Author: Webdesk

ലക്ഷദ്വീപ് ഭാഷയുടെ റിയലിസ്റ്റിക് അവതരണവുമായി ഗീതു മോഹൻദാസ് ഒരുക്കുന്ന മൂത്തോൻ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ട്രെയ്‌ലർ പുറത്തിറക്കിയത് തമിഴ് സൂപ്പർതാരം ധനുഷും ബോളിവുഡ് താരം വിക്കി കൗശലും നിവിൻ പോളിയും ചേർന്നാണ്. നിവിൻ പോളി, ശശാങ്ക് അറോറ, ശോഭിത ദുലിപാല, റോഷൻ മാത്യു, ദിലീഷ് പോത്തൻ, ഹരീഷ് ഖന്ന, സുജിത് ശങ്കർ, മെലിസ്സ രാജു തോമസ് എന്നിവർ അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും ഗീതു മോഹൻദാസ് തന്നെയാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. ചിത്രത്തിലെ ഹിന്ദി ഡയലോഗുകൾ തയ്യാറാക്കിയിരിക്കുന്നത് അനുരാഗ് കശ്യപാണ്. ‘മൂത്തോൻ’ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലില്‍ പ്രദർശിപ്പിക്കുകയുണ്ടായി. സ്പെഷ്യല്‍ റെപ്രസന്റേഷന്‍ വിഭാഗത്തിലാണ് ഈ ചിത്രം പ്രദർശിപ്പിച്ചത്. ചിത്രത്തിന് ടോറോന്റോയിൽ നിന്ന് അതിഗംഭീര റിപ്പോർട്ടുകളാണ് ലഭിച്ചത്. നിവിൻ പോളിയുടെ കരിയറിലെ തന്നെ ഒരു വലിയ ബ്രെക്ക് ആയി മാറും മൂത്തോൻ എന്ന് ചിത്രം കണ്ടവർ ഒന്നടങ്കം പറയുന്നു. ഗീതു മോഹൻദാസിന്റെ മാസ്റ്റർക്രാഫ്റ്റ് കഥ പറച്ചിലാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. തലമുടി പറ്റെ…

Read More

രാജാധി രാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി- അജയ് വാസുദേവ് ടീം ഒന്നിക്കുന്ന ചിത്രമാണ് ഷൈലോക്ക്. ചിത്രം ക്രിസ്മസ് റിലീസ് ആയി തീയേറ്ററുകളിൽ എത്തും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഗുഡ് വിൽ എന്റർടൈന്മെന്റ് എന്ന ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് നവാഗതരായ ബിബിൻ മോഹൻ, അനീഷ് ഹമീദ് എന്നിവർ ചേർന്നാണ്. ജോബി ജോർജ് ഷൈലോക്കിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പറഞ്ഞ ഒരു കമന്റ് ആരാധകർ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. ഷൈലോക്ക് എന്ന ചിത്രം ഒരു വലിയ വിജയം ആവും എന്ന രീതിയിൽ ഒരു മമ്മൂട്ടി ആരാധകൻ കമന്റ് ഇട്ടപ്പോൾ ഇതിനു മുൻപ് പരുന്ത് എന്ന ഒരു ചിത്രത്തിൽ മമ്മൂട്ടി പലിശക്കാരൻ ആയി അഭിനയിച്ച കാര്യവും ആ ചിത്രം ബോക്‌സ് ഓഫീസിൽ ചലനം ഉണ്ടാക്കാതെ പോയ കാര്യവും ഓർമ്മിപ്പിച്ചു കൊണ്ട് മറ്റൊരാൾ അവിടെ കമന്റ് ചെയ്തു. ഇതിന് മറുപടി ആയി ജോബി ജോർജ് പറഞ്ഞത്…

Read More

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. അവസാനഘട്ട പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് മരയ്ക്കാർ ഒരുങ്ങുന്നത്. ബ്രഹ്മാണ്ഡ ചിത്രത്തിന്റേതായി അടുത്തിടെ ഇറങ്ങിയ സ്‌നീക്ക് പീക്ക് ടീസര്‍ സോഷ്യല്‍ മീഡിയയിൽ വൈറലായിരുന്നു. നൂറു കോടി രൂപയ്ക്കു മുകളിൽ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോണ്ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺ ഷോട്ട് എന്റർടെയ്ൻമെന്റ് ന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് ആണ് നിർമ്മിക്കുന്നത്.അടുത്തവർഷം മാർച്ച് 19ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസിനെത്തും. ചിത്രത്തെ കുറിച്ച് കൂടുതൽ ആവേശകരമായ വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ചിത്രം അമ്പതിലധികം രാജ്യങ്ങളിൽ റിലീസിനെത്തും എന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ട്. മോഹൻലാലിന്റെ തന്നെ ലൂസിഫർ 44 രാജ്യങ്ങളിൽ റിലീസിനെത്തിയായിരുന്നു.ഈ റെക്കോർഡ് ആണ് മരയ്ക്കാർ തകർക്കാൻ പോകുന്നത്.മോഹൻലാലിന്റെ…

