ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ നാൽപ്പതാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് കുടുംബം. ആഘോഷങ്ങൾക്കിടയിൽ ഭർത്താവിന് സ്നേഹ ചുംബനം നൽകുന്ന ശോഭയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വളരെ സന്തോഷത്തോടെയാണ് പ്രേക്ഷകർ ഈ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. ജഗതിയുടെ മകൾ പാർവതി ആണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രം പങ്കുവെച്ചത്. ഇത് ഒരു കാൻഡിഡ് ചിത്രമാണെന്നും അമ്മ അറിയാതെയാണ് ചിത്രം എടുത്തതെന്നും പാർവ്വതി കുറിച്ചു. 1979 സെപ്റ്റംബര്‍ 13 നായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞവർഷം വിവാഹ ആഘോഷത്തിനായി ബന്ധുക്കൾ ഒത്തുകൂടിയപ്പോൾ ലളിതമായ ഒരു വീഡിയോ പാർവതി പങ്കുവച്ചിരുന്നു. തിരുവമ്പാടി തമ്പാൻ എന്ന ചിത്രത്തിലാണ് ജഗതി ശ്രീകുമാർ അവസാനമായി അഭിനയിച്ചത്. അവിടെ നിന്നും മറ്റൊരു ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് പോകുമ്പോഴായിരുന്നു ജഗതിയുടെ ജീവിതം മാറ്റി മറിക്കുന്ന അപകടം സംഭവിച്ചത്. അന്നുമുതൽ ഏഴ് വർഷമായി അദ്ദേഹം വീൽചെയറിലാണ്. ഇപ്പോൾ സിനിമയിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് താരം.
Author: Webdesk
മലയാളികളുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന പ്രശസ്തനടൻ അബിയുടെ മകനായ യുവതാരം ആണ് ഷെയിൻ നിഗം. താരം ഇപ്പോൾ തന്നെ ഒരു പിടി മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. ഒട്ടേറെ പ്രോജക്ടുകൾ ഉള്ള ഷെയിൻ നിഗം ഇപ്പോൾ തന്റെ ഇഷ്ടതാരം ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. മോഹൻലാൽ, മമ്മൂട്ടി, ദിലീപ് എന്നീ താരങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ആരെയാണ് എന്നതായിരുന്നു അവതാരികയുടെ ചോദ്യം. ഇവർ മൂന്നു പേരിൽ ആരോടും തനിക്കു ഇഷ്ട്ട കൂടുതൽ ഇല്ല എന്ന് പറഞ്ഞാൽ അത് കള്ളം ആവും എന്നും ഇവരെ മൂന്നു പേരെയും ഇഷ്ടം ആണെങ്കിലും തനിക്കു മോഹൻലാലിനോടാണ് ഇഷ്ട്ട കൂടുതൽ തോന്നുന്നത് എന്നും ഷെയിൻ തുറന്നു പറഞ്ഞു. താരത്തിന് നടിമാരിൽ അങ്ങനെ ആരോടും ഒരു പ്രത്യേക ഇഷ്ടം തോന്നിയിട്ടില്ല. രാജീവ് രവി എന്ന സംവിധായകന്റെ വലിയ ഒരു ഫാൻ ആണ് താൻ എന്നും താരം പറയുന്നു.
ധനുഷ് ഐശ്വര്യ ലക്ഷ്മി നായികാനായകന്മാരായി എത്തുന്ന കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ ജോജു ജോർജും പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ലണ്ടനിൽ ആരംഭിച്ചു. ചിത്രം നിർമ്മിക്കുന്നത് വൈ നോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റും സംയുക്തമായാണ്. ഗ്യാങ്സ്റ്റര്‍-ത്രില്ലര്‍ പശ്ചാത്തലത്തിലുള്ള ചിത്രത്തിനായി ജോജു ജോർജ് ലണ്ടനിലെത്തി. ധനുഷ് ആദ്യമായി അഭിനയിക്കുന്ന കാർത്തിക് സുബ്ബരാജ് ചിത്രമാണിത്. പിസയും ജിഗര്‍തണ്ടയും ഇരൈവിയും മെര്‍കുറിയും പേട്ടയുമൊക്കെ സംവിധാനം ചെയ്ത കാര്‍ത്തിക്കിന്റെ പുതിയ ചിത്രത്തിനായി ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ്. ശ്രേയസ് കൃഷ്ണ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സന്തോഷ് നാരായണനാണ്.
