Author: webadmin

അഭിനയമോഹികൾക്ക് അവരുടെ കഴിവ് തെളിയിക്കുവാൻ ലഭിച്ച ഒരു അസുലഭ അവസരമാണ് ടിക് ടോക് വീഡിയോകൾ. ഇതിലൂടെ വൈറലായവർ ഏറെയാണ്. എന്നാൽ പോലും അതിന് പിന്നിലെ ചില നിഗൂഢ തന്ത്രങ്ങൾ ഭയപ്പെടുത്തുന്നത് തന്നെയാണ്. ചൈനീസ് ആപ്ലിക്കേഷൻ ആണെന്നത് തന്നെയാണ് അതിലെ ഏറ്റവും വലിയ വിപത്തുകളിൽ ഒന്ന്. അവരുടെ 50 കോടി ഉപയോക്താക്കളില്‍ 39 ശതമാനവും ഈ ചെറു വിഡിയോ ക്ലിപ് ആപ്പിനെ ആവേശത്തോടെ സ്വീകരിച്ച ഇന്ത്യക്കാരാണ്. ചൈനക്കാരുടെ ലക്ഷ്യം വേറെയാണ്. അവര്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് അതിവേഗം കുതിച്ചെത്തി ലോകത്തെ പ്രധാന ശക്തിയാകണം. ഇതുവരെ ഹാര്‍ഡ്‌വെയര്‍ നിര്‍മാണ ശാലയായിരുന്നു ചൈനയെങ്കില്‍ ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിയന്ത്രിക്കുന്ന സ്മാര്‍ട് മെഷീനുകളെ തേടിയെത്തുന്നവരുടെ നാടാകണം തങ്ങളുടേതെന്ന് അവര്‍ ആഗ്രഹിക്കുന്നു. മനുഷ്യന്റെ ചിന്തയെ അനുകരിക്കുകയാണ് സ്മാര്‍ട് മെഷീനുകളിലെ എഐ ചെയ്യുക. ഇതിന് കുന്നുകണക്കിന് ഡേറ്റ വേണം. അധികം താമസിയാതെ നിരവധിയായ ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യക്കാരെക്കുറിച്ചുള്ള ഡേറ്റ മറ്റാരെക്കാളുമേറെ ലഭിക്കും. ഡേറ്റാ ചോർത്തുന്നവരാണെന്ന ആരോപണമുള്ള ഫെയ്‌സ്ബുക്കിനെയും ഗൂഗിളിനെയും പോലും…

Read More

1000 കോടി മുതൽമുടക്കിൽ നിർമിക്കുന്ന മഹാഭാരതത്തിൽ നിന്നും നിർമാതാവ് ബി ആർ ഷെട്ടി പിന്മാറിയതോടെ സംശയത്തിലായിരുന്ന ചിത്രത്തിന് പുതുജീവൻ വെക്കുന്ന കാഴ്ചയാണ് ഡോ എസ് കെ നാരായണൻ ചിത്രം 1200 കോടിക്ക് നിർമിക്കാൻ മുന്നിട്ടിറങ്ങിയപ്പോൾ കണ്ടത്. അപ്പോഴും സംശയം ബാക്കി നിന്നത് ശ്രീകുമാർ മേനോൻ ഈ ചിത്രം ഒരുക്കുന്നത് എം ടിയുടെ തിരക്കഥ ഉപയോഗിച്ച് തന്നെയാണോ എന്നതാണ്. തിരക്കഥയുടെ കാര്യത്തിൽ കേസ് നിലനിൽക്കേ തന്നെ എം ടിയുമായി ധാരണയിൽ എത്തിയെന്ന് ജോമോൻ പുത്തൻപുരക്കൽ അറിയിച്ചിരുന്നു. എന്നാൽ രണ്ടാമൂഴം സിനിമയാകുന്ന കാര്യത്തില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായി ധാരണയായിട്ടില്ലെന്ന് എംടി വാസുദേവൻ നായരുടെ അഭിഭാഷകൻ അറിയിച്ചു. മഹാഭാരതം എന്ന പേരില്‍ എം.ടിയുടെ തിരക്കഥയില്‍ സിനിമ ഒരുങ്ങുന്നു എന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ വാദം തെറ്റാണെന്നും എം.ടിയുടെ അഭിഭാഷകൻ പറഞ്ഞു. വീഡിയോ കാണാം