Read More

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ജോഷി ഒരുക്കിയ ചിത്രമായിരുന്നു പൊറിഞ്ചു മറിയം ജോസ്.തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നുമാണ്.അജയ് ഡേവിഡ് കാച്ചപ്പിള്ളി ചലിപ്പിക്കുന്ന ഈ ചിത്രത്തിന് ക്യാമറ സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയാണ്. ചാന്ദ് വി ക്രീയേഷന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേർന്നാണ് നിർമ്മിക്കുന്നത്. പൊറിഞ്ചു മറിയം ജോസിന്റെ വലിയ വിജയത്തിന് ശേഷം ജോഷിയുടെ അടുത്ത ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നു എന്നാണ് ലഭിക്കുന്ന സൂചനകൾ.അക്കൂട്ടത്തില്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രം കൂടി ഉണ്ടാവുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് ആഗസ്റ്റ് സിനിമയുമായി ചര്‍ച്ചകള്‍ നടത്തിയെന്നും അന്തിമഘട്ടത്തിലേക്ക് എത്തുകയാണെന്നുമാണ് റിപ്പോർട്ടുകൾ.തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയുടെ തിരകഥാകൃത്ത് സജീവ് പാഴൂരുമായി ഒരു സിനിമയും ജോഷിയുടെ മനസ്സിൽ ഉണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

Read More

സിനിമയെടുക്കാൻ കാശില്ലാത്തതിന്റെ പേരിൽ ചിത്രത്തിന്റെ ട്രെയിലർ മാത്രം ഷൂട്ട് ചെയ്ത് പുറത്തിറക്കിയിരിക്കുകയാണ് ജയേഷ് മോഹനെന്ന കോതമംഗലം സ്വദേശി. അദ്ദേഹം പോസ്റ്റ് ചെയ്ത ‘ചിലർ’ എന്ന ടൈറ്റിൽ ഉള്ള ട്രെയിലർ ഏറെ ജനശ്രദ്ധ നേടി. തന്റെ തിരക്കഥയുമായി വർഷങ്ങളോളം നിരവധി വാതിലുകൾ മുട്ടിയതിനുശേഷമാണ് ഈ ഒരു സാഹസത്തിനു മുതിർന്നത് എന്ന് ജയേഷ് പറയുന്നു. രണ്ടുവർഷത്തോളമായി അദ്ദേഹം ഈ തിരക്കഥയുമായി നിരവധി ആളുകളെ സമീപിക്കുന്നു. പക്ഷേ അദ്ദേഹത്തിന്റെ തിരക്കഥ ആർക്കും ഉൾക്കൊള്ളാനാവുന്നില്ലായിരുന്നു. താൻ ഈ കഥയിലൂടെ എന്താണ് ചിന്തിക്കുന്നത് എന്ന് ആളുകളെ മനസ്സിലാക്കിക്കുവാൻ വേണ്ടിയാണ് അദ്ദേഹം ഈ ട്രെയിലർ ഷൂട്ട് ചെയ്തത്. ട്രെയിലർ ഷൂട്ട് ചെയ്യാൻ പണമില്ലാതെ പെങ്ങളുടെ വള വിറ്റാണ് അദ്ദേഹം അത് ഷൂട്ട് ചെയ്തത്. കൂട്ടുകാരന്റെ ക്യാമറയിൽ ഒരുക്കിയ ട്രെയിലറിൽ അഭിനയിച്ചവർ എല്ലാവരും തന്നെ പരിചയക്കാർ ആയിരുന്നു. അങ്ങനെ ട്രെയിലറുമായി വീണ്ടും ആളുകളെ കണ്ടു തുടങ്ങി. അവിടെയും രക്ഷയില്ലാതെ വന്നപ്പോൾ ആണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ ട്രെയിലർ പുറത്തിറക്കുന്നതിനെ പറ്റി ചിന്തിച്ചത്.…

