Author: webadmin

ദക്ഷിണേന്ത്യൻ സുന്ദരി തൃഷയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ഒരാളല്ല. ചെയ്യുന്ന ഓരോ റോളും മനോഹരമാക്കുന്ന ഈ നായിക തന്റെ ആരാധകരെ ഒരിക്കലും നിരാശപ്പെടുത്താറുമില്ല. അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ ആരാധകരുമായി നടത്തിയ ഒരു കൂടിക്കാഴ്ചയിൽ ഇന്ത്യൻ സിനിമയിൽ തനിക്കിഷ്ടപ്പെട്ട മൂന്ന് താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് താരം. മോഹൻലാൽ, കമലഹാസൻ, ആമിർ ഖാൻ എന്നിവരാണ് തൃഷയുടെ ലിസ്റ്റിൽ ഉള്ളവർ. ശ്യാമപ്രസാദ് ഒരുക്കിയ നിവിൻ പോളി ചിത്രം ഹേയ് ജൂഡിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച തൃഷയുടെ രണ്ടാമത്തെ മലയാള സിനിമ പ്രിയതാരം മോഹൻലാലിനൊപ്പമുള്ള റാമാണ്. ജീത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധാനം. മോഹൻലാലിനൊപ്പം അഭിനയിക്കുന്നതിൽ താൻ വളരെയേറെ ത്രില്ലിലാണ് എന്ന് ചിത്രത്തിന്റെ ലോഞ്ചിങ്ങ് സമയത്ത് തന്നെ തൃഷ വ്യക്തമാക്കിയിരുന്നു. ലാലേട്ടനെ കാണുമ്പോഴൊക്കെ എന്നാണ് ഒരു ചിത്രം ഒരുമിച്ച് ചെയ്യുന്നത് എന്ന് ചോദിക്കാറുണ്ടെന്നും നടി വെളിപ്പെടുത്തി. റാമിൽ ഒരു ഡോക്ടറുടെ കഥാപാത്രമാണ് തൃഷ കൈകാര്യം ചെയ്യുന്നത് എന്നാണ് അറിയുവാൻ കഴിഞ്ഞത്. നിരവധി അപൂർവ റെക്കോർഡുകൾ കീഴടക്കിയ ദൃശ്യം എന്ന ചിത്രത്തിനു ശേഷം മോഹൻലാലിനെ…

Read More

ബോൾഡ് കഥാപാത്രങ്ങളിലൂടെയും ആക്ടിവിസ്റ്റ് എന്ന നിലയിലും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് റിമ കല്ലിങ്കൽ. നിദ്ര, 22FK തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ സിനിമ രംഗത്ത് റിമയ്ക്ക് ഒരു സ്ഥാനം നേടി കൊടുത്തിട്ടുണ്ട്. നർത്തകി കൂടിയായ റിമ സംവിധായകൻ ആഷിഖ് അബുവിന്റെ ജീവിത പങ്കാളിയാണ്. സോഷ്യൽ മീഡിയയിലും അല്ലാതെയും പലപ്പോഴും ആക്രമണങ്ങൾ നേരിടേണ്ടി വരുന്ന ഒരു നടി കൂടിയാണ് റിമ. ഇപ്പോഴിതാ സ്പെയിനിലെ അവധിക്കാല ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചപ്പോൾ നടിക്ക് ലഭിക്കുന്ന പ്രതികരണങ്ങളാണ് ശ്രദ്ധ നേടുന്നത്. ആരാധകരിൽ ഒരുവൻ കണ്ടാൽ കാട്ടുവാസിയെ പോലെയുണ്ട് എന്നാണ് കമന്റിട്ടത്. അതിന് മറുപടിയും റിമ നൽകി. “ആദിവാസി എന്നല്ലേ താങ്കൾ ഉദ്ദേശിച്ചത്? അങ്ങനെ വിളിച്ചതിൽ ഒത്തിരി നന്ദിയുണ്ട്. അവരല്ലേ ശരിക്കും ഭൂമിയുടെ രാജാക്കന്മാരും റാണിമാരും?” എന്നായിരുന്നു നടിയുടെ മറുപടി. പ്രളയ ദുരിത ഫണ്ട് മുക്കിയെടുത്തു ട്രിപ്പ് പോയതാണോ എന്നായിരുന്നു ഒരുവന്റെ സംശയം..! അതേ… 19 ലക്ഷം നഷ്ടത്തിൽ നിന്നും അടിച്ചു മാറ്റി എന്നാണ് റിമ…

