Author: Webdesk

കൊറോണാ വൈറസിന്റെ ഭീതി തുടരുന്ന ഈ സാഹചര്യത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന അംഗങ്ങൾക്ക് സഹായം എത്തിക്കുമെന്ന ഉറപ്പ് വാഗ്ദാനം ചെയ്തിരിക്കുകയാണ് അമ്മ പ്രസിഡന്റ് മോഹൻലാൽ. സഹായം വാഗ്ദാനം ചെയ്യുന്നതിനൊപ്പം തന്നെ സഹപ്രവർത്തകർക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങളും അദ്ദേഹം നൽകുന്നുണ്ട്. ശബ്ദ സന്ദേശത്തിലൂടെ അംഗങ്ങളുമായി ഇടപെട്ട താരം സർക്കാരിന്റെ നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും അംഗങ്ങളെ പറഞ്ഞു മനസ്സിലാക്കി. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങൾ അത് നേരിട്ട് അറിയിക്കുന്നത് പ്രകാരം അവർക്ക് സഹായമെത്തിക്കുന്നതായിരിക്കുമെന്നും മോഹൻലാൽ വാഗ്ദാനം ചെയ്തു. നിലവില്‍ സംഘടനയിലെ 501 അംഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയും 138 പേര്‍ക്ക് എല്ലാ മാസവും 5000 രുപ വെച്ച് സഹായധനം നല്‍കുന്നുണ്ട്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന കൈനീട്ടം പദ്ധതിക്ക് പുറമേയുള്ള ഒരു പദ്ധതിയാണ് ഇത്. കൊറോണാ വൈറസ് വ്യാപനത്തിന്റെ ഫലമായി ഷൂട്ടിംഗ് എല്ലാം നിർത്തിവച്ചിരുന്നു. ഇത് ഏറ്റവുമധികം ബാധിക്കുന്നത് സിനിമ ഇൻഡസ്ട്രിയിലെ ദിവസവേതനക്കാരെയാണ്. അതിനാൽ അങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് 10 ലക്ഷം രൂപ മോഹൻലാൽ നൽകിയിരുന്നു. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ആണ് മോഹൻലാലിന്റെ…

Read More

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ഷൂട്ടിംഗ് ജോർദാനിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ കൊവിഡ് 19 കര്‍ഫ്യൂവിനെ തുടര്‍ന്ന് ഇപ്പോൾ ഷൂട്ടിംഗ് നിർത്തി വെക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുകയാണ്. കര്‍ഫ്യൂ കര്‍ശനമാക്കിയതിന്റെ ഭാഗമായി ഷൂട്ടിംഗ് അനുമതി റദ്ദാക്കുകയും തുടര്‍ന്ന് പൃഥ്വിരാജ് സുകുമാരനും ബ്ലെസിയും ഉള്‍പ്പെടെ 58 അംഗ സംഘം അവിടെ കുടുങ്ങുകയും ചെയ്തു. ഇക്കാര്യം അറിയിച്ച് ബ്ലസി ഫിലിം ചേംബറിന് കത്തയക്കുകയും പൃഥ്വിരാജിനെയും ബ്ലെസിയെയും സംഘത്തെയും നാട്ടിലേക്ക് മടങ്ങാന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് ഫിലിം ചേംബര്‍ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്രമന്ത്രി വി മുരളീധരനും കത്തയക്കുകയും ചെയ്തു. ഈ സംഭവത്തിൽ കേന്ദ്രവിദേശകാര്യമന്ത്രിയും മുഖ്യമന്ത്രിയും ഇടപെട്ടിരുന്നു.സംവിധായകന്‍ ബ്ലെസിയും പൃഥ്വിരാജും ഉള്‍പ്പെടെ 58 അംഗസംഘമാണ് ജോര്‍ദ്ദനിലെ വാദിറം മരുഭൂമിയല്‍ ഇപ്പോൾ കുടുങ്ങിയിരിക്കുന്നത്. കൊറോണ വൈറസ് വ്യാപിക്കുന്ന ഈ സാഹചര്യത്തിലും വിദേശ കാര്യമന്ത്രാലയം ഇടപെട്ട് ഏപ്രിൽ 10 വരെ ചിത്രീകരണത്തിനുള്ള അനുമതി നീട്ടുകയായിരുന്നു. ലോക്ക് ഡൗൺ കർശനമാക്കിയതിന് പിന്നാലെയാണ് ഈ അനുമതി റദ്ദാക്കിയത്. നേരത്തെ വാദിറം മരുഭൂമിയിലെ അല്‍സുല്‍ത്താന്‍…