Read More

അഭിനേതാവ്, ഗായകൻ, സംവിധായകൻ എന്നീ രംഗങ്ങളിൽ തിളങ്ങി നിൽക്കുന്ന താരമാണ് വിനീത് ശ്രീനിവാസൻ. താരത്തിന്റെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. വിനീത് ശ്രീനിവാസന്‍ മുഖ്യ വേഷത്തിൽ എത്തുന്ന മനോഹരം,തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്നീ രണ്ട് ചിത്രങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു കഴിഞ്ഞു. ഇതിനിടെ വിനീതിനെ തേടി മറ്റൊരു സന്തോഷ വാർത്ത കൂടി എത്തിയിരുന്നു.വിനീത് ശ്രീനിവാസൻ ഒരു പെൺകുഞ്ഞിന്റെ അച്ഛനായ വിവരം കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പുറത്ത് വിട്ടത്.വിനീതിന്റെ രണ്ടാം കുഞ്ഞാണ് ഇത്.ആദ്യത്തേത് മകനായിരുന്നു, വിഹാൻ.ഇപ്പോൾ കൊച്ചു സുന്ദരിയുടെ ആദ്യ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടൻ വിനീത് ശ്രീനിവാസൻ.വിനീതിന്റെ ചുമലില്‍ കേറി ഇരിക്കുന്ന മകന്‍ വിഹാനും ചിത്രത്തിലുണ്ടെന്നുള്ളതാണ് രസകരമായ കാര്യം. ഭാര്യ ദിവ്യയാണ് ഫോട്ടോഗ്രാഫർ.

Read More

ഹാപ്പി വെഡിങ്, ചങ്ക്സ്,ഒരു അഡാർ ലൗ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഒമർലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ധമാക്ക.യുവനടൻ അരുൺ ആണ് ചിത്രത്തിലെ നായകൻ.നിക്കി ഗൽറാണി ആണ് നായിക. ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, അരുൺ, തരികിട സാബു, ശ്രീജിത്ത് രവി എന്നിവർക്കൊപ്പം മുകേഷും ഊർവശിയും സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.നവംബർ 15ന് ചിത്രം തിയറ്ററുകളിലേക്ക് എത്തും.ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

Read More

സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നത് കേരള മുഖ്യമന്ത്രി ആയിട്ടാണ്. ‘വൺ’ എന്നാണ് ചിത്രത്തിന്റെ പേര്. പൊളിറ്റിക്കൽ ത്രില്ലറായ ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ബോബി-സഞ്ജയ് ടീമാണ്. ചിത്രം നിർമ്മിക്കുന്നത് ഇച്ചായിസ് പ്രൊഡക്ഷന്‍ ബാനറിലാണ്.മമ്മൂട്ടി ഇത് ആദ്യമായി അല്ല മുഖ്യമന്ത്രി വേഷമണിയുന്നത്. ഒരു തമിഴ് ചിത്രത്തിലും അദ്ദേഹം ഇങ്ങനെ അഭിനയിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥയില്‍ നായകനായി അദ്ദേഹം എത്തിയിരുന്നു. മലയാളത്തില്‍ ബാലചന്ദ്രമേനോന്റെ നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തില്‍ മന്ത്രിയായാണ് അദ്ദേഹം വേഷമിട്ടത്.ഈ ചിത്രത്തിൽ മമ്മൂട്ടി മുഖ്യമന്ത്രിയാവാൻ തയ്യാറായില്ലായിരുന്നെങ്കിൽ താൻ ഈ പ്രൊജക്ട് തന്നെ ഉപേക്ഷിക്കുമായിരുന്നു എന്നാണ് സംവിധായകൻ സന്തോഷ് വിശ്വനാഥൻ പറയുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ട് മമ്മൂട്ടിക്ക് വേണ്ടി തിരക്കഥയെഴുതുന്ന ആദ്യത്തെ ചിത്രമാണിത്.കുമ്പളങ്ങി നൈറ്റ്‌സ്,തണ്ണീർമത്തൻ ദിനങ്ങൾ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാത്യു ചിത്രത്തിൽ ഒരു മുഴുനീള കഥാപാത്രമായി എത്തുന്നുണ്ട് എന്ന പ്രത്യേകതയുമുണ്ട്.ചിത്രം കേരള മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്തെ ഒരു സംഭവമാണെന്ന് വെളിപെടുത്തിയിരിക്കുകയാണ് അണിയറ…