Read More

റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത പഞ്ചാബി ഹൗസിലെ കോമഡി സീനുകളെല്ലാം മലയാളികള്‍ക്ക് എന്നെന്നും പ്രിയപ്പെട്ടതാണ്. എത്ര കണ്ടാലും മതി വരാത്ത നിരവധി കോമെഡി സീനുകള്‍ ചിത്രത്തിലുണ്ട്. ഗംഗാധരന്‍ മുതലാളിയും രമണനുമാണ് പല കോമെഡി സീനുകളിലും ആരാധകരില്‍ ചിരി പൊട്ടിച്ചത്. ദിലീപാണ് നായകനെങ്കിലും സിനിമയില്‍ സ്‌കോര്‍ ചെയ്തത് രമണനാണ്. ചിത്രം ഇറങ്ങി വര്‍ഷങ്ങള്‍ കഴിയുമ്പോഴും രമണനും ചിത്രത്തിലെ കോമെഡി സീനുകള്‍ക്കും മരണമില്ല. ട്രോളുകളിലും നിറ സാന്നിധ്യമാണ് രമണന്‍. തന്റെ വീടിനും പഞ്ചാബി ഹൗസ് എന്നാണ് ഹരിശ്രീ അശോകൻ പേരിട്ടിരിക്കുന്നത്. കൊറോണഭീതിയിൽ ലോകം മുഴുവൻ ലോക്ക് ഡൗണിലേക്ക് പോയപ്പോൾ എല്ലാവരും വീടുകളിൽ അവരെ കൊണ്ട് ചെയ്യാവുന്ന പ്രവർത്തികൾ ചെയ്യുകയാണ്. ലോക്ക് ഡൗണിൽ തന്റെ ‘പഞ്ചാബി ഹൗസി’ൽ ടൈൽസ് ഒട്ടിക്കൽ വിജയകരമായി പൂർത്തീകരിച്ചിരിക്കുകയാണ് നടൻ ഹരിശ്രീ അശോകനും കുടുംബവും. ലോക്ക് ഡൗൺ കാലത്ത് വീടിന്റെ മുകളിലെ നിലയിലെ ടൈൽസ് പൊട്ടിയപ്പോൾ നന്നാക്കുവാൻ ആരെയും ലഭിക്കാത്ത സാഹചര്യത്തിലാണ് കുടുംബസമേതം ഹരിശ്രീ അശോകൻ ടൈൽസ് ഒട്ടിക്കുവാൻ തീരുമാനിച്ചത്. മകനും…

Read More

മലയാളികളുടെ പ്രിയ യുവതാരം ഉണ്ണി മുകുന്ദനെ പ്രശംസിച്ചുള്ള ഒരു പോസ്റ്റ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്ക് വെച്ചത് മുതലാണ് സ്വസികയും ഉണ്ണി മുകുന്ദനും പ്രണയത്തിലാണ് എന്ന രീതിയിലുള്ള ഗോസിപ്പുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു തുടങ്ങിയത്. ഇരുവരും പ്രണയം നിരാകരിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ഗോസിപ്പ് വാർത്തകൾ സോഷ്യൽ മീഡിയയിൽ കാണുവാൻ സാധിക്കുന്നുണ്ട്. ആ ഗോസ്സിപ്പുകളെ കുറിച്ച് സ്വസിക പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ. ഒറീസ എന്ന ചിത്രം മുതൽക്കേ ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ഒരു താരമാകാൻ ഉണ്ണി നടത്തിയിട്ടുള്ള കഠിനാദ്ധ്വാനം ഞാൻ കണ്ടിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കരായി ഉണ്ണിയെ കണ്ടപ്പോൾ അഭിനന്ദിക്കാതിരിക്കുവാൻ കഴിഞ്ഞില്ല. ഒരു ഗോസിപ്പ് ഉണ്ടാക്കുവാൻ തക്ക എന്താണ് എന്റെ കുറിപ്പിൽ ഉണ്ടായിരുന്നത് എന്ന് എനിക്കറിയില്ല. ഞങ്ങൾ ഇപ്പോൾ നല്ല സുഹൃത്തുക്കളാണ്. ഇനി എന്നും ഇങ്ങനെ തന്നെയായിരിക്കും. ഗോസിപ്പുകൾ ഉണ്ടായപ്പോൾ ഞാൻ ഉണ്ണിയെ വിളിച്ച് മാപ്പ് ചോദിച്ചു. പക്ഷേ ഉണ്ണി വളരെ കൂളായിരുന്നു. ഞങ്ങൾ ഇത് പറഞ്ഞ് ഒത്തിരി ചിരിക്കുകയും ചെയ്‌തു.…