Read More

അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കാലെടുത്ത് വെച്ച താരമാണ് കുഞ്ചാക്കോബോബൻ. 1997 ൽ ഫാസിൽ ഒരുക്കിയ ഈ ചിത്രം കുഞ്ചാക്കോ ബോബന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ആ ഒരൊറ്റ ചിത്രത്തോടെ അദ്ദേഹം ആരാധികമാരുടെ ചോക്ലേറ്റ് ബോയ് ആയി മാറി. പിന്നീടങ്ങോട്ട് താരത്തിന് നിരവധി അവസരങ്ങൾ ലഭിച്ചു. ഇപ്പോഴും താരത്തിന് നിരവധി ആരാധകരുണ്ട്. അന്നത്തെ ആരാധികമാരുടെ കൂട്ടത്തിൽ താനും ഒരു ആരാധിക ആയിരുന്നു എന്ന് അറിയിച്ചു കൊണ്ട് പ്രശസ്ത ഗായിക റിമി ടോമി പങ്കുവെക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്. 20 വർഷങ്ങൾക്കു മുൻപ് കുഞ്ചാക്കോ ബോബന്റെ കയ്യിൽ നിന്നും ഓട്ടോഗ്രാഫ് വാങ്ങുന്നതിനായി നിരവധി പെൺകുട്ടികൾ അണിനിരന്നപ്പോൾ അതിലൊരാൾ താനായിരുന്നുവെന്ന് ഇപ്പോൾ ചൂണ്ടിക്കാണിക്കുകയാണ് റിമിടോമി. ചിത്രത്തെപ്പറ്റി റിമി ടോമി പറയുന്നത് ഇങ്ങനെയാണ്. “നിറം ഇറങ്ങിയ സമയം. ചാക്കോച്ചൻ എന്നാൽ അന്ന് പെൺപിള്ളേരുടെ ഹരമായിരുന്നു. അന്ന് ഓട്ടോഗ്രാഫിനായി കാത്തു നിൽക്കുന്ന ഞാൻ. ഈ ഫോട്ടോ പത്രത്തിൽ വന്നപ്പോൾ പാലാ അൽഫോൻസാ കോളേജിൽ…

