രജനികാന്ത് നായകനാകുന്ന ദര്‍ബാര്‍ എന്ന സിനിമയ്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നുവെന്നതിനാല്‍ ആരാധകരുടെ ആകാംക്ഷയും കൂടുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അതേസമയം ചിത്രത്തിന്റെ ഇൻട്രൊഡക്ഷൻ സോംഗിനെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത. ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം ആണ് ഗാനം ആലപിക്കുക. ചിത്രത്തില്‍ പൊലീസ് ഓഫീസറായിട്ടാണ് രജനികാന്ത് അഭിനയിക്കുന്നത്. രജനികാന്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തന്നെയാകും ഇൻട്രൊഡക്ഷൻ സോംഗിലുണ്ടാകുക. രജനികാന്ത് സിനിമയില്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ചായിരിക്കും ഗാനത്തിലെന്ന് എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു. പൊലീസ് ഡ്രസ് ഒഴിവാക്കിയാല്‍ സാധാരണ ജനങ്ങളെപ്പോലെയാണ് താനെന്ന് രജനികാന്ത് പറയുന്നുണ്ട്. ഗാനരംഗം നല്ല രീതിയില്‍ വന്നിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറിനും ടീമിനും നന്ദി- എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു. നിരവധി ആക്ഷൻ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ദര്‍ബാര്‍. മുംബയിലെ ഒരു കോളേജിലാണ് പൊലീസ് ഇൻവെസ്റ്റിഗേഷൻ റൂം തയ്യാറാക്കിയിരിക്കുന്നത്. മുംബൈ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനസ്, റോയല്‍ പാംസ്,…
Author: Webdesk
തെലുങ്കില്‍ തരംഗം സൃഷ്ടിച്ച ‘അര്‍ജുന്‍ റെഡ്ഡി’യുടെ റീമേക്ക് ആയതിനാല്‍ തെന്നിന്ത്യന്‍ പ്രേക്ഷകരിലും കൗതുകമുണര്‍ത്തിയ ചിത്രമായിരുന്നു ഷാഹിദ് കപൂര്‍ നായകനായ ബോളിവുഡ് ചിത്രം ‘കബീര്‍ സിംഗ്’. അതിനാല്‍ത്തന്നെ ചിത്രം പുറത്തിറങ്ങി ആദ്യ ദിനങ്ങളില്‍ തെലുങ്കിലെ ഒറിജിനലിനോട് താരതമ്യം ചെയ്ത് ചിത്രം തങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ലെന്ന് പ്രേക്ഷകരില്‍ പലരും സമൂഹമാധ്യമത്തിൽ അഭിപ്രായമുയര്‍ത്തിയിരുന്നു. എന്നാല്‍ സമ്മിശ്ര പ്രതികരണത്തിനിടയിലും ബോക്‌സ്ഓഫീസില്‍ കുതിയ്ക്കുകയാണ് ചിത്രം. ബോളിവുഡില്‍ ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ കളക്ഷനില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ കബീര്‍ സിംഗ്. പ്രദര്‍ശനത്തിന്റെ മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ ഇന്ത്യയില്‍ രണ്ടായിരത്തിലേറെ സ്‌ക്രീനുകളില്‍ തുടരുന്നുമുണ്ട് ചിത്രം. ആദ്യ വാരം 134.42 കോടി നേടിയ ചിത്രം രണ്ടാംവാരം 78.78 കോടിയും നേടി. ആകെ 213.20 കോടി രൂപ. ഇന്ത്യയില്‍ നിന്ന് മാത്രമുള്ള കണക്കാണിത്. ഈ വര്‍ഷത്തെ റിലീസുകളില്‍ നിലവില്‍ ബോക്‌സ്ഓഫീസില്‍ മുന്നിലുള്ളത് ‘ഉറി: ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ ആണ്. ഈ വര്‍ഷം ബോളിവുഡിലെ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നായിരുന്നു ചിത്രം. ആദ്യ അഞ്ച് ദിനങ്ങളില്‍ 50…
തന്റെ പുതിയ ചിത്രമായ ‘എവിടെ’യുടെ പ്രചരണാര്‍ത്ഥം പുറത്ത് വിട്ട വീഡിയോ വിവാദമായതില്‍ വിശദീകരണവമായി നടി ആശാ ശരത്ത്. തബലിസ്റ്റായ തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്നും എവിടെയെങ്കിലും കണ്ടെത്തുകയാണെങ്കില്‍ ഇടുക്കിയിലെ കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നുമായിരുന്നു ആശാ ശരത്തിന്റെ ഫേസ്ബുക്ക് വീഡിയോ. ആ പ്രൊമോഷണല്‍ വിഡിയോ ‘എവിടെ’ സിനിമയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് വന്നത്. അതുകൊണ്ട് തന്നെ ഉദ്ദേശ്യം