Author: webadmin

കൊറോണക്കാലത്ത് തന്റെ സിനിമാജീവിതത്തിലെ പഴയ സംഭവങ്ങളും ഓർമ്മക്കുറിപ്പുകളുമെല്ലാം പങ്ക് വെച്ചുള്ള നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഷമ്മി തിലകന്റെ എഴുത്തുകൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 25-ൽ പരം വർഷങ്ങൾക്ക് മുമ്പ് നടന്ന പൂപ്പൽ പിടിച്ച പഴയകാര്യങ്ങളും, അനുഭവിച്ച പഴങ്കഥകളും, നേരിട്ട തേപ്പു വിശേഷങ്ങളും മറ്റും ചിലരെങ്കിലും ഭയക്കുന്നുവെന്നാണ് താരം പറയുന്നത്. ഫെയ്സ്ബുക്ക് പേജിലും, യൂട്യൂബ് ചാനലിലും മറ്റും അദ്ദേഹം അപ്‌ലോഡ് ചെയ്തത വീഡിയോകൾ കോപ്പിറൈറ്റ് ലംഘനം നടത്തി എന്ന ആരോപണം ഉന്നയിച്ച് നീക്കം ചെയ്ത് തന്റെ വായടപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. #കുത്തിപ്പൊക്കൽ_പരമ്പരയ്ക്ക് #കത്രികപൂട്ടോ..!?😝😝 കൊറോണ വൈറസ് പ്രതിസന്ധിയെത്തുടർന്നുണ്ടായ ലോക്ഡൗൺ കാലഘട്ടത്തിൽ..; മുമ്പ് അഭിനയിച്ച സിനിമകളുടെയും മറ്റും പിന്നണയില്‍ നടന്ന കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് എന്റെ ഫെയ്സ്ബുക്ക് പേജിൽ ഞാൻ തുടങ്ങിയ തടയിടാനുള്ള നീക്കവുമായി അജ്ഞാത മാഫിയ സംഘം..! 25-ൽ പരം വർഷങ്ങൾക്ക് മുമ്പ് നടന്ന പൂപ്പൽ പിടിച്ച പഴയകാര്യങ്ങളും, അനുഭവിച്ച പഴങ്കഥകളും, നേരിട്ട തേപ്പു വിശേഷങ്ങളും മറ്റും പുതുതലമുറയുടെ അറിവിലേക്ക്…

Read More

ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനവും സോഫിയ പോൾ നിർമാണവും നിർവഹിക്കുന്ന മിന്നൽ മുരളിക്കായി കാലടിയിൽ സ്ഥാപിച്ചിരുന്ന 80 ലക്ഷം രൂപ വിലമതിക്കുന്ന സൈറ്റ് ഇന്നലെ ഒരു കൂട്ടം വർഗീയവാദികൾ അടിച്ചു തകർത്തിരുന്നു. മലയാളികളെ ഒന്നാകെ ഞെട്ടിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്‌തിരിക്കുന്ന ഈ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിലെ നായകൻ ടോവിനോ തോമസ്. മിന്നൽ മുരളി ആദ്യ ഷെഡ്യൂൾ വയനാട്ടിൽ നടന്നു കൊണ്ടിരുന്നതിനൊപ്പമാണു , രണ്ടാം ഷെഡ്യൂളിലെ ക്ലൈമാക്സ് ഷൂട്ടിനു വേണ്ടി ആക്ഷൻ കോറിയോഗ്രാഫർ വ്ലാഡ് റിംബർഗിന്റെ‌ നിർദ്ദേശപ്രകാരം ആർട്ട് ഡയറക്ടർ മനു ജഗദും ടീമും ഉത്തരവാദിത്തപ്പെട്ടവരുടെ അനുമതിയോടെയാണ് സെറ്റ് നിർമ്മാണം ആരംഭിച്ചത്.ലക്ഷക്കണക്കിന് രൂപ മുടക്കി നിർമ്മിച്ച ഈ സെറ്റിൽ ഷൂട്ടിംഗ് ആരംഭിക്കുന്നതിനു തൊട്ട് മുൻപാണു നമ്മുടെ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കു‌ന്നതും , ഞങ്ങളുടേതുൾപ്പടെ എല്ലാ സിനിമകളുടെയും ഷൂട്ടിംഗ് നിർത്തി വയ്ക്കുന്നതും. വീണ്ടും ഷൂട്ടിംഗ് എന്നു ആരംഭിക്കാൻ കഴിയുമോ അന്ന് ഷൂട്ട് ചെയ്യുന്നതിന് വേണ്ടി നിലനിർത്തിയിരുന്ന സെറ്റാണു ഇന്നലെ യാതൊരു…