Read More

ഒരു ആരാധകനൊരുക്കിയ കാരിക്കേച്ചർ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കുകയാണ് കുഞ്ചാക്കോബോബൻ. കൊറോണ വൈറസ് ഭീതിയിൽ ലോകമെമ്പാടും ആയിരിക്കുമ്പോൾ എല്ലാവരും സെൽഫ് ക്വാറന്റൈനിൽ വീട്ടിൽ തന്നെ ഇരിക്കുകയാണ്. സിനിമയുടെ ഷൂട്ടിങ് എല്ലാം നിർത്തി വച്ചതിനാൽ താരങ്ങളടക്കം വീട്ടിൽ സ്വസ്ഥമായി ഇരിക്കുന്നു. നിരവധി താരങ്ങൾ തങ്ങളുടെ കുടുംബങ്ങളെ ജോലികളിൽ സഹായിക്കുന്നതും വീട്ടിലെ കൊച്ചു കൊച്ചു കാര്യങ്ങൾ ചെയ്യുന്നതും വീഡിയോയിലൂടെയും ചിത്രത്തിലൂടെയും നമ്മൾ അറിയുന്നുണ്ട്. മലയാള സിനിമയിലെ മുൻനിരതാരങ്ങളെല്ലാം ഒന്നിച്ചുള്ള ഒരു കാരിക്കേച്ചർ കുഞ്ചാക്കോബോബൻ പങ്കുവച്ചപ്പോൾ അതിൽ ആസിഫ് അലിയെ കാണുന്നില്ലായിരുന്നു. ഈ താരങ്ങളെ പോലെ തന്നെ എല്ലാവരും വീട്ടിൽ തന്നെയിരിക്കൂ ലോകത്തെ സംരക്ഷിച്ച് സൂപ്പർ ഹീറോകളാകൂ എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് ചാക്കോച്ചൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്. ആസിഫ് അലി എവിടെ എന്ന ആരാധകരുടെ ചോദ്യത്തിന് ഉടൻ മറുപടിയുമായി ആസിഫ് അലി തന്നെ എത്തിയിരിക്കുകയാണ്. ‘ക്ഷമിക്കണം ചാക്കോച്ചാ, ഞാൻ വീട്ടിനുള്ളിൽ ക്വാറന്റീനിൽ ആണ്.’–ഇങ്ങനെയായിരുന്നു ആസിഫ് അലിയുടെ കമന്റ്. ഒരു ആരാധകനൊരുക്കിയ കാരിക്കേച്ചറിൽ ഒരു വീടിന്റെ ഉമ്മറത്ത് മലയാള…

Read More

ലോകം മുഴുവൻ കൊറോണ ഭീതിയിൽ ആയിരിക്കുമ്പോൾ ഏറ്റവുമധികം നഷ്ടം നേരിടുന്നത് സിനിമ മേഖലയാണെന്ന് നിർമാതാക്കൾ നേരത്തെ രേഖപ്പെടുത്തിയിരുന്നു. സിനിമയുടെ റിലീസുകളും ചിത്രീകരണങ്ങളും എല്ലാം നിർത്തിവെച്ചിരിക്കുകയാണ്. സിനിമ മേഖലയിൽ ദിവസവേതനത്തിൽ ജോലി ചെയ്യുന്ന ആളുകളെ ഇത് സാരമായി തന്നെ ബാധിക്കും. തിയേറ്ററുകളിൽ നിന്ന് തനിക്ക് ഇനിയും ഏകദേശം 5 കോടി 50 ലക്ഷം രൂപ കിട്ടാനുണ്ടെന്ന് ഷൈലോക്കിന്റെ നിർമ്മാതാവ് ജോബി ജോർജ് പറഞ്ഞതായി മനോരമ ഇപ്പോൾ റിപ്പോർട്ട് ചെയ്യുകയാണ്. ജനുവരിയിൽ റിലീസ് ചെയ്ത പടമാണ് ഷൈലോക്ക്. ചിത്രത്തിൽ പ്രവർത്തിച്ച ആർക്കും ഇനി ഒന്നും കൊടുക്കുവാൻ ഇല്ല എന്നും എല്ലാവരും പ്രതിഫലം കൈപ്പറ്റിയതാണെന്നും നിർമാതാവായ തന്റെ അവസ്ഥ മാത്രമാണ് ഇങ്ങനെയെന്നും ജോബി പറയുന്നു. തിയേറ്ററുകൾ അടച്ചു പോയതുകൊണ്ട് തനിക്ക് ലഭിക്കേണ്ട പണം ലഭിച്ചില്ല എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ രണ്ടു സിനിമകൾ പാതിവഴിയിൽ മുടങ്ങി കിടക്കുകയാണ്. 15 കോടിയോളം രൂപ മുടക്കിയാണ് താൻ ഇവിടെ നിൽക്കുന്നത് എന്നും അതിൽ കടം വാങ്ങിയ പണവും അടുത്ത…

