Author: webadmin

വൈശാഖ് – മമ്മൂട്ടി കൂട്ടുകെട്ടിൽ എത്തുന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രം മധുരരാജ ഏറെ പ്രതീക്ഷകളോടെയാണ് ആരാധകരും പ്രേക്ഷകരും കാത്തിരിക്കുന്നത്. ഉദയ്കൃഷ്‌ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് പീറ്റർ ഹെയ്‌നാണ്. ചിത്രത്തിലെ ഒരു സുപ്രധാന ഫൈറ്റ് രംഗം ചിത്രീകരിക്കാൻ വേണ്ടത് 25 ദിവസങ്ങൾ ആണെന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന റിപ്പോർട്ട്. ഈ ഫൈറ്റ് രംഗത്തിൽ തെലുങ്ക് താരം ജഗപതി ബാബുവും എത്തുന്നുണ്ട്. കൂടാതെ സണ്ണി ലിയോൺ ഒരു ഐറ്റം ഗാന രംഗത്ത് എത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്. അനുശ്രീ, ഷംന കാസിം, മഹിമ നമ്പ്യാർ എന്നിവരാണ് മധുരരാജയിൽ നായികമാരായി എത്തുന്നത്. തമിഴ് താരം ജയ്, ബാലചന്ദ്രൻ ചുള്ളിക്കാട്, സലിം കുമാർ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നെൽസൺ ഐപ്പ് നിർമിക്കുന്ന ചിത്രം വിഷു റിലീസായി തീയറ്ററുകളിൽ എത്തും.

Read More

നാടകവേദിയിൽ നിന്നും സിനിമയിലേക്ക് എത്തിയ സീനത്ത് നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയാണ്. സംഭവബഹുലമായ ഒരു ജീവിതമാണ് ഈ അഭിനേത്രിയുടേത്. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് അടുത്ത് ബന്ധുവായ നിലമ്പൂർ ആയിഷയാണ് സീനത്തിനെ നാടകവേദിയിൽ എത്തിക്കുന്നത്. പിന്നീട് നിലമ്പൂർ ബാലനാണ് സീനത്തിനെ ആ സിനിമയിലേക്ക് നിർദ്ദേശിച്ചത്. ആദ്യമായി അഭിനയിച്ച സിനിമ പി.എ.ബക്കറിന്റെ ചുവന്ന വിത്തുകൾ ആയിരുന്നു. സിനിമയിൽ പിന്നീട് അവസരങ്ങൾ ലഭിക്കാതെ വന്നപ്പോൾ നാടകത്തിൽ തന്നെ തുടർന്നു. സംഗമം തിയറ്റേഴ്സിന്റെ നാടകങ്ങളിൽ അഭിനയിച്ചു. അവിടെനിന്ന് കലിംഗയിലെത്തി. പതിനെട്ടാം വയസ്സിൽ 54 വയസ്സുള്ള കെ ടി മുഹമ്മദിനെ വിവാഹം ചെയ്ത ശേഷം അദ്ദേഹത്തിന്റെ നാടകങ്ങളിൽ മാത്രമേ സീനത്ത് അഭിനയിച്ചിരുന്നുള്ളൂ. കെ ടിയുമായി അഭിമുഖത്തിനു വന്ന ഒരു ടീം വഴിയാണ് ദൂരദർശൻ നിർമ്മിച്ച ബഷീറിന്റെ പൂവമ്പഴം എന്ന സീരിയലിൽ അഭിനയിക്കാൻ അവർക്ക് അവസരം ഒരുങ്ങിയത്. അതിനു ശേഷം വിജയകൃഷ്ണന്റെയും മധു മോഹന്റെയും സീരിയലുകളിൽ സജീവമായിരുന്നു. സിബിമലയിലിന്റെ ധനം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതൽ അവസരങ്ങൾ…

Read More

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി.കാളിദാസ് ജയറാം നായകനാകുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായികയായി വരുന്നത്.ഇവരെ കൂടാതെ വിഷ്ണു ഗോവിന്ദൻ, ഷെബിൻ ബെൻസൻ, ഗണപതി,എസ്തർ തുടങ്ങിയവരും അഭിനയിക്കുന്നു. ഗോകുലം ഗോപാലനും ജിത്തു ജോസഫും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ടീസർ കാണാം

