Author: Webdesk

വിവാദങ്ങൾക്കും നീണ്ട ചർച്ചകൾക്കും പിന്നാലെയാണ് മോഹൻലാൽ ചിത്രം ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ തിയറ്ററിൽ റിലീസ് ചെയ്യാൻ തീരുമാനമായത്. എന്നാൽ, ചിത്രം തിയറ്ററിൽ റിലീസ് ചെയ്യാൻ കാരണം മോഹൻലാലിന്റെ ഭാര്യ സുചിത്രയാണെന്ന് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ സി ജെ റോയ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് സി ജെ റോയ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീശക്തി വിജയിച്ചു എന്ന തലക്കെട്ടിലായിരുന്നു പോസ്റ്റ്. ‘നല്ല വാർത്ത. 2021 ഡിസംബർ രണ്ടിന് മരക്കാർ നിങ്ങളുടെ അടുത്തുള്ള തിയറ്ററുകളിൽ. സ്ത്രീശക്തി വിജയിച്ചു. ചെന്നൈയിൽ മരക്കാറിന്റെ പ്രൈവറ്റ് ഷോ കണ്ടതിനു ശേഷം സുചി ചേച്ചി (ശ്രീമതി മോഹൻലാൽ) മികച്ച ദൃശ്യവിരുന്നാകാൻ മരക്കാർ തിയറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്ന് ബോധ്യപ്പെട്ടു. അതിനു ശേഷമുള്ള അത്താഴത്തിന്റെ സമയത്തും ലാലേട്ടൻ, ആന്റണി ജി ഉൾപ്പെടെ ഞങ്ങളെ എല്ലാവരെയും അത് ബോധ്യപ്പെടുത്തുകയും ചെയ്തു. ചിത്രം 2021 ഡിസംബർ രണ്ടിന് തിയറ്ററുകളിൽ എത്തും. ലാലേട്ടൻ, ആന്റണിജി, പ്രിയദർശൻ ജി, മരക്കാർ ടീം ഇതൊരു മികച്ച തീരുമാനമാണ്.…

Read More

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന സിനിമയായ കുറുപ് റിലീസ് ആയി. ആരാധകർ ഗംഭീരസ്വീകരണമാണ് കുറുപിന് നൽകിയത്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ ദുൽഖർ സൽമാൻ ആണ് കുറുപ് ആയി വേഷമിട്ടത്. രാവിലെ തന്നെ കുറുപ് കാണാൻ ആരാധകർ തിയറ്ററുകളിലേക്ക് എത്തിയിരുന്നു. കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന ആദ്യ ബിഗ് ബജറ്റ് ചിത്രമാണ് കുറുപ്. ആർപ്പുവിളിയോടെയാണ് ആരാധകർ ദുൽഖറിന്റെ ‘കുറുപി’നെ സ്വീകരിച്ചത്. കേരളത്തിൽ മാത്രം 450 തിയറ്ററുകളിൽ റിലീസ് ചെയ്ത കുറുപ് ലോകവ്യാപകമായി 1500 തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. ബുക്കിങ് ആരംഭിച്ച ആദ്യ ദിവസങ്ങളിൽ തന്നെ കുറുപിന്റെ മിക്ക ഷോകളും ഹൗസ്ഫുൾ ആയിരുന്നു. തിയറ്ററുകളിൽ കോവിഡ് മാനദണ്ഡം പാലിച്ച് അമ്പത് ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുന്നുള്ളൂ. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ സിനിമയ്ക്ക് അതിഗംഭീരമാണമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. ചിത്രത്തിൽ ദുൽഖറിന്റെ ലുക്കും പെർഫോമൻസും ഗംഭീരമായി എന്ന് പറഞ്ഞ പ്രേക്ഷകർ ഷൈൻ ടോം ചാക്കോയുടെ അഭിനയത്തെയും സുഷിൻ ശ്യാമിന്റെ സംഗീതത്തെയും…