വ്യക്തമായിരുന്നു. ആശാ ആശാ ശരത് ആയല്ല, ആ സിനിമയിലെ കഥാപാത്രമായാണ് പ്രത്യക്ഷപ്പെട്ടതെന്ന് ആശാ ശരത്ത് പറഞ്ഞു. ഭര്‍ത്താവിനെ കാണാതായതിനെക്കുറിച്ച് പറയുമ്ബോള്‍ സക്കറിയ എന്ന പേര് എടുത്തു പറയുന്നുമുണ്ട്. സംവിധായകനും സിനിമയിലെ അണിയറപ്രവര്‍ത്തകരുമെല്ലാം കൂട്ടായി എടുത്ത തീരുമാനമാണത്. പ്രൊമോഷണല്‍ വിഡിയോ ആണെന്ന് പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ടെന്നും ആശാ ശരത്ത് പറഞ്ഞു. ചിലര്‍ക്കെങ്കിലും മറിച്ചുള്ള ആശങ്കകളുണ്ടായത് എന്നോടുള്ള സ്‌നേഹം കൊണ്ടാണെന്നാണ് മനസിലാക്കുന്നത്. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ വിഷമമുണ്ടെന്നും ആശാ ശരത് പറഞ്ഞു. നടി ആശാ ശരത്തിനെതിരെ അഭിഭാഷകനായ ശ്രീജിത്ത് പെരുമന പൊലീസില്‍ പരാതി നല്‍കിയിരുന്നു.
സാമന്ത അക്കിനേനി നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഓ ബേബി’.ചിത്രം ഇന്ന് പ്രദർശനത്തിന് എത്തും. സുരേഷ് പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ലക്ഷ്മി, ഉർവശി, രമേശ്, രാജേന്ദ്ര പ്രസാദ്,നാഗ ശൗര്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മിക്കി ജെ. മേയർ ജെ. മേയർ ആണ് ചിത്രത്തിന്റെ സംഗീതം. നന്ദിനി റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മകളെ തട്ടിക്കൊണ്ടു പോയെന്ന മുൻ ഭർത്താവിന്റെ പരാതിയില്‍ നടി വനിത വിജയകുമാറിനെ പോലീസ് ചോദ്യം ചെയ്തു. ഇ.വി.പി ഫിലിം സിറ്റിയിലെ സ്റ്റുഡിയോയിലെത്തിയാണ് പോലീസ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂറോളം നീണ്ടു. താരത്തിന്റെ മുന്‍ ഭര്‍ത്താവ് ആനന്ദരാജ് ഫെബ്രുവരിയിലാണ് തെലുങ്കാന പോലീസില്‍ പരാതി നല്‍കിയത്. തന്റെ പക്കല്‍നിന്ന് മകളെ വനിത ചെന്നൈയിലേക്ക് കൂട്ടിക്കൊണ്ടു പോയെന്നും പിന്നീട് തിരിച്ചയച്ചില്ലെന്നുമാണ് പരാതി . മകളെ കണ്ടെത്താന്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ആനന്ദരാജ് നല്‍കിയിരുന്നു. വനിതയുടെ വീട്ടിലെത്തിയ തമിഴ്‌നാട് പോലീസ് മകളുടെ മൊഴിയെടുത്തു.
ഷാഹിദ് കപൂറും, കിയാരാ അദ്വാനിയും പ്രധാന വേഷത്തിൽ എത്തുന്ന ‘കബീർ സിങ്’. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. മിഥൂൺ,അമാൽ മല്ലിക്,വിശാൽ മിശ്ര എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.സന്ദീപ് വംഗയാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. അർജുൻ റെഡ്ഡി എന്ന തെലുഗ് ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് ‘കബീർ സിങ്’. ജൂൺ 21-ന് ചിത്രം പ്രദർശനത്തിന് എത്തി. https://youtu.be/mQiiw7uRngk
ആക്ഷൻ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്‍മയിപ്പിച്ച സംവിധായകൻ ഷാജി കൈലാസ് ഒരിടവേളയ്ക്ക് ശേഷം സിനിമാ രംഗത്ത് സജീവമാകുന്ന. നിർമ്മാതാവായാണ് ഇത്തവണ ഷാജി കൈലാസ് രണ്ടാം വരവിലെത്തുന്നത്. പാരഗൺ സിനിമാസ് എന്ന ബാനറിലാണ് ഷാജി കൈലാസ് നിർമ്മാതാവായ ആദ്യ ചിത്രം അണിയറയിലൊരുങ്ങുന്നത്. മാധ്യമപ്രവർത്തകനായ കിരൺ പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് താക്കോല്‍ എന്നാണ് പേരിട്ടിരിക്കുന്നത്. കേരളത്തിലെ ഒരു മലയോരപ്രദേശത്തെ കഥ പറയുന്ന ചിത്രം ക്രൈസ്‍തവ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ഫാദർ ആംബ്രോസ് ഓച്ചമ്പളി എന്ന കഥാപാത്രമായി ഇന്ദ്രജിത്തും ഫാദർ മാങ്കുന്നത്ത് പൈലിയായി മുരളിഗോപിയും പ്രധാന വേഷങ്ങളിലെത്തുന്നു. ഇനിയയാണ് നായിക. നെടുമുടി വേണു, സുധീർ കരമന, മീരവാസുദേവ് തുടങ്ങിയവരും ചിത്രത്തിലെ വേഷമിടുന്നുണ്ട്.