Read More

ചുരുങ്ങിയ കാലയളവ് കൊണ്ട് കഠിനാദ്ധ്വാനം കൊണ്ട് മലയാള സിനിമാലോകത്തെ കോമേഡിയന്മാരുടെ നിരയിൽ തന്റേതായ ഒരു സ്ഥാനം സ്വന്തമാക്കുവാൻ സാധിച്ച നടനാണ് അജു വർഗീസ്. മലർവാടി ആർട്ട്സ് ക്ലബിൽ നിന്നും തുടങ്ങിയ ആ യാത്ര ഇന്ന് എത്തിയിരിക്കുന്നത് ഒരു പ്രൊഡ്യൂസറിലാണ് എന്നതാണ് ആ യാത്രയുടെ വിജയം. നിവിൻ പോളിയും നയൻതാരയും നായകരാകുന്ന, ധ്യാൻ ശ്രീനിവാസന്റെ പ്രഥമ സംവിധാന സംരംഭമായ ലവ് ആക്ഷൻ ഡ്രാമയിലൂടെയാണ് അജു വർഗീസ് ഒരു നിർമാതാവിന്റെ കുപ്പായമണിയുന്നത്. ഇന്ന് തീയറ്ററുകളിൽ എത്തിയ വിജയ് സൂപ്പറും പൗർണമിയുമടക്കം നീയും ഞാനും, കോടതി സമക്ഷം ബാലൻ വക്കീൽ , സച്ചിൻ , പന്ത്, ജൂൺ, മധുരരാജ , ജാക്ക് & ജിൽ , ലാഡ്‌ , മസ്താൻ ,സായാഹ്ന വാർത്തകൾ , മാർക്കോണി മത്തായി എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് അജു വർഗീസിന്റേതായി ഈ വർഷം ഒരുങ്ങുന്നത്. അജു വർഗീസിനും ഭാര്യ അഗസ്റ്റീനക്കും രണ്ടു ജോഡി ഇരട്ടക്കുട്ടികളടക്കം നാല് കുട്ടികളാണ് – ജുവാന, ഇവാൻ,…

Read More

സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ കണ്ടു വരുന്ന പകരം വെക്കാനില്ലാത്ത ഒരു പ്രത്യേകതയാണ് ആ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ നമ്മുടെ ചുറ്റുമുള്ളവർ തന്നെയാണ് എന്നുള്ളത്. ആ ഒരു സവിശേഷത ഇപ്പോൾ ജിസ് ജോയ് ചിത്രങ്ങളിലും കാണാൻ സാധിക്കുന്നു. ചുണ്ടിലൊരു പുഞ്ചിരിയും നെഞ്ചിനകത്ത് സന്തോഷവുമായി സിനിമ കണ്ടിറങ്ങാൻ സാധിക്കുന്നുവെന്നത് തന്നെയാണ് ജിസ് ജോയ് ചിത്രങ്ങളുടെ പ്രത്യേകത. ബൈസിക്കിൾ തീവ്‌സ്, സൺഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം തന്റെ മൂന്നാമത്തെ ചിത്രമായ വിജയ് സൂപ്പറും പൗർണമിയും അദ്ദേഹം ഒരുക്കിയിരിക്കുന്നത് അങ്ങനെ തന്നെയാണ്. കഴമ്പുള്ള നിരവധി സന്ദേശങ്ങൾ കൊണ്ട് സമ്പന്നമാണ് ചിത്രത്തിലെ ഓരോ രംഗങ്ങളും. രസകരമായ ഒരു പെണ്ണുകാണൽ ചടങ്ങിൽ നിന്നുമാണ് എല്ലാത്തിന്റെയും ആരംഭം. പെണ്ണിന്റെ മുറിയിൽ പെണ്ണിനൊപ്പം പൂട്ടപ്പെട്ടു പോകുന്ന ചെറുക്കൻ. ഇരുവരും സ്വന്തം കാര്യങ്ങൾ പങ്ക് വെക്കുന്നു. പക്ഷേ അതിലും വലിയൊരു ട്വിസ്റ്റ് പിന്നാലെ വരുന്നുണ്ട്. സൂപ്പർ ആണെന്ന് എപ്പോഴും പറഞ്ഞ് സ്വയം മോട്ടിവേറ്റ്‌ ചെയ്യുന്ന വിജയ് എന്ന ആ യുവാവിന് തന്റെ ചുറ്റുമുള്ളത് ഒന്നും…