Read More

ഹോളിവുഡിലെയും ബോളിവുഡിലെയും സൂപ്പർഹീറോകളെ കണ്ട് അത്ഭുതപ്പെടുന്ന മലയാളികൾക്ക് സ്വന്തമായി ഒരു സൂപ്പർഹീറോ അണിയറയിൽ ഒരുങ്ങുകയാണ്. ഗോദക്ക് ശേഷം ബേസിൽ ജോസഫ് – ടോവിനോ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മിന്നൽ മുരളി മലയാള സിനിമ പ്രേമികൾ കാത്തിരിക്കുന്ന ചിത്രങ്ങളുടെ നിരയിൽ മുൻപന്തിയിൽ തന്നെയുണ്ട്. ടോവിനോ തോമസ് സൂപ്പർഹീറോ ആകുന്ന ചിത്രത്തിന്റെ നിർമാണം ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. അമ്പലത്തിന്റെ മുന്നിൽ പള്ളിയുടെ സെറ്റിട്ടു എന്നാരോപിച്ച് മിന്നൽ മുരളിയുടെ 80 ലക്ഷം മുതൽമുടക്കുള്ള സെറ്റ് ഇന്നലെ സാമൂഹ്യ വിരുദ്ധർ പൊളിച്ചു നീക്കിയിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഉള്ള വിമർശങ്ങൾ ആണ് വരുന്നത്. ലൊക്കേഷൻ നിർമിച്ചത് എല്ലാ അനുമതികളും വാങ്ങിച്ചാണെന്നും പണവും നൽകിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിർമാതാവ് സോഫിയ പോൾ. ക്ഷേത്ര സമിതിയുടെ അനുമതി വാങ്ങിയിരുന്നുവെന്നും ചോദിച്ച…

Read More

ശ്രിയ ശരണെ അറിയാത്ത സിനിമ സ്നേഹികൾ വളരെ കുറവാണ്. രജനികാന്ത്, ചിരഞ്ജീവി, മഹേഷ് ബാബു, വിജയ്, വിക്രം, ധനുഷ് എന്നിങ്ങനെ മുൻനിര നായകന്മാർക്കൊപ്പം താരം അഭിനയിച്ചിട്ടുണ്ട്. മികച്ചൊരു നർത്തകി കൂടിയായ ശ്രിയ ഈ ലോക്ക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുമായി സ്ഥിരം സംവദിക്കാറുണ്ട്. ഭർത്താവ് ആന്ദ്രേയ് കോസ്‌ച്ചീവിനൊപ്പമാണ് താരം മിക്കവാറും പ്രേക്ഷകർക്ക് മുന്നിലെത്താറുള്ളത്. യോഗയും കോറോണയെ കുറിച്ച് ഡോക്ടർമാരുമായുള്ള ലൈവ് കൂടിക്കാഴ്ചകളുമൊക്കെയായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന പ്രേക്ഷകരുടെ പ്രിയ നായികയുടെ ഒരു യോഗ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുന്നത്. ഗംഭീര പ്രതികരണമാണ് വീഡിയോക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. മോഡലിങ്ങിൽ തിളങ്ങിനിന്ന ശ്രീയ 2001 ൽ ആയിരുന്നു തെന്നിന്ത്യൻ സിനിമയിലേക്കുള്ള അരങ്ങേറ്റം നടത്തിയത്. ഇഷ്ടം എന്ന തെലുങ്ക് സിനിമ ആയിരുന്നു ശ്രീയയുടെ ആദ്യ സിനിമ.പിന്നീട് ഹിന്ദി, കന്നഡ,മലയാളം എന്നീ ഭാഷകളിലായി നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചു. പൃഥ്വിരാജിന്റെ നായികയായി മമ്മൂട്ടി ചിത്രം പോക്കിരിരാജയിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം.പിന്നീട് മോഹൻലാൽ നായകനായ…