നീല ചിത്രനായിക മിയ മാല്‍കോവയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. അദ്ദേഹത്തിന്റെ വിവാദ ചിത്രമായ ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്തില്‍ നായികയായി വേഷമിട്ടത് മിയ ആണ്. മിയയെ പോലെ സത്യസന്ധ്യയായ, കരുത്തയായ, ദൃഢനിശ്ചയമുള്ള മറ്റൊരു വ്യക്തിയെ താനിത് വരെ കണ്ടുമുട്ടിയിട്ടില്ലെന്ന് രാം ഗോപാല്‍ വര്‍മ്മ ട്വീറ്ററിൽ ക്കുറിച്ചു. https://twitter.com/RGVzoomin/status/1145745017463377925 https://twitter.com/RGVzoomin/status/1145742019949555712 https://twitter.com/RGVzoomin/status/1145742019949555712
സൈന നെഹ്‍വാളിന്റെയടക്കം ജീവിതം പറയുന്ന സിനിമകള്‍ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മറ്റൊരു താരത്തിന്റെയും ജീവിതകഥ പ്രമേയമായി ഒരുങ്ങുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ഇന്ത്യൻ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതമാണ് സിനിമയാകുന്നത്. തപ്‍സിയാണ് മിതാലി രാജ് ആയി അഭിനയിക്കുക. സൂര്‍മ എന്ന ചിത്രത്തില്‍ തപ്‍സി ഹോക്കി താരമായി അഭിനയിച്ചിരുന്നു. ഇനി ക്രിക്കറ്റ് താരമായിട്ടാണ് തപ്‍സി എത്തുക. ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വനിതാ താരമാണ് മിതാലി രാജ്. വനിതാ ഏകദിന ക്രിക്കറ്റില്‍ 6,000 റണ്‍സ് പിന്നിട്ട ഏകതാരവുമാണ് മിതാലി രാജ്. ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായി ഏഴ് അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. വനിതാ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ താരവുമാണ്. രണ്ട് ലോകകപ്പ് ഫൈനലുകളില്‍ ടീം ഇന്ത്യയെ നയിച്ച ഒരേയൊരു താരവുമാണ് മിതാലി. 200 രാജ്യാന്തര ഏകദിന മത്സരങ്ങളില്‍ പങ്കെടുത്ത ഏക വനിതാ താരവുമാണ് മിതാലി. എന്തായാലും വനിതാ ക്രിക്കറ്റിലെ…
ദേശീയ അവാര്‍ഡ് ജേതാവ് പ്രിയാമണി വീണ്ടും മലയാളത്തില്‍. പതിനെട്ടാം പടി എന്ന സിനിമയിലൂടെയാണ് പ്രിയാമണി വീണ്ടും മലയാളത്തിലെത്തുന്നത്. അതിഥി വേഷത്തിലാണ് പ്രിയാമണി അഭിനയിക്കുന്നത്. അതേസമയം സിനിമയില്‍ വഴിത്തിരിവ് ഉണ്ടാക്കുന്ന കഥാപാത്രമാണ് പ്രിയാമണിയുടേത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ മമ്മൂട്ടിയും അതിഥി വേഷത്തിലുണ്ട്. വേറിട്ട ലുക്കിലാണ് മമ്മൂട്ടി ചിത്രത്തിലുള്ളത്. പൃഥ്വിരാജ്, മനോജ് കെ ജയന്‍, ലാലു അലക്സ്, ഉണ്ണി മുകുന്ദന്‍, ആര്യ, പ്രിയ ആനന്ദ്, അഹാന കൃഷ്‍ണകുമാര്‍, സാനിയ അയ്യപ്പന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ മുൻനിര താരങ്ങളും പുതുമുഖങ്ങളുമാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. ശങ്കര്‍ രാമകൃഷ്‍ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.