Read More

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപിന്റെ കഥ സിനിമയായി തിയറ്ററുകളിൽ എത്തിക്കഴിഞ്ഞു. ആരാധകർ വലിയ ആവേശത്തോടെയാണ് ചിത്രത്തെ വരവേറ്റത്. എന്നാൽ, ദുൽഖർ സൽമാനുമായി മാത്രമല്ല മമ്മൂട്ടിയുമായും ഈ ചിത്രം ചേർന്നു നിൽക്കുന്നു. തന്റെ വൻതുക വരുന്ന ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഒരാളെ കൊന്ന് അയാൾ താനാണെന്ന് വരുത്തി തീർക്കാൻ ആയിരുന്നു സുകുമാര കുറുപ്പ് ശ്രമിച്ചത്. കുറുപിന്റെ ഈ കുരുട്ടുബുദ്ധിയിൽ ജീവൻ നഷ്ടമായത് ആലപ്പുഴക്കാരനായ എൻ ജെ ചാക്കോയ്ക്കാണ്. ഫിലിം റെപ്രസന്റേറ്റീവ് ആയിരുന്ന ചാക്കോ മരണത്തിലേക്ക് പോകുന്നതിനു മുമ്പ് അവസാനമായി ഓടിക്കാൻ കൊണ്ടുവന്ന ചിത്രം മമ്മൂട്ടിയുടേത് ആയിരുന്നു. ആ കഥ ഇങ്ങനെ. ഫിലിം റെപ്രസന്റേറ്റീവ് ആയിരുന്ന ചാക്കോ 1984 ജനുവരി 22ന് അവസാനമായി ഓടിക്കാൻ കൊണ്ടുവന്ന ചിത്രം മമ്മൂട്ടിയുടേത് ആയിരുന്നു. മമ്മൂട്ടിയുടെ ‘കെണി’ എന്ന ചിത്രത്തിന്റെ പെട്ടി ആയിരുന്നു ചാക്കോ കരുവാറ്റ ടി ബി ജംഗ്ഷനു സമീപമുള്ള ‘ശ്രീഹരി’ തിയറ്ററിൽ കളിക്കാൻ കൊണ്ടുവന്നത്. എന്നാൽ, തിയറ്റർ ഉടമയായ കുട്ടപ്പൻനായരുടെ അനുവാദത്തോടെ ആയിരുന്നില്ല ചാക്കോ ‘കെണി’ ബുക്ക് ചെയ്തത്.…

Read More

അങ്കമാലി ഡയറീസ്, ഈ മ യൗ, ജല്ലിക്കെട്ട് എന്നീ സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം ‘ചുരുളി’യുടെ ട്രയിലർ പുറത്ത്. ‘നിനക്ക് പെരുമാടൻ ആരാണെന്ന് അറിയാമോടാ ഷാജിവാ’ എന്ന ഡയലോഗോടെയാണ് ട്രയിലർ തുടങ്ങുന്നത്. ട്രയിലർ റിലീസ് ചെയ്ത് ഒരു ദിവസം കഴിയുമ്പോൾ യുട്യൂബിൽ ട്രെൻഡിങ് ആയിരിക്കുകയാണ് ട്രയിലർ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം ഒടിടി റിലീസ് ആണ് തീരുമാനിച്ചിരിക്കുന്നത്. നവംബർ 19ന് ചിത്രം സോണി ലിവിൽ റിലീസ് ചെയ്യും. എസ് ഹരീഷാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോജു, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. വിനോയ് തോമസിന്റേതാണ് കഥ. മധു നീലകണ്ഠൻ ഛായാഗ്രഹണം‍. ജല്ലിക്കെട്ടിന് സൗണ്ട് ഡിസൈൻ നൽകിയ രംഗനാഥ് രവി തന്നെയാണ് ഈ ചിത്രത്തിന്റെയും സൗണ്ട് ഡിസൈൻ. ദീപു ജോസഫ് ആണ് എഡിറ്റിംഗ്. വിവിധ രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച് നിരൂപക പ്രശംസ നേടിയ…

