ്ങുകയാണ് താരം. ഇതിനായി സൈബര്‍ സെല്ലിലും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും…
ദിലീപിനെകേന്ദ്രകഥാപാത്രമാക്കി വ്യാസന്‍ കെ.പി. സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ശുഭരാത്രി. ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ ഇന്ന് വൈകീട്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിടും. ദിലീപും അനു സിത്താരയും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ഇന്ന് വൈകിട്ട് ആറ് മണിക്കാണ് ടീസർ എത്തുക. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ആണ് വ്യാസൻ ചിത്രം ഒരുക്കിയിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം നാദിർഷ അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിദ്ദിഖും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു.
32 ആം അധ്യായം 23 ആം വാക്യം എന്ന ചിത്രം സംവിധാനം ചെയ്ത അര്‍ജ്ജുനും ഗോകുലും ചേര്‍ന്നാണ് ഷിബു എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഇത് ഒരു കൊച്ചു സിനിമ ആണെന്നും ഒരുപാട് വാദങ്ങൾ ഒന്നും തങ്ങൾക്ക് ചിത്രത്തിന്റേതായി ഇല്ല എന്നും എന്നാലും ഒരിക്കലും ചിത്രം പ്രേക്ഷകരെ നിരാശരാക്കില്ല എന്നുമാണ് ഗോകുൽ പറയുന്നത്. സിനിമയെ സ്നേഹിച്ചു സിനിമയ്ക്ക് വേണ്ടി ജീവിക്കുന്ന ഒരു സാധാരണ നാട്ടിൻ പുറത്തുകാരന്റെ കഥയാണ് ഷിബു. പുതുമുഖ താരം കാര്‍ത്തിക് രാമകൃഷ്ണനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഞ്ചു കുര്യൻ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്.
രണ്ടു വർഷത്തെ ഇടവേളയ്‌ക്കു ശേഷം ആൻ അഗസ്റ്റിൻ തിരിച്ചു വരുന്നു. ജയസൂര്യ-വിജയ് ബാബു കൂട്ടുകെട്ടിൽ പിറക്കാൻ പോകുന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചു വരവ്. ഇന്നലെ ജയസൂര്യ തന്റെ ഫേസ്ബുക് പേജിലൂടെ ആണ് ഈ സൂചനകൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. തന്റെ ജീവിതത്തിലെ പ്രധാനമായ ഒരു സിനിമയുടെ അന്നൗൺസ്‌മെന്റിനായി തിരുവനന്തപുരത്തേക്ക് പോകുന്നുവെന്ന തലകെട്ടോടുകൂടി താരം ആദ്യം വിജയ് ബാബുവിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു. ഇതിനുശേഷം ഇവന്റിന് ഒരുങ്ങി എന്ന തലകെട്ടോടുകൂടി ആൻ അഗസ്റ്റിനൊപ്പം നിൽക്കുന്ന ചിത്രം വിജയ് ബാബുവും പങ്കുവെച്ചിരുന്നു. ഇതോടെ രണ്ടു വർഷത്തെ ഇടവേളയ്‌ക്കു ശേഷം ആൻ വീണ്ടും തിരിച്ചെത്തുന്നുവെന്ന പ്രതീക്ഷയിൽ ആണ് ആരാധകർ. എന്നാൽ സിനിമയുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ ജയസൂര്യ ആരാധകരുമായി പങ്കുവെച്ചിരുന്നില്ല. സിനിമയുടെ അന്നൗൺസ്‌മെന്റിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
അടുത്ത മമ്മൂട്ടി ആരെന്നുള്ള ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുകയാണ്. മലയാളികളുടെ പ്രിയ താരം ‘കൃഷ്ണകുമാർ.’ താരത്തിന് 51 വയസ്സ് പൂർത്തിയായിരിക്കുകയാണ്. ജന്മദിനത്തിൽ മകളും നടിയുമായ അഹാന തന്റെ പിതാവിന് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റിലൂടെയാണ് താരത്തിന്റെ വയസ്സ് ആരാധകർ അറിഞ്ഞത്. “അച്ഛന് അമ്ബത്തിയൊന്നാം ജന്മദിനാശംസകള്‍, എന്റെ സ്വപ്നങ്ങള്‍ക്കൊപ്പം നിന്നതിനും പിന്തുണച്ചതിനും ഒരുപാട് നന്ദി” – അഹാന കുറിച്ചു. എന്നാൽ താരത്തെ കണ്ടാൽ ഇപ്പോഴും 51 വയസ്സ് ആയിട്ടുണ്ടെന്നു പറയില്ല എന്നും, ചെറുപ്പക്കാരൻ ആണെന്നെ കണ്ടാൽ പറയു എന്നൊക്കെ തുടങ്ങിയ നിരവധി കമന്റുകൾ ആണ് പോസ്റ്റിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത മമ്മൂട്ടിയാണ് താരമെന്ന് ആരാധകർ പറഞ്ഞു.