Read More

റെജിഷാ വിജയൻ കേന്ദ്ര കഥാപത്രമായി എത്തുന്ന ചിത്രമാണ് ജൂൺ.നവാഗതനായഅഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ്.ആട് ടൂ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിജയ് ബാബു നിർമ്മിക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ ട്രയ്ലർ ഇന്നലെ പുറത്തിറങ്ങുകയുണ്ടായി.വളരെ മികച്ച അഭിപ്രായങ്ങൾ ആണ് ട്രയ്ലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.ചിത്രത്തിനെ പറ്റിയുള്ള പ്രതീക്ഷകൾ ഏറെ വർദ്ധിപ്പിക്കുന്ന ട്രയ്ലർ ആണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്.ഇതിനോടകം 4 ലക്ഷത്തിനടുത്ത് കാഴ്ചക്കാരുമായു യൂട്യൂബ് ട്രെന്റിങിൽ നാലാം സ്ഥാനത്താണ് ട്രയ്ലർ .ചിത്രം ഫെബ്രുവരി 15ന് തിയറ്ററുകളിൽ എത്തും.

Read More

നവാഗതനായ റെജിഷ് മിഥില സംവിധാനം ചെയ്യുന്ന ചിത്രമാണ് വാരിക്കുഴിയിലെ കൊലപാതകം. ചിത്രം നിർമിക്കുന്നത് ടേക്ക് വണ് എന്റർടൈന്മെന്റ്‌സ് ആണ്. ദിലീഷ് പോത്തൻ ,അമിത് ചക്കാലക്കൽ,നെടുമുടി വേണു തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നു.എൽദോ ഐസക്ക് ഛായാഗ്രഹണം.മെജോ ജോസഫ് സംഗീതം.ചിത്രത്തിന്റെ ട്രയ്ലർ കാണാം

Read More

റാം ചിത്രം പേരന്‍പിലെ മമ്മൂട്ടിയുടെ പ്രകടനത്തെ വാഴ്ത്തി മമ്മൂട്ടിയുടെ മകനും യുവനടനുമായ ദുല്‍ഖര്‍ സല്‍മാന്‍. ഒരു കുട്ടിയുടെ ഉത്സാഹം എന്നാണ് പേരന്‍പിലെ മമ്മൂട്ടിയൂടെ പ്രകടനത്തെ ദുല്‍ഖര്‍ വിശേഷിപ്പിച്ചത്. സിനിമയോട് വാപ്പച്ചിക്കുള്ള ഒരിക്കലും അടങ്ങാത്ത ആഗ്രഹവും അഭിനിവേശവും പേരന്‍പില്‍ കാണാം എന്നും ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടുണ്ട്. സിനിമയെന്ന കലയോടുള്ള അദ്ദേഹത്തിന്റെ ഒരിക്കലും അടങ്ങാത്ത ആഗ്രഹത്തെയും അഭിനിവേശത്തെയും അഭിനന്ദിക്കേണ്ടതാണെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ദുല്‍ഖര്‍ പറഞ്ഞു. അമുദവന്‍ എന്ന ടാക്‌സി ഡൈവ്രറിന്റെയും സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ സഞ്ചരിക്കുന്ന മകളുടെയും ജീവിതമാണ് പേരന്‍പ് അവതരിപ്പിക്കുന്നത്. മമ്മൂട്ടി അമുദവനായെത്തിയപ്പോള്‍ മകളായി വേഷമിട്ടത് തങ്കമീന്‍കളിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സാധനയാണ്. സമുദ്രക്കനി, അഞ്ജലി, ട്രാന്‍സ്ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.