Read More

മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത സാരിയില്‍ തിളങ്ങി ബോളിവുഡ് നടിയും അവതാരകയുമായ മലൈക അറോറ. ബോളിവുഡ് നടിയും അവതാരകയും മോഡലും ഫിറ്റ്‌നസ് ഫ്രീക്കുമാണ് മലൈക അറോറ. ഫാഷനില്‍ ബോളിവുഡിലെ യുവനടിമാര്‍ക്ക് വരെ വെല്ലുവിളിയാണ് 48കാരിയായ മലൈക. താരത്തിന്റെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ മലൈകയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് വൈറലാകുന്നത്. സെലിബ്രിറ്റി ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ സാരിയിലാണ് മലൈക ഇത്തവണ തിളങ്ങിയത്. ലെമണ്‍ ഗ്രീന്‍ നിറത്തിലുള്ള സാരിയില്‍ സുന്ദരിയാണ് മലൈക. ചിത്രങ്ങള്‍ താരം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. മനീഷ് എത്നിക് വെയര്‍ കളക്ഷനില്‍ നിന്നുള്ളതാണ് ഈ ഷീര്‍ഷിഫോണ്‍ സാരി. ഗോള്‍ഡനും നീലയും നിറങ്ങളിലുള്ള സീക്വിന്‍ ബോര്‍ഡറാണു സാരിക്കുള്ളത്. പല്ലുവില്‍ പലനിറങ്ങളിലുള്ള ടാസില്‍സാണ് സാരിയുടെ പ്രത്യേകത. മള്‍ട്ടി കളര്‍ ഹെവി എംബ്രോയ്ഡറിയുള്ള ബാക്ലസ് ബ്ലൗസാണ് താരം പെയര്‍ ചെയ്തത്. പച്ചനിറത്തിലുള്ള ആക്‌സസറീസ് ആണ് ഒപ്പം ധരിച്ചത്. ചാന്ദ്‌നി പ്രകാശ് ആണു താരത്തെ സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്. അനില്‍ കപൂറിന്റെ വീട്ടില്‍…

Read More

നടന്‍ മോഹന്‍ലാല്‍ തന്നെക്കുറിച്ച് പരാതി പറഞ്ഞതിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ മുകേഷ്. സെറ്റില്‍ എപ്പോഴും വൈകി എത്തുന്നതിനെക്കുറിച്ചായിരുന്നു മോഹന്‍ലാല്‍ പരാതി പറഞ്ഞതെന്നാണ് മുകേഷ് പറഞ്ഞത്. ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് മുകേഷ് ഇക്കാര്യം പറഞ്ഞത്. സെറ്റില്‍ താന്‍ എപ്പോഴും വൈകിയാണ് എത്താറുള്ളത്. എത്ര ശ്രമിച്ചാലും തനിക്ക് നേരത്തെ എത്താന്‍ സാധിക്കാറില്ല. ഇതെക്കുറിച്ച് പരാതി പറഞ്ഞത് മോഹന്‍ലാലാണ്. ഒന്നിച്ചാണ് ഷൂട്ടിംഗ് എങ്കില്‍ മുകേഷ് വന്ന ശേഷം മാത്രം തന്നെ വിളിച്ചാല്‍ മതിയെന്ന് മോഹന്‍ലാല്‍ പറഞ്ഞെന്നും താരം പറയുന്നു. അതേ സമയം ഗോഡ്ഫാദര്‍ സിനിമയുടെ ലൊക്കേഷനില്‍ താന്‍ ഒരിക്കല്‍ സമയത്തിന് എത്തിയിട്ടുണ്ടെന്നും മുകേഷ് പറയുന്നു. ഗോഡ്ഫാദര്‍ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് സംവിധായകരായ സിദ്ദിഖും ലാലും തന്റടുത്ത് വന്ന് പറഞ്ഞു, ഒരു സണ്‍റൈസ് ഷോട്ട് പ്ലാന്‍ ചെയ്യുന്നുണ്ട് രാവിലെ നമുക്കത് എടുക്കണമെന്ന്. അഥവാ വരാന്‍ പറ്റില്ലെങ്കില്‍ നമുക്കത് സണ്‍സെറ്റ് ആക്കാമെന്നും അവര്‍ പറഞ്ഞു. കുഴപ്പമില്ല താന്‍ സമയത്തിന് തന്നെ വരാമെന്ന് പറഞ്ഞു. അങ്ങനെ നാല് മണിക്ക് അലാറം…