Read More

സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നത് കേരള മുഖ്യമന്ത്രി ആയിട്ടാണ്. ‘വൺ’ എന്നാണ് ചിത്രത്തിന്റെ പേര്. പൊളിറ്റിക്കൽ ത്രില്ലറായ ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ബോബി-സഞ്ജയ് ടീമാണ്. ചിത്രം നിർമ്മിക്കുന്നത് ഇച്ചായിസ് പ്രൊഡക്ഷന്‍ ബാനറിലാണ്.മമ്മൂട്ടി ഇത് ആദ്യമായി അല്ല മുഖ്യമന്ത്രി വേഷമണിയുന്നത്. ഒരു തമിഴ് ചിത്രത്തിലും അദ്ദേഹം ഇങ്ങനെ അഭിനയിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥയില്‍ നായകനായി അദ്ദേഹം എത്തിയിരുന്നു. മലയാളത്തില്‍ ബാലചന്ദ്രമേനോന്റെ നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തില്‍ മന്ത്രിയായാണ് അദ്ദേഹം വേഷമിട്ടത്.ഈ ചിത്രത്തിൽ മമ്മൂട്ടി മുഖ്യമന്ത്രിയാവാൻ തയ്യാറായില്ലായിരുന്നെങ്കിൽ താൻ ഈ പ്രൊജക്ട് തന്നെ ഉപേക്ഷിക്കുമായിരുന്നു എന്നാണ് സംവിധായകൻ സന്തോഷ് വിശ്വനാഥൻ പറയുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ട് മമ്മൂട്ടിക്ക് വേണ്ടി തിരക്കഥയെഴുതുന്ന ആദ്യത്തെ ചിത്രമാണിത്.കുമ്പളങ്ങി നൈറ്റ്‌സ്,തണ്ണീർമത്തൻ ദിനങ്ങൾ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാത്യു ചിത്രത്തിൽ ഒരു മുഴുനീള കഥാപാത്രമായി എത്തുന്നുണ്ട് എന്ന പ്രത്യേകതയുമുണ്ട്. ഒക്ടോബർ പകുതി വരെ ഷൈലോക്ക് ലൊക്കേഷനിൽ ആയിരിക്കും മമ്മൂട്ടി.അതിന് ശേഷമായിരിക്കും മമ്മൂട്ടി…

Read More

മികച്ച അഭിനേതാവിനുള്ള ദേശീയ പുരസ്കാരം അടക്കം കരസ്ഥമാക്കിയ ശോഭന നൃത്ത പരിപാടികളുടെ തിരക്ക് മൂലം സിനിമയിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്തിരിക്കുകയായിരുന്നു. വളരെക്കാലത്തിനു ശേഷം സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മോഹൻലാലിനൊപ്പം ശോഭന അഭിനയരംഗത്തേക്ക് വീണ്ടും കടന്നു വരികയാണ്. വിജയദശമി ദിനത്തിൽ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയം ആവുകയാണ്. നാലു പട്ടിക്കുഞ്ഞുങ്ങളെ കൈയ്യിലെടുത്തു കൊണ്ട് നിൽക്കുന്ന താരത്തിന്റെ ചിത്രത്തിന് നിരവധി പ്രശംസകരും വിമർശകരും ഉണ്ട്. മൃഗങ്ങൾ മനുഷ്യരെപ്പോലെ ചതിക്കില്ലെന്നും സ്നേഹിക്കാൻ നല്ലത് മൃഗങ്ങൾ തന്നെയാണെന്നും പലരും ചിത്രത്തിനു താഴെ കമന്റ് ചെയ്തപ്പോൾ വിജയദശമി പോലൊരു വിശേഷ ദിവസത്തിൽ ഇത്തരമൊരു ഫോട്ടോ ഇട്ടത് ശരിയായില്ല എന്നുമാണ് ചിലരുടെ അഭിപ്രായം. വളർത്തി വലുതാക്കിയ മാതാപിതാക്കളെ വൃദ്ധസദനത്തിൽ കൊണ്ടുചെന്നാക്കുന്ന മക്കൾ ഉള്ള ഈ കാലത്ത് മക്കളെക്കാൾ നന്ദി ഉണ്ടാകും പട്ടി കുഞ്ഞുങ്ങൾക്ക് എന്നു തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ…

Read More