Read More

ആക്ടിവിസ്റ്റ് രഹന ഫാത്തിമക്ക് ജോലിയിൽ നിന്നും നിർബന്ധിത വിരമിക്കൽ ആവശ്യപ്പെട്ട് BSNL എറണാകുളം DGM ഇമ്മീഡിയറ്റ് എഫെക്റ്റിൽ ഓർഡർ പുറപ്പെടുവിച്ചിരിക്കുന്നു. രഹന തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചത്. #ഇന്ത്യയിലെ_പൗരന്റെ_ആവിഷ്കാര_സ്വാതന്ത്ര്യവും_ആരാധന_സ്വാതന്ത്ര്യവും_എന്റെ_BSNL_ജോലിയും പതിനെട്ടാം പടി കയറാൻ ശ്രമിച്ചതിന്, 18 ദിവസത്തെ ജയിൽവാസത്തിനും 18 മാസത്തെ സസ്പെൻഷനും ഒടുവിൽ, എന്റെ ശബരിമല കയറ്റം കാരണം ബിഎസ്എൻഎല്ലിന്റെ ‘സൽപ്പേരും’ വരുമാനവും കുറഞ്ഞു എന്നും, മലക്ക് പോകാൻ മാലയിട്ട് ‘തത്വമസി’ എന്ന് എഴുതിയിട്ട ഫേസ്ബുക് പോസ്റ്റിൽ എന്റെ തുട കണ്ടത് അശ്ലീലമാണ് എന്നും, ചില കസ്റ്റമേഴ്സിന്റെ മതവികാരം വ്രണപ്പെട്ടു എന്നും ആളിക്കത്തിച്ചു എന്നുമെല്ലാമാണ് BSNL സംഘി ഡിസ്പ്ലിനറി അതോറിറ്റി കണ്ടെത്തിയിരിക്കുന്നത് (കൊറോണ വന്നത് ഞാൻ കാരണമാണ് എന്ന് എന്തോ കണ്ടെത്തിയില്ല, മറന്നുപോയതാകും😀) അതിനാൽ ഒന്നര വർഷമായിട്ടും എന്റെ പേരിൽ കുറ്റം കണ്ടെത്തുകയോ കുറ്റപത്രം സമർപ്പിക്കുകയോ ശിക്ഷിക്കുകയോ ചെയ്യാത്ത രാഷ്ട്രീയ പ്രേരിത ‘ശബരിമല’ കേസിന്റെ പേരിൽ, സുപ്രീംകോടതി വിധി അനുസരിച്ചു എന്ന തെറ്റിന്, ഇപ്പോൾ ജോലിയിൽ നിന്നും…

Read More

ഒരു നടനും മുൻ എം പിയും എന്നതിനേക്കാൾ തികഞ്ഞൊരു മനുഷ്യസ്നേഹി കൂടിയാണ് സൂപ്പർസ്റ്റാർ സുരേഷ് ഗോപി എന്നത് ഓരോ മലയാളിയും കണ്ടറിഞ്ഞിട്ടുള്ളതാണ്. ആ മനുഷ്യത്വത്തെ വീണ്ടും തെളിയിക്കുന്ന ഒരു സംഭവം ഈ ലോക്ക് ഡൗൺ കാലത്ത് സംഭവിച്ചിരിക്കുകയാണ്. നടൻ ജെയ്‌സ് ജോസാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത്. ഒരു സൂപ്പർസ്റ്റാർ, ഒരു എംപി എന്നതിലുപരി സുരേഷ് ഗോപി എന്ന മനുഷ്യന്റെ നന്മ ഞാൻ ഒരുപാട് കേട്ടറിഞ്ഞിരുന്നു, പക്ഷെ അദ്ദേഹത്തിന്റെ നന്മ തൊട്ടറിഞ്ഞ ഒരു നിമിഷത്തെ പറ്റിയുള്ളതാണ് ഈ കുറിപ്പ്. കഴിഞ്ഞ വെള്ളിയാഴ്ച്ച ഞാൻ എന്റെ കസിൻ ബ്രദറിന്റെ മെസ്സേജ് കണ്ടാണ് ഉണരുന്നത്. ഇനി എന്ത് ചെയ്യണം എന്നറിയാതെ തളർന്ന അവസ്ഥയിലുള്ള ഒന്നായിരുന്നു അത്. അവരുടെ കൂടെ അയർലണ്ടിൽ പഠിക്കുന്ന കുട്ടിക്ക് (പ്രൈവസി മാനിച്ചു പേരുകൾ വെളിപ്പെടുത്തുന്നില്ല) ലുക്കിമിയ ഡയഗ്‌നോസ് ചെയ്‌തു, രണ്ടു തവണ കീമോതെറാപ്പി കഴിഞ്ഞ അവൾക് കുറച്ഛ് ആഴചകളോ മാസങ്ങളോ ആയുസ്സ് ആണ് ഡോക്ടർമാർ വിധിയെഴുതിയത്. ഈ പ്രതീക്ഷ നഷ്ടപ്പെട്ട…