Read More

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പ്രിഥ്വിയും മറ്റ് അണിയറ പ്രവർത്തകരും ജോർദാനിൽ ആയിരുന്നു. ജോർദാനിലെ ഗവൺമെന്റിന്റെ പ്രത്യേക ശുപാർശ മൂലം ഏപ്രിൽ 10 വരെ അവർക്ക് ഷൂട്ട് ചെയ്യാനുള്ള അനുമതി ലഭിച്ചിരുന്നു. എന്നാൽ കൊറോണ വൈറസ് രൂക്ഷമായതിനെത്തുടർന്ന് അനുമതി റദ്ദാക്കിയിരുന്നു. ജോർഡാനിലെ കോവിഡ് 19 സ്ഥിതിഗതികൾ അനുകൂലമായതിനെ തുടർന്ന് ഷൂട്ടിംഗ് പുനഃരാരംഭിച്ചിരുന്നു. പ്രതിസന്ധി ഘട്ടത്തിനിടയിലും ചിത്രത്തിന്റെ ജോർഡാനിലെ ഷെഡ്യൂൾ അണിയറ പ്രവർത്തകർ പൂർത്തിയാക്കിയിരുന്നു. പൃഥ്വിരാജ് തന്നെയാണ് ഷെഡ്യൂൾ പാക്ക് അപ്പ് ആയ വിവരം സോഷ്യൽ മീഡിയയിൽ കൂടി അറിയിച്ചത്. മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ദിവസം പൃഥ്വിരാജ് കൊച്ചിയിൽ വിമാനം ഇറങ്ങി. 58 അംഗ സംഘം ഡൽഹി വഴിയുള്ള പ്രത്യേക എയർ ഇന്ത്യയുടെ വിമാനത്തിൽ ആണ് കൊച്ചി നെടുമ്പാശ്ശേരിയിൽ വിമനമിറങ്ങിയത്. ഫോർട്ടുകൊച്ചിയിലെ പണം മുടക്കിയുള്ള ക്വാറന്റിൻ കേന്ദ്രത്തിലായിരിക്കും പതിനാല് ദിവസം പൃഥ്വി ചിലവഴിക്കുക. വിമാനത്താവളത്തിൽ നിന്ന് സ്വയം കാറോടിച്ചാണ് പൃഥ്വിരാജ് ക്വറന്റൈനിലേക്ക് പോയത്. ഇതിനിടെ പൃഥ്വിരാജിന്റെ ആട്ജീവിതത്തിലെ രണ്ട്…

Read More

ഈ ലോക്ക് ഡൗൺ കാലഘട്ടം എല്ലാവർക്കും പരീക്ഷണങ്ങളുടെ കാലം കൂടിയാണ്. പാചകവും എഴുത്തും ചിത്രരചനയും ബോട്ടിൽ ആർട്ടുമെല്ലാമായി ഓരോരുത്തരും അവരവരുടെ കഴിവുകൾ പുറത്തെടുക്കുമ്പോൾ മലയാളികളുടെ പ്രിയ യുവതാരം ദുൽഖർ സൽമാനും പാചകത്തിൽ തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. സുഹൃത്തും ആർ ജെയും നടനുമായ ശേഖറിനൊപ്പമാണ് ദുൽഖർ പാചകപരീക്ഷണങ്ങൾ നടത്തുന്നത്. അങ്ങനെ ഒരുക്കിയ ഒരു ബർഗറിന്റെ ഫോട്ടോ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. അടുത്ത തവണ ബ്രിയോച്ചേ ബൺസ് ഉണ്ടാക്കണമെന്ന് കുറിച്ച ദുൽഖറിന് രസകരമായ മറുപടിയാണ് പൃഥ്വിരാജ് കൊടുത്തിരിക്കുന്നത്. ബ്ലെസി ഒരുക്കുന്ന ആടുജീവിതത്തിനായി കഠിനമായ ഡയറ്റിങ്ങിലാണ് പൃഥ്വിരാജ്. അപ്പോഴാണ് ഇത്തരത്തിൽ ഒരു പോസ്റ്റ് ദുൽഖർ സൽമാൻ ഇട്ടിരിക്കുന്നതും. ആടുജീവിതത്തിന് ശേഷമുള്ള മൂന്ന് മാസം ഇത്തരത്തിലുള്ള ഇൻസ്റ്റാ കണ്ടെന്റുകളാണ് ഞാൻ കാത്തിരിക്കുന്നത് എന്നാണ് പൃഥ്വിരാജ് കമന്റിട്ടത്. നമുക്ക് ഏറ്റവും മികച്ച ചീസ് ബർഗർ ഉണ്ടാക്കാം എന്നാണ് ദുൽഖർ അതിന് മറുപടി കൊടുത്തത്. അപർണ ഗോപിനാഥ്, രചന നാരായണൻകുട്ടി തുടങ്ങിയവരും കമന്റുകളുമായി എത്തിയിട്ടുണ്ട്.