Read More

പുതിയ തലമുറക്ക് ഒരു പക്ഷേ അധികം പരിചയമില്ലാത്ത ഒരു വാക്കാണ് അള്ള്. ആ അള്ളിന് പിന്നിലെ നർമ്മങ്ങളും മാസുമെല്ലാം കൂട്ടിച്ചേർത്ത് ബിലഹരി ഒരുക്കിയിരിക്കുന്ന ചിത്രമാണ് അള്ള് രാമേന്ദ്രൻ. ചാക്കോച്ചന്റെ ഇന്നോളം മലയാളികൾ കണ്ടിട്ടില്ലാത്ത ഒരു ഗെറ്റപ്പാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഒരു റൊമാന്റിക് ഹീറോ ഇമേജ് ഇപ്പോഴും കാത്ത് സൂക്ഷിക്കുന്ന ചാക്കോച്ചൻ തന്റെ പുതുവർഷം അല്പം മാസ്സായി തുടക്കമിട്ടപ്പോൾ അത് പ്രേക്ഷകർക്കും ഒരു മനസ്സ് നിറക്കുന്ന കാഴ്‌ചയായി. ഒരു ചെറിയ പ്ലോട്ടിൽ നിന്നും മനോഹരമായ ഒരു ചിത്രം സമ്മാനിച്ച ബിലഹരി എന്ന യുവസംവിധായകനിൽ നിന്നും ഇനിയുമേറെ ചിത്രങ്ങൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. വെറും 25000 രൂപക്ക് പോരാട്ടം എന്ന സിനിമ പിടിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ബിലഹരി. പോലീസിൽ ഡ്രൈവറായി ജോലി ചെയ്യുന്ന രാമേന്ദ്രന് താൻ ഓടിക്കുന്ന വണ്ടി എന്നും പഞ്ചർ ആകുന്നത് എങ്ങനെയെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. സ്ഥിരം പഞ്ചർ ആകുന്നത് കൊണ്ട് നാട്ടുകാർ അയാൾക്ക് ഇട്ടുകൊടുത്ത പേരാണ് അള്ള് രാമേന്ദ്രൻ.…

Read More

ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോന്‍ നിര്‍മിക്കുന്ന പുതിയ ചിത്രമായ ‘രംഗീല’യിലാണ് സണ്ണി ലിയോണ്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സന്തോഷ് നായരാണ് ചിത്രത്തിന്റെ സംവിധായകന്‍. മണിരത്‌നം, സച്ചിന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സന്തോഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് രംഗീല. സൗത്ത് ഇന്ത്യയിലെയും ഗോവയിലെയും വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്നതായിരിക്കും രംഗീലയുടെ ലൊക്കേഷനുകള്‍. ചിത്രത്തിന്റെ പൂജ കഴിഞ്ഞു.ചിത്രങ്ങൾ കാണാം

Read More

ക്രിസ്‌തീയ വിശ്വാസപ്രകാരം മാമ്മോദീസ എന്ന കൂദാശ ഒരു നവീകരണവും മരണത്തിന്റെ ലോകത്ത് നിന്നും ജീവനിലേക്കുള്ള മാർഗവും കൂടിയാണ്. കൊഴിഞ്ഞു പോയ ഓർമ്മകളുടെ കൂട്ട് പിടിച്ച് അത്തരത്തിൽ ഒരു പുതിയ തിരിച്ചറിവിലേക്ക് കടന്നു ചെല്ലുന്ന ലോനപ്പന്റെ രസകരമായ ജീവിതമാണ് ലോനപ്പന്റെ മാമ്മോദീസയിലൂടെ ലിയോ തദേവൂസ് പ്രേക്ഷകന് സമ്മാനിച്ചിരിക്കുന്നത്. നാട്ടിൻപുറത്തെ നിഷ്‌കളങ്കതയും കൊച്ചു കൊച്ചു കുസൃതികളും നിറഞ്ഞ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലെ ജയറാം എന്ന നടന്റെ അനിർവചനീയമായ കഴിവ് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ് ലോനപ്പന്റെ മാമ്മോദീസയുടെ ആഘോഷങ്ങളിലൂടെ. പ്രേക്ഷകർ എന്നും കാണാൻ കൊതിക്കുന്നതും ജയറാം എന്ന നടന്റെ ഈ മാനറിസങ്ങളും കഥാപാത്രങ്ങളുമാണ്. ഒഴുക്കിനൊത്ത് നീന്തുന്ന ടിപ്പിക്കൽ ഒരു മലയാളി തന്നെയാണ് ലോനപ്പൻ. കവലയിൽ സ്വന്തമായി ഒരു വാച്ച് റിപ്പയറിംഗ് ഷോപ്പ് നടത്തുന്ന ലോനപ്പന് മൂന്ന് പെങ്ങന്മാരാണ് ഉള്ളത്. ആരുടേയും വിവാഹം കഴിഞ്ഞിട്ടില്ല. അവർ അവരുടെ സന്തോഷങ്ങളും ദുഃഖങ്ങളും ആശങ്കകളും പങ്ക് വെച്ച് ജീവിക്കുന്നു. ഇങ്ങനെയെല്ലാം ജീവിക്കുമ്പോഴും ലോനപ്പന്റെ മനസ്സ് അസ്വസ്ഥമാണ്. എന്നാൽ അവിചാരിതമായി നടന്ന ഒരു സ്‌കൂൾ…