Read More

തല അജിത് നായകനായെത്തിയ വിശ്വാസം മികച്ച റിപ്പോർട്ടുകളോടെ ഇപ്പോൾ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്.അജിത്തിനൊപ്പം നിരവധി ചിത്രങ്ങൾ ഒരുക്കിയ ശിവയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ഇമോഷണൽ ഫാമിലി എന്റർടൈനറായി ഒരുക്കിയ ചിത്രം മികച്ച റിപ്പോർട്ടുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോൾ ചിതരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ശിവകാർത്തികേയൻ.ഒരു മികച്ച ഫാമിലി എന്റർടൈനരാണ് ചിത്രമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.ഇവരെ കൂടാതെ ജഗപതി ബാബു,യോഗി ബാബു,വിവേക് തുടങ്ങിവരും ചിത്രത്തിൽ അഭിനയിക്കുന്നു.ഡി. ഇമൻ ആണ് സംഗീതം.

Read More

രജനികാന്ത് നായകനായെത്തിയ പേട്ട ഗംഭീര അഭിപ്രായങ്ങളോടെ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്.ആദ്യ പ്രദര്ശനങ്ങളിൽ നിന്ന് തന്നെ ചിത്രത്തിന് ബ്ലോക്ക് ബസ്റ്റർ പട്ടം നൽകി കഴിഞ്ഞിരിക്കുകയാണ് ആരാധകർ.കുറച്ചു നാളുകളായി രജനികാന്തിന്റെ മാസ്സ് താരപകിട്ട് അതിന്റെ പൂർണതയിൽ ആവിഷ്കരിച്ച ചിത്രമാകുകയാണ് പേട്ട. ചിത്രത്തിന് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാള സിനിമയുടെ ഓൾ റൗണ്ടർ വിനീത് ശ്രീനിവാസൻ.അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച രജനി ചിത്രമാണ് പേട്ട എന്ന് വിനീത് അഭിപ്രായപ്പെട്ടു.കുറെ കാലത്തിന് ശേഷം ഒരു നാണവും തോന്നാതെ ഞാൻ ആർപ്പുവിളിച്ചു കൈയടിച്ചു,അദ്ദേഹം കുറിച്ചു. ചിത്രത്തില്‍ ശശികുമാറും വിജയ് സേതുപതിയും പ്രധാന വേഷങ്ങളിലുണ്ട്. സണ്‍ പിക്‌ചേര്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ സിമ്രാനും തൃഷയുമാണ് നായികമാര്‍. മലയാളത്തില്‍ നിന്ന് മണികണ്ഠന്‍ ആചാരിയും ചിത്രത്തിന്റെ ഭാഗമാണ്

Read More

പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന കുഞ്ഞാലി മരക്കാർ വാർത്തകളിൽ ഇടം നേടിയിട്ട് നാളുകൾ ഏറെയായി. അറബിക്കടലിന്റെ സിംഹം എന്നാണ് ചിത്രത്തിന്റെ പേര് …ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ഇരുപത്തി അഞ്ചാമത്തെ സിനിമയാണ് മരക്കാർ. ഡോക്ടർ റോയ് സി ജെയും സന്തോഷ് കുരുവിളയും ചിത്രത്തിന്റെ സഹാനിര്മാതാക്കൾ ആകും.100 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്.വിദേശത്ത് നിന്നുള്ള നിരവധി ടെക്‌നീഷ്യന്മാർ ചിത്രത്തിന്റെ ഭാഗമാകും. ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ ആരംഭിച്ചിരുന്നു.ഒറ്റ ഷെഡ്യൂളിൽ ആയി ഏകദേശം നൂറു ദിവസം കൊണ്ടാണ് ഈ ചിത്രം പൂർത്തിയാവുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മാർച്ച് മാസം വരെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കാണും. ചിത്രത്തിൽ മരയ്ക്കാരുടെ യൗവന കാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാൽ ആണ്.ചിത്രത്തിലെ പ്രണവിന്റെ ലുക്ക് കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു.ചിത്രത്തിൽ വലിയ പ്രതീക്ഷയാണ് ആരാധകർ വെച്ച് പുലർത്തുന്നത്.ഇതിനിടെ പ്രണവ് മോഹൻലാൽ നായകനാകുന്ന രണ്ടാം ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിലീസിന് തയ്യാറെടുകയാണ്. ചിത്രത്തിൽ പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശനും…