മലയാളത്തിന്റെ പ്രിയനടി ശിവദയ്ക്ക് പെണ്‍കുഞ്ഞു പിറന്നു. താരം മകള്‍ ജനിച്ച വിവരം ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് പുറത്ത് വിട്ടത്. നടൻ മുരളി കൃഷ്ണനാണ് ശിവദയുടെ ഭര്‍ത്താവ്.2015 ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം.എന്നാൽ കുഞ്ഞിന്റെ ചിത്രം ഒന്നും താരം പുറത്ത് വിട്ടിട്ടില്ല. ‘ഇത്രയും നാൾ ഞാൻ എവിടെയായിരുന്നു എന്നു ചോദിച്ചുകൊണ്ടിരുന്ന എല്ലാ സുഹൃത്തുക്കൾക്കുമായി. ഇതാ ആ വാർത്ത. ജൂലൈ 20ന് ഞങ്ങൾക്കൊരു കുഞ്ഞു രാജകുമാരി അതിഥിയായി എത്തിയിരിക്കുന്നു. അരുന്ധതി എന്നാണ് അവളുടെ പേര്.’–ശിവദ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറാണ് അവസാനം വേഷമിട്ട മലയാള ചിത്രം.കേരള കഫേയിലൂടെയാണ് ശിവദ അഭിനയ ജീവിതം ആരംഭിക്കുന്നത്.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ് ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി മലയാള സിനിമയുടെ ഇൻഡസ്ട്രിയൽ ഹിറ്റ് ആയി മാറിക്കഴിഞ്ഞു.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി.ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ നേരത്തെ പ്രഖ്യാപിക്കുകയുണ്ടായി. പൃഥ്വിരാജിന്റെ പുതിയ ചിത്രമായ ബ്രദേഴ്‌സ് ഡേയുടെ പ്രൊമോഷൻ ഭാഗമായി മനോരമ സംഘടിപ്പിച്ച ഒരു പരിപാടിയിൽ ഒരു ആരാധിക ചോദിച്ച ചോദ്യമാണ് ഇപ്പോൾ ശ്രദ്ധ ആകർഷിക്കുന്നത്.ലൂസിഫറിലെ ‘നിന്റെ തന്ത അല്ല എന്റെ തന്ത’ എന്ന ഡയലോഗ് പ്രേക്ഷകർക്ക് വേണ്ടി ഒന്ന് ആവർത്തിക്കുമോ എന്നായിരുന്നു ആരാധികയുടെ ചോദ്യം.ഉടനെ എത്തി പൃഥ്വിരാജിന്റെ രസകരമായ മറുപടി. മോളെ അച്ഛൻ കൂടെ വന്നിട്ടുണ്ടോ എന്നായിരുന്നു പൃഥ്വിരാജ് തമാശ രൂപേണ ചോദിച്ചത്.ചിത്രത്തിലെ ഈ ഡയലോഗ് പ്രേക്ഷകർക്ക് മുന്നിൽ ഒരിക്കൽ കൂടി ആവർത്തിക്കാനും പൃഥ്വിരാജ് മടിച്ചില്ല.
2018ലെ ഓണാഘോഷത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ പങ്കു വെച്ചിരിക്കുകയാണ് നടി അസിൻ. താരത്തിന്റെ മകളുടെ ആദ്യ ഓണാഘോഷ ചിത്രമായിരുന്നു അത്. കേരള സാരിയിൽ അതീവ സുന്ദരിയായി അസിൻ പ്രത്യക്ഷപ്പെട്ടപ്പോൾ ഭർത്താവ് രാഹുൽ ശർമ കേരളീയ വേഷമായ വെള്ള മുണ്ടും ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. കുഞ്ഞു പട്ടുപാവാട അണിഞ്ഞാണ് മകൾ എത്തിയിരിക്കുന്നത്. അസിൻ വിവാഹശേഷം ഭർത്താവിനൊപ്പം ഡൽഹിയിലാണ് താമസം. ചിത്രത്തിന് താഴെ രവീണ ഠണ്ടൺ, ജയസൂര്യ, ജോജു ജോർജ്ജ് തുടങ്ങിയവർ കമന്റ് ചെയ്തിട്ടുണ്ട്. ഏവർക്കും അസിൻ ഓണാശംസകൾ നേരുകയും രവീണയ്ക്ക് അടുത്ത വർഷം ഓണസദ്യ ഉണ്ടാക്കിത്തരാമെന്ന വാഗ്ദാനം നൽകുകയും ചെയ്തു. ഹൗസ് ഫുൾ 2 ന്റെ പ്രമോഷൻ പരിപാടിയ്ക്കിടെ തമ്മിൽ പരിചയപ്പെട്ട അസിനും രാഹുലും 2016 ൽ വിവാഹിതരായി. 2017 ൽ ആണ് അവർക്കൊരു പെൺകുഞ്ഞ് പിറന്നത്.