ടോവിനോ ചിത്രം ആൻഡ് ദി ഓസ്കാർ ഗോസ് ടു പ്രദർശനനത്തിനൊരുങ്ങുന്നു. സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനു സിത്താര ആണ് നായികയായി എത്തുന്നത്. ചിത്രം ജൂണ്‍ 21-ന് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നു. സിദ്ധിഖ്, സലിം കുമാര്‍, അപ്പനി ശരത്, ജാഫര്‍ ഇടുക്കി, ശ്രീനിവാസന്‍, ലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ആസിഫ് അലിയെ കേന്ദ്രകഥാപാത്രമാക്കി ദിന്‍ജിത്ത് അയ്യത്താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘കക്ഷി: അമ്മിണിപ്പിള്ള’ തിയേറ്ററുകളിലേക്ക്. വക്കീല്‍ പ്രദീപന്‍ എന്ന കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിക്കുന്നത്. ചിത്രം ജൂണ്‍ 21 ന് പ്രദർശനം ആരംഭിക്കും. സാറ ഫിലിംസിന്റെ ബാനറില്‍ റിജു രാജന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ തയാറാക്കിയിരിക്കുന്നത് സനിലേഷ് ശിവനാണ്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് ബിജിബാലും അരുണ്‍ മുരളീധരനും ആണ്.
മലയാളസിനിമയിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ചെയ്ത വേഷങ്ങളൊക്കയും അനശ്വരമാക്കി തീർത്ത കലാകാരൻ സത്യന്റെ കഥ സിനിമയാക്കാൻ പോകുന്നു. സത്യനായി പ്രേക്ഷകർക്ക് മുന്നിൽ എത്താൻ പോകുന്നത് ജയസൂര്യ ആണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ്ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എന്ന് തിരുവനന്തപുരത്ത് നടക്കുന്ന സത്യൻ അനുസ്മരണ ചടങ്ങിൽ കൂടി പുറത്ത് വിടുന്നതാണ്.
കമൽ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെൺകുട്ടിയിലെ നിധി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച പെൺകുട്ടിയെ മലയാളികൾ ആരും അത്ര പെട്ടന്നൊന്നും മറന്നു പോകില്ല. എന്നാൽ ആ ഒരു ചിത്രത്തിന് ശേഷം ആ പെൺകുട്ടിയെ പിന്നെ സിനിമകളിൽ കാണാനും കഴിഞ്ഞിട്ടില്ല. എന്നാൽ താരം ഇപ്പോൾ ഞെട്ടിക്കുന്ന മേക്ഓവറുമായി തിരിച്ചെത്തിയിരിക്കുകയാണ്. രാജസ്ഥാന്‍ സ്വദേശിയായ അമൃത മോഡലിൽ കൂടിയാണ് അഭിനയ രംഗത്തേക്ക് വന്നത്. നാല് വയസുമുതൽ മോഡലിംഗ് ചെയ്ത് തുടങ്ങിയ അമൃത തും ബിന്‍ എന്ന ഹിന്ദി സിനിമയിലൂടെയാണ് സിനിമയിലേക്ക് അമൃതയുടെ രംഗപ്രവേശം. കോയ് മേരേ ദില്‍ മേ ഹൈ, വിവാഹ്, നാ ജാനേ കബ്‌സേ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും അമൃത അഭിനയിച്ചിട്ടുണ്ട്. അന്ന് സിനിമയിൽ കണ്ട പെൺകുട്ടിയിൽ നിന്നും ഒരുപാട് മാറ്റങ്ങളാണ് എന്ന് അമൃതക്ക് ഉള്ളത്. 31 വയസ്സ് പൂർത്തിയായ താരം നല്ല അവസരങ്ങൾ ലഭിച്ചാൽ സിനിമയിലേക്ക് വീണ്ടും തിരികെവരും എന്നാണ് പറയുന്നത്.