Read More

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ഷൂട്ടിംഗ് ജോർദാനിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ കൊവിഡ് 19 കര്‍ഫ്യൂവിനെ തുടര്‍ന്ന് ഇപ്പോൾ ഷൂട്ടിംഗ് നിർത്തി വെക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുകയാണ്. കര്‍ഫ്യൂ കര്‍ശനമാക്കിയതിന്റെ ഭാഗമായി ഷൂട്ടിംഗ് അനുമതി റദ്ദാക്കുകയും തുടര്‍ന്ന് പൃഥ്വിരാജ് സുകുമാരനും ബ്ലെസിയും ഉള്‍പ്പെടെ 58 അംഗ സംഘം അവിടെ കുടുങ്ങുകയും ചെയ്തു. ഇക്കാര്യം അറിയിച്ച് ബ്ലസി ഫിലിം ചേംബറിന് കത്തയക്കുകയും പൃഥ്വിരാജിനെയും ബ്ലെസിയെയും സംഘത്തെയും നാട്ടിലേക്ക് മടങ്ങാന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് ഫിലിം ചേംബര്‍ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്രമന്ത്രി വി മുരളീധരനും കത്തയക്കുകയും ചെയ്തു. ഈ സംഭവത്തിൽ കേന്ദ്രവിദേശകാര്യമന്ത്രിയും മുഖ്യമന്ത്രിയും ഇടപെട്ടിരുന്നു. സംവിധായകന്‍ ബ്ലെസിയും പൃഥ്വിരാജും ഉള്‍പ്പെടെ 58 അംഗസംഘമാണ് ജോര്‍ദ്ദനിലെ വാദിറം മരുഭൂമിയല്‍ ഇപ്പോൾ കുടുങ്ങിയിരിക്കുന്നത്. കൊറോണ വൈറസ് വ്യാപിക്കുന്ന ഈ സാഹചര്യത്തിലും വിദേശ കാര്യമന്ത്രാലയം ഇടപെട്ട് ഏപ്രിൽ 10 വരെ ചിത്രീകരണത്തിനുള്ള അനുമതി നീട്ടുകയായിരുന്നു. ലോക്ക് ഡൗൺ കർശനമാക്കിയതിന് പിന്നാലെയാണ് ഈ അനുമതി റദ്ദാക്കിയത്. നേരത്തെ വാദിറം മരുഭൂമിയിലെ…

Read More

കൊറോണ ബാധിച്ച് മോഹൻലാൽ മരിച്ചു എന്ന പേരിൽ വ്യാജ വാർത്ത പുറത്ത് വിട്ടതിൽ നടപടി സ്വീകരിക്കാൻ ഒരുങ്ങി കേരള പൊലീസ്. സമീർ എന്ന വ്യക്തിയാണ് മോഹൻലാലിന്റെ ഒരു ചിത്രത്തിലെ ഒരു രംഗം ഉപയോഗപ്പെടുത്തി വ്യാജവാർത്ത ഉണ്ടാക്കിയത്. കൊറോണയുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പികരുത് എന്ന് നേരത്തെ സർക്കാർ പറഞ്ഞിരുന്നു. ഈ വിഷയത്തിൽ മോഹൻലാൽ ഫാൻസും ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണം എന്നാണ് ഫാൻസിന്റെ ആവശ്യം. മോഹൻലാൽ ഫാൻസ് സ്റ്റേറ്റ് സെക്രട്ടറി വിമൽ കുമാറിന്റെ പോസ്റ്റ് വായിക്കാം : ഇയാളുടെ പേര്‌ സമീര്‍. 7025878710 അയാളുടെ ഫോൺ നമ്പർ ആണ്‌. മലയാള സിനിമയിലെ പ്രിയ നടന്‍ മോഹന്‍ലാല്‍ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മരിച്ച് കിടക്കുന്ന ഫോട്ടോ ഉള്‍പ്പെടുത്തി “തിരുവനന്തപുരം സ്വദേശി മോഹന്‍ലാല്‍ കോറോണ ബാധിച്ച് മരിച്ചു” എന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചത് ഇയാൾ ആണ്‌. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബഹു. മുഖ്യമന്ത്രി പറഞ്ഞ ഈ അവസരത്തില്‍ ഇയാള്‍ക്ക്…