Read More

സൂപ്പർസ്റ്റാർ രജനീകാന്തിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കിയ പേട്ട മികച്ച അഭിപ്രായം നേടി ആദ്യദിനം ഗംഭീരമാക്കിയിരിക്കുകയാണ്. എങ്ങും പോസിറ്റീവ് റിപ്പോർട്ട്സ് നേടിയ ചിത്രത്തിന്റെ ഫസ്റ്റ് ഷോയ്ക്ക് ലത രജനീകാന്തും തൃഷയും ധനുഷും ആരാധകർക്കൊപ്പം ആർത്ത് വിളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ചെന്നൈ രോഹിണി തീയറ്ററിൽ നടന്ന ഷോയിൽ രജനീകാന്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധിപേർ പങ്കെടുത്തു.

Read More

തൊണ്ണൂറുകളിലെ കൗമാരങ്ങൾക്കും യുവത്വത്തിനും ഒരു മോഡേൺ ബാഷ അല്ലെങ്കിൽ ബാഷയെ ബിഗ് സ്ക്രീനിൽ കാണാൻ സാധിക്കാത്ത ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൗമാരത്തിന് ലഭിക്കുന്ന ഒരു സുവർണാവസരം. അങ്ങനെ വിശേഷിപ്പിക്കാവുന്ന ഒരു ഒന്നൊന്നര ട്രീറ്റാണ് തലൈവർ രജനികാന്തിന്റെ പേട്ട. പക്ഷേ കടുത്ത രജനികാന്ത് ആരാധകൻ ആണെന്ന് തുറന്ന് പറഞ്ഞ കാർത്തിക് സുബരാജ് എന്ന കഴിവുറ്റ യുവസംവിധായകൻ ഒരുക്കിയിരിക്കുന്നത് മറ്റൊരു ബാഷയല്ല, മറിച്ച് പ്രേക്ഷകനെ ആവേശത്തിൽ നിറക്കുന്ന മറ്റൊരു രജനികാന്ത് ചിത്രമാണ്. കഴിഞ്ഞുപോയ കാലത്തിൽ തീയറ്ററുകൾ ഇളക്കിമറിച്ച രജനീകാന്തിനെ തിരികെ കിട്ടിയ ചിത്രം. തന്റെ ഓരോ ചിത്രങ്ങളിലും സംവിധായകന്റെ കൈയ്യൊപ്പ് പതിപ്പിക്കുന്ന കാർത്തിക്ക് സുബ്ബരാജ് പക്ഷേ പേട്ട ഒരുക്കിയിരിക്കുന്നത് ഒരു കാർത്തിക് സുബ്ബരാജ് ചിത്രം എന്നതിനും മേലെ ഒരു രജനികാന്ത് ചിത്രമായിട്ടാണ്. ഒരു കോളേജ് ഹോസ്റ്റലിൽ വാർഡനായി ജോയിൻ ചെയ്ത കാളി തന്റേതായ രീതിയിൽ ആഘോഷിച്ചു നടക്കുകയാണ്. പ്രണയവും ചെറിയ കുസൃതികളും റൗഡി ബോയ്സിനെ ഒതുക്കലും എല്ലാമായി നടക്കുന്ന കാളിക്ക് സിംഗാർ സിങ്ങിനെയും അയാളുടെ ക്രൂരനായ…

Read More