Read More

ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനുമോൾ. ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്സ്റ്റാർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള അനുവിന്റെ അവസാനം ഇറങ്ങിയ ചിത്രം പാപം ചെയ്യാത്തവർ കല്ലെറിയട്ടെയാണ്. സോഷ്യൽ മീഡിയയിലും ആക്റ്റീവായ താരം തനിക്ക് അശ്‌ളീല ചിത്രങ്ങൾ അയക്കുന്നവർക്കെതിരെ ശക്തമായ രീതിയിൽ തന്നെ പൊട്ടിത്തെറിച്ചിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരത്തിന്റെ പ്രതികരണം. നിങ്ങളുടെ രഹസ്യഭാഗങ്ങളുടെ ചിത്രങ്ങൾ എനിക്ക് അയച്ചു തരുന്നവരുടെ ശ്രദ്ധക്ക്.. നിർത്തൂ! ബ്ലോക്ക് ചെയ്തു മടുത്തു. പല അക്കൗണ്ടുകളിൽ നിന്നും ദൈവം തന്ന ഏറ്റവും വലിയ സമ്മാനം എന്ന രീതിയിൽ എനിക്ക് ലൈംഗിക അവയവത്തിന്റെ ഫോട്ടോ അയച്ചു തരുന്നവന്റെ ശ്രദ്ധക്ക്.. അടുത്ത തവണ ഞാൻ സൈബർ സെല്ലിൽ തന്നെ കുറിച്ച് പരാതി നൽകും. ഇത്തരം ചിത്രങ്ങൾ സ്ത്രീകൾക്ക് അയച്ചു കൊടുക്കുന്ന എല്ലാ ഞരമ്പുരോഗികളും ഓർക്കുക.. ഇത് അറപ്പല്ലാതെ മറ്റൊന്നും തോന്നിക്കുന്നില്ല.

Read More

ലോകം മുഴുവൻ രക്ഷിക്കുന്നതായി സിനിമകളിൽ നമ്മൾ കാണുന്ന സൂപ്പർഹീറോസ് ഈ ലോക്ക്ഡൗൺ കാലത്ത് എന്തായിരിക്കും ചെയ്യുന്നത്? രസകരമായ ആ ഒരു ചിന്തക്ക് നർമം നിറഞ്ഞ ഒരു ഭാവന നൽകിയിരിക്കുകയാണ് ഒരു കൂട്ടം യുവ കലാകാരന്മാരുടെ കൂട്ടായ്‌മയായ ഫഞ്ചർ ഷോപ്പ്. വൈറലായി തീർന്ന പൃഥ്വിരാജിന്റെ ആടുജീവിതം കാരിക്കേച്ചർ ഒരുക്കിയ അതേ ടീം തന്നെയാണ് ഫഞ്ചർ ഷോപ്പ്. സൂപ്പർഹിറ്റ് സിനിമ ഡയലോഗുകളും സാമൂഹ്യ പ്രശ്‌നങ്ങളും നേട്ടങ്ങളും എല്ലാം ഇവരുടെ വരകൾക്ക് കാരണമാകാറുണ്ട്. ബാംഗ്ലൂരിലെ ഇന്ദിരാനഗറിൽ ആറ് പേരടങ്ങുന്ന ഒരു കൂട്ടായ്‌മയാണ്‌ ഫഞ്ചർ ഷോപ്പ്. സുരേഷ് രാമകൃഷ്ണയാണ് സ്ഥാപകൻ. അദ്ദേഹത്തെ കൂടാതെ ഇല്ലസ്‌ട്രേറ്റർ സിനു രാജേന്ദ്രൻ, കോപ്പി റൈറ്റർ അർജുൻ കൊടോത്ത്, അക്കൗണ്ടും ഫൈനാൻസും കൈകാര്യം ചെയ്യുന്ന സൊണാലി സെൻഗുപ്‌ത, ഗ്രാഫിക് ഡിസൈനർ അർജുൻ, സഹസ്ഥാപകനും ചീഫ് ഇല്ലസ്‌ട്രേറ്ററുമായ അരോഷ് തേവടത്തില്‍ എന്നിവരാണ് ഫഞ്ചർ ഷോപ്പിന് പിന്നിലുള്ളത്. സമ്മാനം നല്‍കാനും മറ്റും സാധിക്കുന്ന ഡിസൈനര്‍ ടീ-ഷര്‍ട്ട്, പോസ്റ്ററുകള്‍, ടീ മഗ്ഗുകള്‍, നോട്ട്ബുക്ക്, ക്ലോക്ക്, ബാഡ്ജ് തുടങ്ങിയ…