Read More

പൃഥ്വിരാജ് ബിജുമേനോൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാളം ഇൻഡസ്ട്രിയിൽ വൻവിജയമായി തീർന്ന ചിത്രമായിരുന്നു അയ്യപ്പനും കോശിയും. ചിത്രത്തിൽ മുണ്ടൂർ മാടനായി എത്തുന്നത് ബിജു മേനോൻ ആയിരുന്നു. ബിജുമേനോന്റെ ആദ്യത്തെ തല്ല് സിനിമയിൽ വാങ്ങുന്നത് കുട്ടമണിയായി എത്തുന്ന സാബു മോനാണ്. പൃഥ്വിരാജ് എന്ന കോശി മൂലം ജോലി പോകുന്ന അയ്യപ്പൻ നായർക്ക് അദ്ദേഹത്തോടുള്ള ദേഷ്യം തീർക്കാൻ ഉള്ള ഏക അവസരമായിരുന്നു കുട്ടമണിക്ക് കൊടുക്കുന്ന തല്ല്. തല്ലി കയ്യും കാലും ഓടിക്കുന്ന കുട്ടമണി പിന്നീട് സിനിമയിൽ എണീറ്റ് നിൽക്കുന്നില്ല. സിനിമയിലെ ആ സീൻ പോലെ അത്ര സുഖമുള്ള ഒരു അനുഭവം ആയിരുന്നില്ല അപ്പോൾ ലഭിച്ചതെന്ന് സാബുമോൻ ഇപ്പോൾ തുറന്നു പറയുകയാണ്. അന്നത്തെ തല്ലിന് ശേഷം തന്റെ കൈകളിലും കാലുകളിലും ഉണ്ടായ പരിക്കുകളുടെ ചിത്രങ്ങൾ ഇപ്പോൾ സാബുമോൻ സോഷ്യൽ മീഡിയയിലൂടെ പുറത്തു വിടുകയാണ്. ‘അയ്യപ്പൻ നായരുടെ ചവിട്ട് നെഞ്ചത്ത് വാങ്ങിയ കുട്ടമണിയുടെ അവസ്ഥ. ആദ്യ ദിവസത്തെ മുണ്ടൂർ മാടനുമായുള്ള അടി ഷൂട്ടിന്റെ അന്ന് വൈകുന്നേരത്തെ അനുഭവങ്ങൾ.’–ചിത്രങ്ങൾക്കൊപ്പം…