Read More

മലയാളികളുടെ പ്രിയ താരമാണ് ഭാമ. സോഷ്യല്‍ മീഡിയയിലും അപൂര്‍വ്വമായി മാത്രമാണ് ഭാമ തന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുള്ളത്. കഴിഞ്ഞ മാര്‍ച്ച് 12ന് ഭാമയ്ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചിരുന്നു. മകളുടെ ചിത്രങ്ങളൊന്നും തന്നെ താരം ഇതുവരെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടില്ല. അതുകൊണ്ടുതന്നെ, മകളുടെ ചിത്രം പങ്കുവയ്ക്കൂ, കാണാന്‍ ആഗ്രഹിക്കുന്നു എന്ന് പലതവണ ആരാധകര്‍ താരത്തോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ, മകളെ കളിപ്പിക്കുന്ന ഒരു വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. View this post on Instagram A post shared by Bhamaa (@bhamaa) ‘മകള്‍ വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതല്‍ പ്രകാശമാനമായി. അവളെ ആദ്യമായി കൈകളില്‍ എടുത്തപ്പോള്‍ എന്റെ ലോകം മുഴുവന്‍ മാറിപ്പോയതുപോലെയാണ് അനുഭവപ്പെട്ടത്. വളരുമ്പോള്‍ അവളെ കാണിക്കാനായി ഒരുപിടി അമൂല്യമായ ഓര്‍മകള്‍ സൂക്ഷിച്ചുവയ്ക്കുകയാണ് ഞാന്‍,” എന്നാണ് മറ്റൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഭാമ കുറിച്ചത്. തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഭാമ പങ്കു വെച്ചിരുന്നു. ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ലുക്കിലാണ് താരം ചിത്രങ്ങളില്‍…

Read More

ജീവിതത്തിലും ഒന്നിച്ച് സീരിയലിലെ നായകനും നായികയും. ‘സ്വന്തം സുജാത’ എന്ന സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും ആണ് വിവാഹിതരായത്. ലൊക്കേഷനിലെ പരിചയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടിലായിരുന്നു ചടങ്ങുകള്‍. രണ്ടു പേരും വ്യത്യസ്ത മതത്തില്‍ നിന്നുള്ളവരായതിനാല്‍ ആചാര പ്രകാരമുള്ള ചടങ്ങുകളില്ലാതെയായിരുന്നു വിവാഹം. പരസ്പരം ചേര്‍ത്തുപ്പിടിച്ച കൈകളുടെ ചിത്രം പങ്കുവച്ച് ഓഗസ്റ്റ് 26ന് ആണു ചന്ദ്ര ലക്ഷ്മണ്‍ വിവാഹ വിശേഷം ആരാധകരെ അറിയിച്ചത്. നവംബര്‍ 10ന് ആണ് വിവാഹമെന്ന് പിന്നീട് അറിയിച്ചു. പച്ചയും ചുവപ്പും നിറത്തിലുള്ള പട്ടു സാരിയും ട്രെഡീഷനല്‍ ആഭരണങ്ങളും അണിഞ്ഞ് ഹിന്ദു ബ്രൈഡല്‍ ലുക്കിലായിരുന്നു ചന്ദ്ര. ഷര്‍ട്ടും കസവ് മുണ്ടുമണിഞ്ഞാണ് ടോഷ് എത്തിയത്. ‘സ്വന്തം സുജാത’യില്‍ ഞങ്ങള്‍ ഒന്നിച്ചാണ് അഭിനയിക്കുന്നത്. 100 ആം എപ്പിസോഡിലാണ് ടോഷേട്ടന്‍ ജോയിന്‍ ചെയ്തത്. ഇപ്പോള്‍ 200 ആകാറായി. മൂന്നാല് മാസമായി ടോഷേട്ടനെ അടുത്തറിയാം. അതിനു മുമ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലേ പരിചയമുണ്ടായിരുന്നുള്ളൂ. ഇവിടെ വന്ന ശേഷം ഞങ്ങള്‍…