Read More

മലയാളത്തില്‍ സൂപ്പര്‍ താരങ്ങളോടൊപ്പം അരങ്ങേറ്റം കുറിച്ച താരമാണ് നേഹ സക്‌സേന. മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലും മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ കസബ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് നേഹ. കന്നടയിലും മലയാളത്തിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നേഹ തുളു, തമിഴ്, ഹിന്ദി ചിത്രങ്ങളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഒത്തിരിയേറെ കഷ്ടപ്പാടുകൾ സഹിച്ച് തന്നെയാണ് ഈ ഒരു ഉയരത്തിൽ എത്തിയതെന്ന് വെളിപ്പെടുത്തുയിരിക്കുകയാണ് താരം. കൗമുദിക്ക് നൽകിയൊരു അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. ഒരു മിഡിൽ ക്‌ളാസ് കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അച്ഛനെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല. അമ്മ കമ്പിളിക്കുപ്പായങ്ങളും ജാക്കറ്റുമൊക്കെ തുന്നുന്നതിൽ വിദഗ്ധയായിരുന്നു. എന്റെ പഠനത്തിനും ഭക്ഷണത്തിനുമൊക്കെ വേണ്ടി അമ്മ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ട്. പണ്ട് ബോർഡ് എക്‌സാമിനുള്ള ഹാൾടിക്കറ്റ് വാങ്ങാൻ മുന്നൂറ് രൂപ പോലും എന്റെ കൈയിലില്ലാത്ത സമയമുണ്ടായിരുന്നു. ബോർഡ് എക്‌സാം എഴുതിയില്ലെങ്കിൽ എന്റെ ഒരു വർഷം പോകും. ഞാനൊരു വീട്ടിൽ…

Read More

ബോളിവുഡ് നടിമാരെ ഞെട്ടിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ താരമായിരിക്കുകയാണ് ഫിറ്റ്നസ് എക്പേർട്ടായ സപ്ന വ്യാസ് പട്ടേൽ. ഇൻസ്റ്റാഗ്രാമിൽ പതിനെട്ട് ലക്ഷത്തിലേറെ പേരാണ് സപ്നയെ പിന്തുടരുന്നത്. ഒരു ബോളിവുഡ് നടിക്ക് കിട്ടുന്നതിനേക്കാൾ ആരാധകരാണ് സപ്നയെ തേടിയെത്തിയിരിക്കുന്നത്. കാരണം മറ്റൊന്നുമല്ല, അവരുടെ ആരെയും മയക്കുന്ന ആകാരഭംഗിതന്നെ. മുപ്പതുകാരിയായ സപ്‌ന തന്റെ പത്തൊമ്പതാമത്തെ വയസ്സിൽ 86 കിലോ തൂക്കം ഉണ്ടായിരുന്ന ഒരാളാണ്. അവിടെ നിന്നും ചിട്ടയായ ഫിറ്റ്നസ് പരിപാലനത്തിലൂടെ ഇന്ന് 53 കിലോയിൽ എത്തിയിരിക്കുകയാണ് സപ്‌ന. മുൻ ഗുജറാത്ത് ആരോഗ്യ മന്ത്രിയായിരുന്ന ജയ് നാരായൺ വ്യാസിന്റെ മകളായ സപ്‌ന അമേരിക്കൻ കൗൺസിൽ ഓൺ എക്സെർസൈസിന്റെ സർട്ടിഫൈഡ് വെയ്റ്റ് മാനേജ്‌മെന്റ് സ്പെഷ്യലിസ്റ്റ് കൂടിയാണ്. കൃത്യമായ ഡയറ്റിലൂടെയാണ് താൻ ഈ ആകാരംഭംഗി സ്വന്തമാക്കിയിരിക്കുന്നതെന്നാണ് സപ്ന പറയുന്നത്. ശരീരഭാരം കുറയ്ക്കാനും സൗന്ദര്യം നിലനിർത്താനും ആഗ്രഹിക്കുന്നവർക്കുള്ള ടിപ്‌സ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ സപ്ന പങ്കുവെക്കാറുമുണ്ട്.