Read More

എട്ടാം വിവാഹ വാർഷിക ആഘോഷത്തിന്റെ സന്തോഷം നുകരുകയാണ് വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും. തങ്ങൾ വിവാഹം ചെയ്തതിനു ശേഷം എട്ടു വർഷം പിന്നിട്ടെങ്കിലും തങ്ങൾ ഒന്നിച്ചുണ്ടായിരുന്ന പതിനാറാമത്തെ വർഷമാണിത് എന്ന് ഇരുവരും പറയുന്നു. 16 വർഷങ്ങൾക്ക് മുൻപ് ഫോണിലൂടെയാണ് തങ്ങളുടെ സൗഹൃദം തുടങ്ങിയതെന്ന് ഭാര്യ ദിവ്യ പങ്കുവയ്ക്കുന്നു. ദിവ്യക്ക് വിവാഹ വാർഷിക ആഘോഷങ്ങളുടെ ആശംസകൾ അറിയിച്ചുകൊണ്ട് വിനീത് പങ്കുവെച്ച കുറിപ്പും ചിത്രവും ആണ് ഇപ്പോൾ വൈറലാകുന്നത്. “വീണ്ടുമൊരു മാർച്ച് 31 എത്തിയിരിക്കുകയാണ്. ദിവ്യക്ക് ഒപ്പമുള്ള പതിനാറാമത്തെ വർഷമാണ്. തങ്ങൾ ഡിഗ്രി പഠനം പൂർത്തിയാക്കിയ അതേ കോളേജിൽ ഹൃദയം ഷൂട്ട് ചെയ്തപ്പോൾ എടുത്ത ചിത്രമാണ് ഇപ്പോൾ പങ്കുവയ്ക്കുന്നത്. 2004 മുതൽ 2006 വരെ കോളേജിൽ ആയിരുന്നപ്പോൾ തങ്ങൾ ഒരുമിച്ച് ഇരിക്കുവാൻ ആഗ്രഹിച്ച ഒരു സ്ഥലമാണ് ഇത്. സമയം കടന്നു പോയി. ദിവ്യ ഇപ്പോൾ എന്റെ രണ്ട് മക്കളുടെ അമ്മയായി മാറിയിരിക്കുന്നു. ഹാപ്പി ആനിവേഴ്സറി മൈ വണ്ടർഫുൾ വുമൺ” എന്നാണ് വിനീത് കുറിച്ചിരിക്കുന്നത്. ആനിവേഴ്സറിയുടെ…

Read More

ലോകം മുഴുവൻ കൊറോണ വൈറസ് ഭീതിയിൽ ആയിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ചവരും നിരീക്ഷണത്തിലായിരിക്കുന്നവരും വളരെ വിഷമകരമായ മാനസികാവസ്ഥയിലൂടെ കടന്നുപോകുമ്പോൾ അവർക്ക് വേണ്ട സഹായങ്ങൾ എത്തിക്കുവാൻ എല്ലാ സംഘടനകളും മുൻപന്തിയിൽ തന്നെയുണ്ട്. ഇക്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് മുന്നോട്ടുവച്ച ‘ഓൺകാൾ’ ക്യാംപെയിൻ വളരെയധികം ശ്രദ്ധ നേടുകയാണ്. രോഗം ബാധിച്ചവരോടും അവർക്ക് പിന്തുണയുമായി നിൽക്കുന്നവരോടും പ്രമുഖർ ഫോണിൽ സംസാരിക്കുന്നതാണ് ക്യാംപെയിന്റെ പ്രധാനലക്ഷ്യം. ഈ പരിപാടിക്ക് തുടക്കമിട്ട ആദ്യ പ്രമുഖ വ്യക്തി നിവിൻപോളി ആയിരുന്നു. ഇന്ന് അത് നടത്തുന്നത് മഞ്ജുവാര്യർ ആണ്. കുറിപ്പ് വായിക്കാം: മലയാളിയുടെ പ്രിയതാരം നിവിൻ പോളിയായിരുന്നു ഓൺകോൾ പരിപാടിയിൽ ആദ്യ അതിഥിയായിയെത്തിയത് . കേരളത്തിൽ ഏറ്റവും അധികം കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട കാസർഗോഡ് ജില്ല സർക്കാർ ആശുപത്രിയിലെ ഡോ. ഗണേഷിനോടാണ് ആദ്യം സംസാരിച്ചത്. രോഗികളെക്കാൾ സമ്മർദ്ദത്തിൽ രോഗത്തോട് പോരാടുകയും, ഈ വൈറസിനെ പൂർണമായി തുരത്തുന്നത് വരെ കുടുംബത്തിൽ നിന്നും അകന്ന് കഴിയണ്ടി വരികയും ചെയ്യുന്ന മുഴുവൻ ഡോക്ടർമാരുടെയും പ്രതിനിധിയായാണ് ഗണേഷ് സംസാരിച്ചത്. നിവിനോട് സംസാരിക്കുമ്പോൾ…

Read More