കലാഭവന്‍ ഷാജോണ്‍ ഒരുക്കിയ ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി മനോരമ ഓണ്‍ലൈന്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ ലംബോര്‍ഗിനിയില്‍ റൈഡ് തരുമോ എന്നു ചോദിച്ച് ആരാധികയ്ക്ക് രസികന്‍ മറുപടി നല്‍കി പൃഥ്വിരാജ്. കാര്‍പ്രേമിയായ സഹോദരനു വേണ്ടിയുള്ള ആരാധികയുടെ ചോദ്യത്തിന് ലംബോര്‍ഗിനിയില്‍ ഒരു റൈഡ് തരാമായിരുന്നു. പക്ഷേ, ഇപ്പോഴത്തെ കൊച്ചി റോഡിലൂടെ നിങ്ങളെ ലംബോര്‍ഗിനിയില്‍ കയറ്റി കൊണ്ടുപോയാല്‍ നിങ്ങള്‍ എന്നെ ചീത്ത വിളിക്കുമോ എന്നെനിക്ക് സംശയമുണ്ട് എന്നായിരുന്നു താരത്തിന്റെ മറുപടി. ലംബോര്‍ഗിനി എത്ര വേഗതയില്‍ ഓടിച്ചിട്ടുണ്ട് എന്ന ചോദ്യത്തിന് ഇവിടെ നിന്ന് കൊച്ചിയിലെ തന്റെ വീട്ടിലേക്ക് ഒരു ഓട്ടോറിക്ഷയ്ക്ക് എത്ര വേഗത്തില്‍ പോകാമോ അത്രയും വേഗത്തില്‍ മാത്രമേ ലംബോര്‍ഗിനിക്കും പോകാന്‍ കഴിയൂ. അതാണ് നമ്മുടെ റോഡിന്റെ അവസ്ഥയുടെ യാഥാര്‍ത്ഥ്യം എന്നും പൃഥ്വിരാജ് പറഞ്ഞു. കോടി ക്ലബ്ബിൽ കയറിയ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന് ശേഷം താരം അഭിനയിക്കുന്ന ചിത്രമാണ് കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേ. ഐശ്വര്യ ലക്ഷ്മി, പ്രയാഗമാർട്ടിൻ,…
പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് തമാശരൂപേണ മറുപടി നൽകുന്നതിൽ ശ്രദ്ധേയനായ ഒരു താരമാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. പ്രതിസന്ധിയിലാഴ്‌ത്തുന്ന ചോദ്യങ്ങൾക്ക് വളരെ ലളിതമായ രീതിയിൽ ഉത്തരം നൽകിക്കൊണ്ട് കയ്യടി വാങ്ങുന്ന താരമാണ് അദ്ദേഹം. തിരുവോണദിനത്തിൽ ഫ്ലവേഴ്സ് ചാനൽ ഒരുക്കിയ പ്രോഗ്രാമിൽ കുട്ടികളോടൊപ്പം ആടിത്തിമിർത്തു കൊണ്ടിരുന്ന മോഹൻലാലിന് പ്രതിസന്ധി നിറഞ്ഞ ഒരു ചോദ്യം നേരിടേണ്ടി വന്നു. ദുൽഖർ സൽമാനെ ആണോ പ്രണവ് മോഹൻലാലിനെ ആണോ ഏറ്റവും ഇഷ്ടം എന്നതായിരുന്നു ചോദ്യം. അച്ഛനെ ആണോ അമ്മയെ ആണോ ഏറ്റവും കൂടുതൽ ഇഷ്ടം എന്ന തരത്തിലുള്ള ഒരു ചോദ്യമാണ് ഇതെന്നും കുഞ്ഞിലെ മുതൽ ഞാൻ രണ്ടാളെയും കാണുന്നതാണെന്നും രണ്ടുപേരെയും ഒരുപോലെ ഇഷ്ടമാണെന്നും മോഹൻലാൽ പറഞ്ഞു. ഒപ്പം തനിക്ക് ഏറ്റവും ഇഷ്ടം ഫഹദ് ഫാസിലിനെ ആണെന്നും താരം കൂട്ടിച്ചേർത്തു. ഒരു സാധാരണക്കാരനായ പ്രേക്ഷകൻ നടത്തുന്ന തരത്തിലുള്ള ഉത്തരമാണ് മോഹൻലാൽ നൽകിയതെന്നാണ് ഫഹദ് ഫാസിൽ ആരാധകരുടെ പക്ഷം. മറ്റു യുവതാരങ്ങളിൽ നിന്നും വ്യത്യസ്തമായി ഒട്ടേറെ പ്രതിസന്ധികളിലൂടെ മറ്റാർക്കും ചെയ്യുവാൻ കഴിയാത്ത കഥാപാത്രങ്ങൾ…
അൻവർ സാധിത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മനോഹരം.വിനീത് ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും സംവിധായകൻ തന്നെയാണ്.നിഥിൻ രാജ് അരോൾ ആണ് ഛായാഗ്രഹണം.സഞ്ജീവ് ടി സംഗീതം.സാമുവൽ അബിയാണ് പശ്ചാത്തല സംഗീതം.ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ സോങ്ങ് ടീസർ കാണാം
സൗബിൻ സാഹിർ,സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് വികൃതി.നവാഗതനായ എംസി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.കട്ട് ടൂ ക്രിയേറ്റ് പിക്‌ചേഴ്‌സിന്റെ ബാനറിൽ എ. ഡി. ശ്രീകുമാർ,ഗണേഷ് മേനോൻ,ലക്ഷ്മി വാര്യർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.അജീഷ് പി തോമസ് ആണ് തിരക്കഥ ഒരുക്കുന്നത്.സംഗീതം ബിജിപാൽ,ഛായാഗ്രഹണം ആൽബി.ചിത്രത്തിന്റെ ട്രയ്ലർ ഇപ്പോൾ മമ്മൂട്ടി പുറത്ത് വിട്ടിരിക്കുകയാണ്. ട്രയ്ലർ കാണാം.