Read More

പേരൻപ് ഒരു അഴകാണ്…. അഭിനയ ചാരുതയുടെ, പകരം വെക്കാനില്ലാത്ത പ്രകടനങ്ങളുടെ, ബന്ധങ്ങളുടെ ദൃഢതയുടെ, പ്രകൃതിയുടെ അർത്ഥ തലങ്ങളുടെ, മനുഷ്യന്റെ നിസ്സഹായതയുടെ, ആന്തരിക സംഘർഷങ്ങൾ ആക്രമിക്കുന്ന മനുഷ്യമനസ്സിന്റെ, ജീവിത യാഥാർഥ്യങ്ങളുടെ നേർക്കാഴ്ചകളുടെ…. അങ്ങനെ നിരവധി അഴകുകളുടെ ഒരു ആകെത്തുക. കാസ്റ്റിംഗിലെ പൂർണതയും സംവിധായകന്റെ മികവും പ്രമേയത്തിന്റെ ആഴവും കൊണ്ട് ഒരു മികച്ച അനുഭവം തന്നെയാണ് സംവിധായകൻ റാം പേരൻപിലൂടെ പ്രേക്ഷകർക്ക് ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കായി ഇത്ര നാൾ കാത്തിരുന്നു എന്ന വാക്കുകൾ ഒരിക്കലും ഒരു അതിശയോക്തി അല്ലെന്ന് തെളിയിക്കുകയും ചെയ്തിരിക്കുകയാണ് റാം. പന്ത്രണ്ട് അധ്യായങ്ങളിലായി സ്നേഹവും അത്ഭുതവും അനിർവചനീയവും ക്രൂരവുമായ പ്രകൃതിയോട് ചേർന്നാണ് കഥ പറഞ്ഞിരിക്കുന്നത്. അതിഭാവുകത്വങ്ങളുടെ അതിപ്രസരണം ഒരു ഞൊടിയിടയിൽ പോലും കടന്ന് വരാത്ത ഒരു പ്രകടനത്തിലൂടെ അമുദനായി മമ്മൂട്ടിയും പാപ്പായായി സാധനയും നിറഞ്ഞ് നിൽക്കുകയാണ്. കണ്ടിട്ടും കെട്ടിട്ടുമുള്ള അച്ഛൻ – മകൾ ബന്ധത്തിന്റെ കഥയല്ല പേരൻപ്. മറിച്ച് മറ്റെന്തിനേക്കാളും മകളെ സ്നേഹിക്കുന്ന ഒരു അച്ഛന് സ്വന്തം മകൾക്ക് പേടിയുള്ള ഒരു ബന്ധത്തിന്റെ…

Read More

മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ നോവൽ പ്രിയ സംവിധായകൻ ബ്ലെസ്സി ചലച്ചിത്രമാക്കുമ്പോൾ മലയാള സിനിമ മാത്രമല്ല ഇന്ത്യൻ സിനിമയും ഈ ചിത്രത്തിൽ ഏറെ പ്രതീക്ഷയാണ് വെച്ചുപുലർത്തുന്നത്. ചിത്രത്തിന്റെ ഒരു ഷെഡ്യൂൾ ഷൂട്ടിംഗ് ഇതിനോടകം പൂർത്തിയായിരുന്നു.ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ഇപ്പോൾ ജോർഡാനിൽ ആരംഭിച്ചു എന്ന വാർത്തയാണ് ഇപ്പോൾ കിട്ടുന്നത്.ചിത്രത്തിലെ പൃഥ്വിരാജിന്റെ പുതിയ ലുക്ക് ഇപ്പോൾ പുറത്തായിരിക്കുകയാണ്.ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

Read More