Read More

മലയാള സിനിമയില്‍ നിരവധി ആരാധകരുള്ള താരമാണ് ഹണി റോസ. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് മോഹന്‍ലാല്‍ നായകനായ ബിഗ്ബ്രദര്‍ വരെ താരത്തിനെ കരിയര്‍ ഏത്തിനില്‍ക്കുകയാണ്. മലയാള സിനിമയിലെ ഒരു മികച്ച ഗ്ലാമര്‍ താരമാണ് ഹണി റോസ്. വിനയൻ സംവിധാനം നിർവഹിച്ച ബോയ്‌ഫ്രണ്ടിലൂടെ അരങ്ങേറ്റം കുറിച്ച ഹണി റോസിന്റെ കരിയർ മാറ്റിമറിച്ചത് ട്രിവാൻഡ്രം ലോഡ്‌ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രമാണ്. ഗ്ലാമറും ബോൾഡുമായ ആ കഥാപാത്രത്തിന് ശേഷം ഒട്ടനേകം മികച്ച കഥാപാത്രങ്ങൾ ഹണി റോസിന് ലഭിക്കുകയും ചെയ്‌തു. വൺ ബൈ ടു, ചങ്ക്‌സ് എന്ന ചിത്രങ്ങളിലെ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. മോഹൻലാൽ ചിത്രം ബിഗ്ബ്രദറിലാണ് പ്രേക്ഷകർ ഹണി റോസിനെ അവസാനം തിരശീലയിൽ കണ്ടത്. ഇപ്പോൾ ഹണി റോസിനോട് കയർത്ത് സംസാരിക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്. ഹണി റോസ് അഹങ്കാരിയാണെന്ന് പഴയ അഭിമുഖങ്ങളെല്ലാം എടുത്ത് വാദിക്കുന്ന ഒരു യുവതിയോട് മറുപടി പറയുന്ന ഹണിയുടെ ഒരു ചാനൽ പ്രോഗ്രാമാണ് വൈറലായിരിക്കുന്നത്. ആ…

Read More

കൊറോണ ഭീതിയിൽ ലോകം മുഴുവൻ ആഘോഷങ്ങളും മറ്റു ചടങ്ങുകളുമെല്ലാം ഒഴിവാക്കുകയോ ഏറ്റവും കുറച്ച് ആളുകളെയോ വെച്ച് സംഘടിപ്പിക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ഇന്ത്യയിലും കടുത്ത നിബന്ധനകളോട് കൂടിയാണ് ഇത്തരം ചടങ്ങുകൾ നടത്തുവാൻ കഴിയുകയുള്ളു. കൃത്യമായ നിബന്ധനകളോട് കൂടി നടത്തിയ ഒരു വിവാഹ ചടങ്ങിന്റെ ഫോട്ടോഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്. മടത്തുംപടി ജോയ് ഷൈനി ദമ്പതികളുടെ മകനായ അജോ ജോയും മേലേക്കുടിയിൽ ജെയ്സൺ മോളി ദമ്പതികളുടെ മകളായ ജെനി ജെയ്സണും തമ്മിലുള്ള വിവാഹ നിശ്ചയത്തിന്റെ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മൂന്നുമുറി സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ചിൽ വെച്ച് നടന്ന ചടങ്ങിൽ വധുവരന്മാരും ബന്ധുമിത്രാദികളുമെല്ലാം മാസ്‌ക് ധരിച്ചാണ് പങ്കെടുത്തത്. മാതൃകാപരമായ ഈ ചടങ്ങിന്റെ ചിത്രങ്ങൾ പകർത്തിയത് വെൽമീറ്റ് എന്ന ഫോട്ടോഗ്രാഫി ടീമാണ്. അലക്‌സ്‌, നവീൻ എന്നിവരാണ് ഈ ഫോട്ടോഷൂട്ടിന്റെ ആശയത്തിനും ഫോട്ടോസിനും പിന്നിൽ.

Read More