Read More

നീണ്ട ഇടവേളയ്ക്ക് ശേഷം തിയറ്ററുകളെ ഉത്സവപ്പറമ്പാക്കി ദുൽഖർ സൽമാൻ നായകനായി എത്തിയ ചിത്രം കുറുപ്. ചിത്രം ഇന്ന് റിലീസ് ചെയ്തു. ആർപ്പുവിളിയോടെയാണ് ആരാധകർ ദുൽഖറിന്റെ ‘കുറുപി’നെ സ്വീകരിച്ചത്. കേരളത്തിൽ മാത്രം 450 തിയറ്ററുകളിലാണ് കുറുപ് റിലീസ് ചെയ്തത്. ലോകവ്യാപകമായി 1500 തിയറ്ററുകളിലാണ് ഇന്ന് കുറുപ് റിലീസ് ചെയ്യുന്നത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം മലയാളത്തിൽ ആദ്യമായി റിലീസ് ചെയ്ത ബിഗ് ബജറ്റ് ചിത്രമാണ് കുറുപ്. ബുക്കിങ് ആരംഭിച്ച ആദ്യ ദിവസങ്ങളിൽ തന്നെ കുറുപിന്റെ മിക്ക ഷോകളും ഹൗസ്ഫുൾ ആയി. അതേസമയം, തിയറ്ററുകളിൽ അമ്പത് ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. കോവിഡ് മാനദണ്ഡം പാലിച്ചാണ് ഇത്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കേസിന്റെ വിശദാംശങ്ങളെക്കുറിച്ച് ആളുകൾക്ക് ധാരണയുണ്ട്. അതുകൊണ്ട് തന്നെ വലിയ വെല്ലുവിളി ഏറ്റെടുത്താണ് കുറുപ് ചിത്രീകരണം പൂർത്തിയാക്കിയത്. ഇപ്പോഴും അന്വേഷണത്തിൽ ഇരിക്കുന്ന യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചെയ്തതായതു കൊണ്ട് ഈ സിനിമയ്ക്ക് നിരവധി നിയമപ്രശ്നങ്ങൾ…

Read More

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘മരക്കാർ’ തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യും. കഴിഞ്ഞദിവസമാണ് മരക്കാർ തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്ന വാർത്ത പുറത്തുവന്നത്. ഡിസംബർ രണ്ടിന് ലോകവ്യാപകമായി സിനിമ റിലീസ് ചെയ്യും. മന്ത്രി സജി ചെറിയാനാണ് കഴിഞ്ഞദിവസം ഇക്കാര്യം അറിയിച്ചത്. നിർമാതാവ് ആന്റണി പെരുമ്പാവൂരും മോഹൻലാലും വിട്ടുവീഴ്ചയ്ക്ക് തയ്യാറായെന്നും ഉപാധികളില്ലാതെയാണ് തിയറ്ററുകളിലെ പ്രദർശനമെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മന്ത്രി സജി ചെറിയാൻ ഇക്കാര്യം അറിയിച്ചത്. ‘മോഹൻലാൽ ചിത്രമായ മരക്കാർ തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യും. ബന്ധപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തി ഇന്ന് എന്റെ ഓഫീസിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ഡിസംബർ 2 ന് സിനിമ, തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഇക്കാര്യത്തിൽ വലിയ വിട്ടുവീഴ്ചയാണ് നിർമാതാവായ ശ്രീ ആന്റണി പെരുമ്പാവൂരിന്റെ ഭാഗത്ത് നിന്നുണ്ടായത്. അദ്ദേഹത്തെ അഭിനന്ദിക്കുന്നു.’ – മരക്കാർ തിയറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് അറിയിച്ചു കൊണ്ട് മന്ത്രി സജി ചെറിയാൻ ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം, മുഖ്യമന്ത്രി…

Read More