Read More

മലയാളത്തിലെ ആക്ഷൻ സൂപ്പർസ്റ്റാർ ആരാണെന്ന ചോദ്യത്തിന് ഭൂരിഭാഗം പറയുന്ന ഒരേയൊരു പേര് സുരേഷ് ഗോപി എന്നതാണ്. രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുന്ന സുരേഷ് ഗോപിക്ക് ഇപ്പോൾ കൈനിറയെ ചിത്രങ്ങളാണുള്ളത്. നിഥിൻ രഞ്ജി പണിക്കർ സംവിധാനം നിർവഹിക്കുന്ന കാവൽ എന്ന ചിത്രമാണ് ഇപ്പോൾ ഷൂട്ട് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. കൊറോണ കാരണം ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ മുടങ്ങിയിരിക്കുകയാണ്. അതിനിടയിൽ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ താടിയെല്ലാം നീട്ടിയുള്ള പുതിയ ഗെറ്റപ്പ് വൈറലായിരിക്കുകയാണ്. ആ ലുക്കിനെ പറ്റി നിരവധി അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെക്കപ്പെടുന്നുണ്ട്. എന്നാൽ താരം തന്നെ അവയെല്ലാം നിരാകരിക്കുകയും ചെയ്‌തു. നവാഗതനായ മാത്യൂസ് തോമസ് സംവിധാനം നിർവഹിക്കുന്ന തന്റെ 250-ാമത് ചിത്രത്തിന്റെ ഫോട്ടോഷൂട്ട് വരെയേ ഈ ലുക്ക് ഉണ്ടാകൂ എന്ന് സുരേഷ് ഗോപി വെളിപ്പെടുത്തിയിരുന്നു. പുതിയ ചിത്രം ഒരു മാസ്സ് ആക്ഷൻ ത്രില്ലറായിരിക്കുമെന്നാണ് അണിയറയിൽ നിന്നും…

Read More

കട്ട താടിയിൽ മാസ്സ് ലുക്കിൽ എത്തിയിരിക്കുന്ന സുരേഷ് ഗോപിയുടെ പുതിയ ഒരു പെയിന്റിംഗാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പുതിയ ലുക്ക് കണ്ടതോടെ പലരും അത് പുതിയ ചിത്രത്തിനായുള്ള ഗെറ്റപ്പാണെന്ന് വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്. അതിനെല്ലാമുള്ള മറുപടിയുമായി സൂപ്പർതാരം തന്നെ മുന്നോട്ട് വന്നിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ പേജിലാണ് അദ്ദേഹം മറുപടി നൽകിയിരിക്കുന്നത്. “സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് കൊണ്ടിരിക്കുന്ന എന്റെ ഇപ്പോഴത്തെ ലുക്കിലുള്ള ചിത്രങ്ങളോ ഡിസൈനുകളോ ഒന്നും തന്നെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന ചിത്രങ്ങളുടെയോ അന്നൗൺസ് ചെയ്തിരിക്കുന്ന മറ്റേതെങ്കിലും ചിത്രങ്ങളുടേതോ അല്ല. അത്തരം തെറ്റായ വാർത്തകൾ പങ്ക് വെക്കരുതെന്ന് ആരാധകരോടും മാധ്യമങ്ങളോടും മറ്റുള്ളവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. വ്യക്തമായ അടിസ്ഥാനമില്ലാതെ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതും പങ്ക് വെക്കുന്നതും ഒരിക്കലും ന്യായീകരിക്കാനാവാത്തതാണ്. ഇപ്പോഴുള്ള ഈ ഗെറ്റപ്പ് മാത്യൂസ് തോമസ് സംവിധാനം നിർവഹിക്കുന്ന എന്റെ 250-മത്തെ ചിത്രത്തിന്റെ ഫോട്ടോഷൂട്ട് വരെ മാത്രമേ ഉണ്ടാകൂ. അതിന് പിന്നാലെ രാഹുൽ സംവിധാനം നിർവഹിക്കുന്ന ഒരു ചിത്രം കൂടിയുണ്ട്. ഈ രണ്ടു…

Read More